ആലുവയിൽ ​ഗുഡ്സ് ട്രെയിൻ പാളം തെറ്റി; അഞ്ചു ട്രെയിനുകൾ റദ്ദാക്കി

ആലുവയിൽ ​ഗുഡ്സ് ട്രെയിൻ പാളം തെറ്റി; അഞ്ചു ട്രെയിനുകൾ റദ്ദാക്കി
Jan 28, 2022 07:36 AM | By Vyshnavy Rajan

ലുവയിൽ ​ഗുഡ്സ് ട്രെയിൻ പാളം തെറ്റി. ആന്ധ്രയില്‍ നിന്നും നിന്ന് കൊല്ലം വരികയായിരുന്ന ഗുഡ്സ് ട്രെയിനാണ് ആലുവയിൽ പാളം തെറ്റിയത്.  അർധരാത്രി പിന്നിട്ടതോടെയാണ് സംഭവം.

42 വാഗണ്‍ സിമന്റുമായാണ് ട്രെയിൻ കൊല്ലത്തേക്ക് പോയത്. മുന്‍പിലുള്ള 2,3,4,5 വാഗണുകളാണ് ആലുവ മൂന്നാം പ്ലാറ്റ്ഫോമിന് സമിപുഉള്ള ട്രാക്കിൽ പാളം തെറ്റിയത്. ഇതിന് പിന്നാലെ ട്രെയിൻ ​ഗതാ​ഗതം തടസപ്പെട്ടിരുന്നു. തുടർന്ന് 2.15ഓടെ ​ഗതാ​ഗതം ഭാ​ഗികമായി പുനഃസ്ഥാപിച്ചു.

സിംഗിൾ ലൈൻ ട്രാഫിക് പുനഃസ്ഥാപിച്ച് ഒരു വരി പാതയിലൂടെ ട്രെയിൻ കടത്തി വിട്ടു തുടങ്ങി. ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കാൻ ശ്രമം തുടരുകയാണ്. അതേസമയം, അഞ്ച് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. രണ്ടെണ്ണം ഭാ​ഗികമായി റദ്ദാക്കുകയും, ഒരു ട്രെയിനിന്റെ സമയം പുനക്രമീകരിക്കുകയും ചെയ്തു.

ഇന്ന് റദ്ദ് ചെയ്ത ട്രെയിനുകൾ

1) ഗുരുവായൂർ തിരുവനന്തപുരം- ഇന്റർസിറ്റി (16341).

2) എറണാകുളം-കണ്ണൂർ ഇന്റർസിറ്റി(16305).

3) കോട്ടയം-നിലംബുർ എകസ്പ്രെസ് (16326).

4) നിലമ്പുർ- കോട്ടയം എക്സ്പ്രസ്സ്(16325)

5) ഗുരുവായൂർ-ഏർണാകുളം എക്സ്പ്രെസ്(06439)

ഭാഗീകമായി റദ്ദ് ചെയ്തവ

1) ഇന്നലെ(27.1.22) പുനലൂർ നിന്ന് പുറപ്പെട്ട ഗുരുവായൂർ എക്സ്പ്രെസ്(16328) തൃപ്പൂണിത്തുറയിൽ സർവീസ് അവസാനിപ്പിച്ചു.

2) ഇന്നലെ(27.1.22)ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെട്ട ഗുരുവായൂർ പ്രതിദിന എക്സ്പ്രെസ്(16127) എറണാകുളത്ത് സർവിസ് അവസാനിപ്പിച്ചു.

പുറപ്പെടുന്ന സമയം പുനക്രമിച്ചവ

1) ഇന്ന്(28.1.22) രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം-പൂണെ എക്സ്പ്രെസ് (22149), 3 മണിക്കൂർ വൈകി 8.15ന് പുറപ്പെടും.

