വാഹനാപകടത്തിൽ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.68 ലക്ഷം രൂപ നഷ്ടപരിഹാരം

വാഹനാപകടത്തിൽ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.68 ലക്ഷം രൂപ നഷ്ടപരിഹാരം
Advertisement
Jan 28, 2022 08:33 AM | By Vyshnavy Rajan

ബെംഗളൂരു : വാഹനാപകടത്തിൽ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കർണാടക ഹൈക്കോടതിയുടെ ഉത്തരവ്. 11 വർഷംമുമ്പ് വാഹനാപകടത്തിൽ പരിക്കേറ്റ ഹാവേരി റാണിബെന്നുർ സ്വദേശിയായ ബസവരാജുവാണ് (24) നഷ്ടപരിഹാരത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് എസ്.ജി. പണ്ഡിറ്റിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് ബസവരാജുവിന് ഇൻഷുറൻസ് കമ്പനി 17.66 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടത്. പരാതിക്കാരനുണ്ടായ നഷ്ടം ഒരിക്കലും പണംകൊണ്ട് നികത്താനാവുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു.

2011-ലാണ് റോഡരികിലൂടെ നടക്കുകയായിരുന്ന ബസവരാജുവിനെ ലോറി പിന്നിൽനിന്ന് ഇടിച്ചത്. മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ 50,000 രൂപയായിരുന്നു നഷ്ടപരിഹാരമായി നിശ്ചയിച്ചത്. പിന്നീട് പരിക്കേറ്റയാളുടെ എല്ലാ ആവശ്യങ്ങളുമുൾപ്പെടെ 3.73 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിയോട് ഉത്തരവിട്ടു.

എന്നാൽ, ബസവരാജു 11.75 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ പരാതിക്കാരന് സംഭവിച്ച നഷ്ടങ്ങൾ കണക്കിലെടുത്ത് ഹൈക്കോടതി നഷ്ടപരിഹാരത്തുക 17.68 ലക്ഷം രൂപയമായി ഉയർത്തുകയായിരുന്നു.

പരാതിക്കാരന് വിവാഹം കഴിക്കാനുള്ള സാധ്യത നഷ്ടപ്പെട്ടെന്നും ആശ്വാസകരമായ വിവാഹജീവിതം ഉണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു. കുട്ടികളുണ്ടാകാൻ സാധ്യതയില്ലാത്തതും കോടതി കണക്കിലെടുത്തു. പരാതിക്കാരനുണ്ടായ വേദനയും കഷ്ടപ്പാടുകളും ഭാവിയിൽ നികത്താനാവുന്നതല്ലെന്നും ഈ കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് നഷ്ടപരിഹാരത്തുക ഉയർത്തിയതെന്നും കോടതി വ്യക്തമാക്കി.

17.68 lakh for a young man who lost his genitals in a car accident

Next TV

Related Stories
ചെറുവത്തൂരിൽ കിണറിലെ വെള്ളത്തിലടക്കം ഷിഗെല്ല ബാക്ടീരിയ

May 17, 2022 05:00 PM

ചെറുവത്തൂരിൽ കിണറിലെ വെള്ളത്തിലടക്കം ഷിഗെല്ല ബാക്ടീരിയ

ഷവർമ കഴിച്ച് പെൺകുട്ടി മരിച്ച ചെറുവത്തൂരിൽ കിണർ വെള്ളത്തില്‍ അടക്കം ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം...

Read More >>
'ഫിറ്റ്നസ് ഇല്ലാത്ത സ്കൂള്‍ തുറക്കാന്‍ അനുവദിക്കില്ല'; കണക്ക് ശേഖരിച്ചിട്ടുണ്ടെന്ന് വി ശിവന്‍കുട്ടി

May 17, 2022 03:33 PM

'ഫിറ്റ്നസ് ഇല്ലാത്ത സ്കൂള്‍ തുറക്കാന്‍ അനുവദിക്കില്ല'; കണക്ക് ശേഖരിച്ചിട്ടുണ്ടെന്ന് വി ശിവന്‍കുട്ടി

ഫിറ്റ്നസ് ഇല്ലാത്ത സ്‌കൂൾ കെട്ടിടങ്ങൾ തുറക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ തദ്ദേശ...

Read More >>
സ്ത്രീ ശക്തി SS- 313 ഫലം പ്രഖ്യാപിച്ചു

May 17, 2022 03:19 PM

സ്ത്രീ ശക്തി SS- 313 ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-313 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു...

Read More >>
പാലം തകര്‍ന്ന സംഭവം: നാളെ പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് പരിശോധിക്കും

May 17, 2022 03:10 PM

പാലം തകര്‍ന്ന സംഭവം: നാളെ പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് പരിശോധിക്കും

കൂളിമാട് കടവ് പാലത്തില്‍ നാളെ പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ്...

Read More >>
എരുമേലിക്കടുത്ത് പ്ലാച്ചേരിയിൽ വാഹനാപകടം; യുവാവ് മരിച്ചു

May 17, 2022 02:15 PM

എരുമേലിക്കടുത്ത് പ്ലാച്ചേരിയിൽ വാഹനാപകടം; യുവാവ് മരിച്ചു

പ്ലാച്ചേരിയിൽ അമിത വേഗത്തിലെത്തിയ കാർ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു....

Read More >>
 റോഡ് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോ ഇടിച്ച് വയോധികൻ മരിച്ചു

May 17, 2022 02:03 PM

റോഡ് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോ ഇടിച്ച് വയോധികൻ മരിച്ചു

ഉളിയിലിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്ത്രീ മരിച്ചതിന് പിന്നാലെ ഇരിട്ടിക്ക് സമീപം പെരുമ്പറമ്പിൽ സമാന അപകടത്തിൽ വയോധികൻ...

Read More >>
Top Stories