പാനൂർ : (truevisionnews.com) സൂപ്പർ മാർക്കറ്റുകളിലും, വ്യാപാര സ്ഥാപനങ്ങളിലും പഴങ്ങളും, പച്ചക്കറികളുമുൾപ്പടെ സാധനങ്ങൾ പ്ലാസ്റ്റിക് കവറുകളിൽ നൽകിയാൽ പതിനായിരം രൂപ പിഴ ചുമത്തുമെന്ന് എന്ന് ശുചിത്വ മിഷൻ, ജില്ലാ കോ ഓർഡിനേറ്റർ അറിയിച്ചു.
പഴങ്ങളും പച്ചക്കറികളും പ്ലാസ്റ്റിക് കവറുകളിൽ പാക്ക് ചെയ്‌ത് നൽകുന്നതായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡിന് പരാതി ലഭിച്ചിട്ടുണ്ട്.
2020 ജനുവരി 27ലെ പരിസ്ഥിതി വകുപ്പിന്റെ ഉത്തരവ് പ്രകാരം പഴം, പച്ചക്കറി എന്നിവ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് വിൽക്കുന്നത് നിരോധിച്ചിട്ടുള്ളതാണ് എന്ന് ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ അറിയിച്ചു.
#plastic #cover #from #shops #you #caught #fined #10,000