Goods train derails in Aluva; Five trains were canceled

Next TV

Related Stories
#death |കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ ആൾ വാഹനത്തിൽ നിന്ന് വീണ് മരിച്ചു

Apr 24, 2024 09:45 PM

#death |കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ ആൾ വാഹനത്തിൽ നിന്ന് വീണ് മരിച്ചു

കോന്നിയിലെ കലാശക്കൊട്ട് കഴിഞ്ഞു വരുമ്പോഴേക്കും...

Read More >>
#attack |മാർക്കറ്റിന് സമീപം ഗുണ്ടാവിളയാട്ടം, കാർ തകർത്ത് യാത്രക്കാരനെ മർദ്ദിച്ചു; രണ്ടു പേർ പിടിയിൽ

Apr 24, 2024 09:10 PM

#attack |മാർക്കറ്റിന് സമീപം ഗുണ്ടാവിളയാട്ടം, കാർ തകർത്ത് യാത്രക്കാരനെ മർദ്ദിച്ചു; രണ്ടു പേർ പിടിയിൽ

നാട്ടുകാർ ഉടൻ പൊലീസിനെ വിവരം അറിയിച്ചിട്ടും യഥാസമയം പൊലീസ് എത്തിയില്ലെന്ന്...

Read More >>
#bodyfound | കൈതപ്പുഴക്കായലിൽ മധ്യവയസ്കന്റെ മൃതശരീരം കണ്ടെത്തി

Apr 24, 2024 09:02 PM

#bodyfound | കൈതപ്പുഴക്കായലിൽ മധ്യവയസ്കന്റെ മൃതശരീരം കണ്ടെത്തി

അരൂർ പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തി അനന്തര നടപടികൾ...

Read More >>
#sureshgopi |ഹൈഡ്രജൻ ബലൂണുകളും പൂത്തിരികളും; തൃശൂരിൽ പൂരത്തെ വെല്ലും കൊട്ടിക്കലാശം, നൃത്തം വെച്ച് സുരേഷ് ഗോപി

Apr 24, 2024 08:35 PM

#sureshgopi |ഹൈഡ്രജൻ ബലൂണുകളും പൂത്തിരികളും; തൃശൂരിൽ പൂരത്തെ വെല്ലും കൊട്ടിക്കലാശം, നൃത്തം വെച്ച് സുരേഷ് ഗോപി

വാഹനത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്ത ചുവട് വെച്ചും കൈവീശിയും സ്ഥാനാര്‍ത്ഥികള്‍ ആവേശത്തില്‍...

Read More >>
#election | കോഴിക്കോട് ജില്ലയിൽ സ്ക്വാഡുകൾ പിടികൂടിയത് ഒമ്പത് കോടിയിൽപ്പരം രൂപ മൂല്യമുള്ള വസ്തുക്കൾ

Apr 24, 2024 08:09 PM

#election | കോഴിക്കോട് ജില്ലയിൽ സ്ക്വാഡുകൾ പിടികൂടിയത് ഒമ്പത് കോടിയിൽപ്പരം രൂപ മൂല്യമുള്ള വസ്തുക്കൾ

പണമായി 3,76,21,150 രൂപയും 2,93,85,480 രൂപ മൂല്യമുള്ള സ്വർണ്ണം ഉൾപ്പെടുന്ന അമൂല്യ വസ്തുക്കളും പരിശോധനയിൽ...

Read More >>
#mahibridge |അറ്റകുറ്റ പണി; 29 മുതൽ മാഹിപ്പാലം അടച്ചിടും

Apr 24, 2024 07:45 PM

#mahibridge |അറ്റകുറ്റ പണി; 29 മുതൽ മാഹിപ്പാലം അടച്ചിടും

തടസ്സങ്ങളില്ലാതെ സമയബന്ധിതമായി പ്രവർത്തി പൂർത്തീകരിക്കാൻ ഏപ്രിൽ 29 മുതൽ മെയ് 10 വരെ പാലം അടച്ചിടും....

Read More >>
Top Stories










GCC News