#MuhammadRiaz | മുഴപ്പിലങ്ങാട് ബീച്ച് നവീകരിച്ച് പുതുവൽസര സമ്മാനമായി സമർപ്പിക്കും - മന്ത്രി മുഹമ്മദ് റിയാസ്

#MuhammadRiaz | മുഴപ്പിലങ്ങാട് ബീച്ച് നവീകരിച്ച് പുതുവൽസര സമ്മാനമായി സമർപ്പിക്കും - മന്ത്രി മുഹമ്മദ് റിയാസ്
Aug 23, 2024 03:52 PM | By VIPIN P V

കണ്ണൂർ : (truevisionnews.com) മുഴപ്പിലങ്ങാട് ബീച്ച് നവീകരിച്ച് പുതുവൽസര സമ്മാനമായി കേരളത്തിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

ധർമ്മടം-മുഴപ്പിലങ്ങാട് സമഗ്ര ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി നവീകരണ പ്രവൃത്തി നടത്തുന്ന മുഴപ്പിലങ്ങാട് ബീച്ചും കെടിഡിസി നിർമ്മിക്കുന്ന ത്രീ സ്റ്റാർ ഹോട്ടൽ പരിസരവും സന്ദർശിച്ച് നിർമ്മാണ പ്രവൃത്തികൾ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മുഴപ്പിലങ്ങാട് ബീച്ചിൽ 70 ശതമാനം നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചു കഴിഞ്ഞു ലോകത്തിന് തന്നെ മാതൃകയാകുന്ന രീതിയിലാണ് നിർമ്മാണ പ്രവൃത്തിയെന്നും ദുബൈയിലും സിംഗപ്പൂരിലും കാണപ്പെടുന്ന രീതിയിലാണ് നിർമ്മാണ പ്രവൃത്തികൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

നവീകരണത്തിന്റെ ആദ്യഘട്ട പൂർത്തീകരണമാണ് നടക്കുന്നത്. കെടിഡിസി ത്രീ സ്റ്റാർ ഹോട്ടൽ കൂടി യാഥാർഥ്യമാകുന്നതോടെ ഈ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നും കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് പ്രകൃതി സൗന്ദര്യം നിലനിർത്തി നാല് കിലോമീറ്റർ വാക് വേയും നിർമ്മിക്കുന്നുണ്ട്.

കിഫ്ബിയിൽ ഉൾപ്പെടുത്തി 233 കോടി രൂപ 71 ലക്ഷം രൂപ ചിലവിലാണ് നവീകരണ പ്രവൃത്തി നടക്കുന്നത്. നാല് ഘട്ടങ്ങളിലായാണ് പ്രവൃത്തി നടത്തുന്നത്.

നടപ്പാതക്ക് പുറമെ കുട്ടികൾക്കുള്ള കളിസ്ഥലം, ടോയ്‌ലറ്റുകൾ, കിയോസ്‌കുകൾ, ലാൻഡ് സ്‌കേപ്പിംഗ് തുടങ്ങിയവയും ഒരുക്കുന്നുണ്ട്.

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത, ടൂറിസം ഡപ്യൂട്ടി ഡയരക്ടർ ടി.സി. മനോജ്, ഡിടിപിസി സിക്രട്ടറി ജെ.കെ. ജിജേഷ് കുമാർ, ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ.സി. ശ്രീനിവാസൻ,

പദ്ധതിയുടെ പദ്ധതി നിർവഹണ ഏജൻസിയായ എസ്പിവി കെഐഐഡിസി ഡെപ്യൂട്ടി ജനറൽ മാനേജർ ഗംഗാധരൻ, ഊരാളുങ്കൽ ലേബർ കോൺട്രാക്‌റ്റേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികൾ, തുടങ്ങിയവരും മന്ത്രിയുടെ കൂടെയുണ്ടായിരുന്നു.

