#pinarayivijayan | പിണറായിയുടെ മുഖം മാറും; 285 കോടി രൂപയുടെ എജുക്കേഷൻ ഹബിന്റെ ശിലാസ്ഥാനം മുഖ്യമന്ത്രി നിർവ്വഹിച്ചു

#pinarayivijayan |  പിണറായിയുടെ മുഖം മാറും; 285 കോടി രൂപയുടെ എജുക്കേഷൻ ഹബിന്റെ ശിലാസ്ഥാനം മുഖ്യമന്ത്രി നിർവ്വഹിച്ചു
Aug 23, 2024 10:45 PM | By ShafnaSherin

 തലശ്ശേരി: (truevisionnews.com)മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടം നിയോജക മണ്ഡലത്തിലെ പിണറായി ഗ്രാമത്തിൻ്റെ മുഖം മാറും. 12.93 ഏക്കർ സ്ഥലത്ത് 285 കോടി രൂപ ചിലവിൽ സ്ഥാപിക്കുന്ന വിദ്യാഭ്യാസ സമുച്ചയമായ പിണറായി എജുക്കേഷൻ ഹബിന്റെ ശിലാസ്ഥാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

കിഫ്ബി ധനസഹായത്തോടെയാണ് പിണറായി എജുക്കേഷൻ ഹബ് പദ്ധതി നടപ്പിലാക്കുന്നത്. പിണറായി കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ചു.

പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയായി. പോളിടെക്നിക് കോളേജ്, ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, ഐ ടി ഐ, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, സിവിൽ സർവ്വീസ് അക്കാദമി എന്നിവയാണ് പിണറായി വിദ്യാഭ്യാസ സമുച്ചയത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

കൂടാതെ അടിസ്ഥാന വികസന സൗകര്യങ്ങളായ അതിഥി മന്ദിരം, കാന്റീൻ, ഓഡിറ്റോറിയം, പൊതുകളിസ്ഥലം, ഹോസ്റ്റൽ എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.

പദ്ധതിഭൂമിയോട് ചേർന്ന് പിണറായി ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്, 2000 പേർക്ക് ഇരിക്കാവുന്ന ഓപ്പൺ എയർ ഓഡിറ്റോറിയവും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നുണ്ട്.

കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഏകോപനച്ചുമതല ഐ എച്ച് ആർ ഡിയും നിർമ്മാണ മേൽനോട്ടം കെ എസ് ഐ ടി ഐ എല്ലും നിർവ്വഹിക്കുന്നു. നവീനമായ പുതുതലമുറ കോഴ്സുകൾ ഉൾപ്പെടെ നൽകുന്ന നിരവധി സ്ഥാപനങ്ങൾ ഒറ്റ ക്യാമ്പസിൽ ലഭ്യമാക്കുന്നത് സംസ്ഥാനത്തുതന്നെ ആദ്യമായാണ്.

രാജ്യത്തിനകത്തും പുറത്തും നിന്നും വിദ്യാർത്ഥികളെ ആകർഷിക്കാൻ കഴിയുന്ന നിലയിലേക്ക് ഈ സ്ഥാപനത്തിന് വളരാനുള്ള എല്ലാ അനുകൂല ഘടകങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്.

#Pinarays #face #change #Chief #Minister #laid #foundation #stone #Rs285 #crore #Education #Hub

Next TV

Related Stories
#DrPSarin | 'പദവികൾ അല്ല, ഉത്തരവാദിത്വം ആണ് താൻ ആസ്വദിക്കുന്നത്' - ഡോ. പി സരിൻ

Nov 29, 2024 03:45 PM

#DrPSarin | 'പദവികൾ അല്ല, ഉത്തരവാദിത്വം ആണ് താൻ ആസ്വദിക്കുന്നത്' - ഡോ. പി സരിൻ

കൃത്യമായി രാഷ്ട്രീയം പറഞ്ഞുകൊണ്ടാണ് താൻ പാർട്ടിയിലേക്ക് വന്നതെന്നും ഇടതുപക്ഷമാണ് ശരിയെന്നും അതിൽ തന്നെ ഉറച്ച് നിൽകുമെന്നും സരിൻ...

Read More >>
#PhysicalFitnessTest | എക്സൈസ് ഓഫീസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും

Nov 29, 2024 03:10 PM

#PhysicalFitnessTest | എക്സൈസ് ഓഫീസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും

മലപ്പുറം ജില്ലയിലെ എംഎസ്പി പരേഡ് ഗ്രൗണ്ടിൽ വെച്ചാണ് ശരീരിക അളവെടുപ്പും കായികക്ഷമത...

Read More >>
#theft |  വൻ മോഷണം; ആളില്ലാത്തത് അറിഞ്ഞെത്തിയ കള്ളൻ? മോഷ്ടിച്ചത് 63 പവൻ സ്വർണവും ഒരു ലക്ഷം രൂപയും

Nov 29, 2024 03:00 PM

#theft | വൻ മോഷണം; ആളില്ലാത്തത് അറിഞ്ഞെത്തിയ കള്ളൻ? മോഷ്ടിച്ചത് 63 പവൻ സ്വർണവും ഒരു ലക്ഷം രൂപയും

വീടിൻ്റെ മുകൾ നിലയിലെ വാതിൽ കുത്തിത്തുറന്നാണ് താഴെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും...

Read More >>
#KozhikodeMedicalCollege | ഇനി സൗജന്യമില്ല; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒ.പി ടിക്കറ്റിന് ഇന്നി 10 രൂപ ഫീസ്

Nov 29, 2024 02:43 PM

#KozhikodeMedicalCollege | ഇനി സൗജന്യമില്ല; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒ.പി ടിക്കറ്റിന് ഇന്നി 10 രൂപ ഫീസ്

ഒ പി ടിക്കറ്റിന് 10 രൂപ നല്‍കുകയെന്നത് വ്യക്തികള്‍ക്ക് വലിയ പ്രയാസമാവില്ലെങ്കിലും അതുവഴി ലഭിക്കുന്ന തുക ആശുപത്രിയുടെ വികസന...

Read More >>
#arrest | രഹസ്യ വിവരം, രണ്ടിടങ്ങളിലായി പരിശോധന; പിടികൂടിയത് 35.8 കിലോഗ്രാം കഞ്ചാവ്, ബംഗാൾ സ്വദേശികൾ പിടിയിൽ

Nov 29, 2024 02:40 PM

#arrest | രഹസ്യ വിവരം, രണ്ടിടങ്ങളിലായി പരിശോധന; പിടികൂടിയത് 35.8 കിലോഗ്രാം കഞ്ചാവ്, ബംഗാൾ സ്വദേശികൾ പിടിയിൽ

എക്‌സൈസ് ഇന്‍റലിജൻസ് ഉത്തര മേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ്...

Read More >>
Top Stories