ബംഗളൂരുവിൽ കണ്ടെത്തിയ പെൺകുട്ടിയെ ഇന്ന് കോഴിക്കോടെത്തിക്കും; യുവാക്കളെ പരിചയപ്പെട്ടത് ട്രെയിനിൽ വെച്ചെന്ന് കുട്ടി

ബംഗളൂരുവിൽ കണ്ടെത്തിയ പെൺകുട്ടിയെ ഇന്ന് കോഴിക്കോടെത്തിക്കും; യുവാക്കളെ പരിചയപ്പെട്ടത് ട്രെയിനിൽ വെച്ചെന്ന് കുട്ടി
Advertisement
Jan 28, 2022 08:00 AM | By Vyshnavy Rajan

ബംഗളുരു : ബംഗളൂരുവിൽ കണ്ടെത്തിയ കോഴിക്കോട് വെള്ളിമാട്കുന്ന് ഗവൺമെന്‍റ് ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടിയെ ഇന്ന് കോഴിക്കോടെത്തിക്കും. ബെംഗളൂരുവിലെ ഹോട്ടലിൽനിന്ന് പെൺകുട്ടിക്കൊപ്പം കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളെയും ചേവായൂർ പൊലീസ് കോഴിക്കോടെത്തിക്കും.

ട്രെയിൻ മാർഗമാണ് ബംഗളൂരുവിൽ എത്തിയതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. യുവാക്കളെ ട്രെയിനിൽ വച്ചാണ് പരിചയപ്പെട്ടതെന്നും കുട്ടി മടിവാള പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇത് പോലീസ് കാര്യമായി എടുത്തിട്ടില്ല.

കോഴിക്കോട് നിന്നെത്തിയ പൊലീസ് സംഘത്തിന്‍റെ നേതൃത്വത്തിൽ ഒന്നുകൂടി ചോദ്യം ചെയ്ത ശേഷം ആയിരിക്കും കേരളത്തിലേക്ക് കൊണ്ടുവരിക. മറ്റ് അഞ്ച് പെൺകുട്ടികളെയും ഇവർക്കൊപ്പം ഉണ്ടായിരുന്ന യുവാക്കളെയും കണ്ടെത്താനുള്ള ശ്രമം കർണാടക പൊലീസിന്‍റെ സഹകരണത്തോടെ തുടരുകയാണ്.

ബുധനാഴ്ച വൈകുന്നേരമാണ് ചിൽഡ്രൻസ് ഹോമിൽനിന്ന് ആറ് പെൺകുട്ടികൾ കടന്നു കളഞ്ഞത്. മടിവാളയിൽ ഹോട്ടലിൽ റൂം എടുക്കാനെത്തിയപ്പോൾ സംശയം തോന്നിയ ജീവനക്കാർ പെൺകുട്ടികളെ തടഞ്ഞു നിർത്തി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഒരാൾ പിടിയിലായപ്പോൾ മറ്റുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു.

The girl found in Bangalore will be brought to Kozhikode today; The boy who met the young man on the train

Next TV

Related Stories
വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പാക്കുന്നതിനായുള്ള മാർഗ്ഗനിർദ്ദേശങ്ങള്‍ പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ്

May 17, 2022 07:44 PM

വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പാക്കുന്നതിനായുള്ള മാർഗ്ഗനിർദ്ദേശങ്ങള്‍ പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ്

വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പാക്കുന്നതിനായുള്ള മാർഗ്ഗനിർദ്ദേശങ്ങള്‍ പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ്...

Read More >>
രണ്ട് പോക്സോ കേസുകളിൽ ശിക്ഷ വിധിച്ച്‌ പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി

May 17, 2022 07:14 PM

രണ്ട് പോക്സോ കേസുകളിൽ ശിക്ഷ വിധിച്ച്‌ പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി

രണ്ട് പോക്സോ കേസുകളിൽ ശിക്ഷ വിധിച്ച്‌ പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ...

Read More >>
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റിനെ പിടികൂടി

May 17, 2022 07:08 PM

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റിനെ പിടികൂടി

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റിനെ...

Read More >>
ചെറുവത്തൂരിൽ കിണറിലെ വെള്ളത്തിലടക്കം ഷിഗെല്ല ബാക്ടീരിയ

May 17, 2022 05:00 PM

ചെറുവത്തൂരിൽ കിണറിലെ വെള്ളത്തിലടക്കം ഷിഗെല്ല ബാക്ടീരിയ

ഷവർമ കഴിച്ച് പെൺകുട്ടി മരിച്ച ചെറുവത്തൂരിൽ കിണർ വെള്ളത്തില്‍ അടക്കം ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം...

Read More >>
'ഫിറ്റ്നസ് ഇല്ലാത്ത സ്കൂള്‍ തുറക്കാന്‍ അനുവദിക്കില്ല'; കണക്ക് ശേഖരിച്ചിട്ടുണ്ടെന്ന് വി ശിവന്‍കുട്ടി

May 17, 2022 03:33 PM

'ഫിറ്റ്നസ് ഇല്ലാത്ത സ്കൂള്‍ തുറക്കാന്‍ അനുവദിക്കില്ല'; കണക്ക് ശേഖരിച്ചിട്ടുണ്ടെന്ന് വി ശിവന്‍കുട്ടി

ഫിറ്റ്നസ് ഇല്ലാത്ത സ്‌കൂൾ കെട്ടിടങ്ങൾ തുറക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ തദ്ദേശ...

Read More >>
സ്ത്രീ ശക്തി SS- 313 ഫലം പ്രഖ്യാപിച്ചു

May 17, 2022 03:19 PM

സ്ത്രീ ശക്തി SS- 313 ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-313 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു...

Read More >>
Top Stories