#Muzhapilangadbeach #renovated #presented #NewYear #gift #Minister #MuhammadRiaz

Next TV

Related Stories
#ganja |  പൊലീസിനെ കണ്ട് ഓടി; പരിശോധയിൽ കണ്ടെത്തിയത് 1.44 കിലോ ഗ്രാം കഞ്ചാവ്, കോഴിക്കോട് യുവാവ് അറസ്റ്റിൽ

Nov 29, 2024 07:29 PM

#ganja | പൊലീസിനെ കണ്ട് ഓടി; പരിശോധയിൽ കണ്ടെത്തിയത് 1.44 കിലോ ഗ്രാം കഞ്ചാവ്, കോഴിക്കോട് യുവാവ് അറസ്റ്റിൽ

കഴിഞ്ഞ ദിവസം മുഖദാര്‍ ജുമാമസ്ജിദിന് സമീപത്ത് വെച്ച് പൊലീസ് പട്രോളിംഗിനിടെയാണ് സമദ്...

Read More >>
#PoliceCase | ചികിത്സയ്ക്കിടെ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്; ഫിസിയോതെറാപ്പിസ്റ്റ് കുറ്റക്കാരനെന്ന് പോക്‌സോ കോടതി

Nov 29, 2024 07:13 PM

#PoliceCase | ചികിത്സയ്ക്കിടെ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്; ഫിസിയോതെറാപ്പിസ്റ്റ് കുറ്റക്കാരനെന്ന് പോക്‌സോ കോടതി

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം...

Read More >>
#faseeladeath | കോഴിക്കോട് എരഞ്ഞിപ്പാലം ഫസീല കൊലക്കേസ്; പ്രതി പിടിയിൽ, കസ്റ്റഡിയിലെടുത്തത് ചെന്നൈയിൽ നിന്നും

Nov 29, 2024 07:12 PM

#faseeladeath | കോഴിക്കോട് എരഞ്ഞിപ്പാലം ഫസീല കൊലക്കേസ്; പ്രതി പിടിയിൽ, കസ്റ്റഡിയിലെടുത്തത് ചെന്നൈയിൽ നിന്നും

കഴിഞ്ഞ ഞായറാഴ്ചയാണ് ഫസീലയും അബ്ദുള്‍ സനൂഫും എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍...

Read More >>
#worm | ഹോസ്റ്റൽ സാമ്പാറിൽ പുഴുവിനെ കണ്ടെത്തിയ സംഭവം; കപ്പ പുഴുങ്ങി വിതരണം ചെയ്ത് പ്രതിഷേധിച്ച് എബിവിപി

Nov 29, 2024 07:12 PM

#worm | ഹോസ്റ്റൽ സാമ്പാറിൽ പുഴുവിനെ കണ്ടെത്തിയ സംഭവം; കപ്പ പുഴുങ്ങി വിതരണം ചെയ്ത് പ്രതിഷേധിച്ച് എബിവിപി

എബിവിപി യൂണിറ്റിലെ വിദ്യാര്‍ത്ഥികൾ 20 കിലോ കപ്പയാണ് വളപ്പിനുള്ളിൽ വേവിച്ച് തൈരും കാന്താരിയും ചേർത്ത് കറിയാക്കി വിതരണം...

Read More >>
#VShivankutty | ‘നേമം മണ്ഡലത്തിൽ നടത്തിയത് 800 കോടിയുടെ വികസന പ്രവർത്തനങ്ങൾ’ -വി.ശിവൻകുട്ടി

Nov 29, 2024 07:04 PM

#VShivankutty | ‘നേമം മണ്ഡലത്തിൽ നടത്തിയത് 800 കോടിയുടെ വികസന പ്രവർത്തനങ്ങൾ’ -വി.ശിവൻകുട്ടി

നേമം മണ്ഡലത്തിലെ 17 സ്കൂളുകളിൽ ഒരു കോടി മുതൽ 15 കോടിവരെ ചെലവഴിച്ച് വിവിധ വികസന പ്രവർത്തനങ്ങൾ...

Read More >>
Top Stories