സംസ്ഥാനത്തെ 6 മെഡിക്കല്‍ കോളേജുകളുടെ വികസനത്തിന് 23 കോടി

Loading...

തിരുവനന്തപുരം : സംസ്ഥാനത്തെ ആറ്‌ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ വികസനത്തിന്‌ 22.99 കോടി യുടെ ഭരണാനുമതിയായി. തിരുവനന്തപുരം 5.5 കോടി, ആലപ്പുഴ 3.5, കോട്ടയം 5, കോഴിക്കോട് 5.5 , തൃശൂര്‍ മൂന്ന്‌ കോടി, എറണാകുളം 50 ലക്ഷം എന്നിങ്ങനെയാണ് മെഡിക്കല്‍ കോളേജുകള്‍ക്ക്‌ അനുവദിച്ച തുക.

അടിസ്ഥാനസൗകര്യ വികസനത്തിനും ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കുമാണ് തുക അനുവദിച്ചതെന്ന്‌ മന്ത്രി കെ കെ ശൈലജ പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്‌ട്രോക്ക് സെന്റര്‍ സജ്ജമാക്കാന്‍ 2.25 കോടി , പ്രിയദര്‍ശിനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് നവീകരണത്തിന് ഒരു കോടി, ഒപി ബ്ലോക്കിലെ ബയോകെമിസ്ട്രി ലാബില്‍ അധിക സൗകര്യമൊരുക്കാന്‍ 11.24 ലക്ഷംരൂപ എന്നിങ്ങനെയാണ്‌ അനുവദിച്ചത്.

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ കെ ബ്ലോക്കിലെ ചില്ലര്‍പ്ലാന്റ്, ബ്ലോക്കുകളുടെ നവീകരണം, വാര്‍ഷിക അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കാണ് തുക. കോട്ടയം മെഡിക്കല്‍ കോളേജിലെ ഇഎന്‍ടി ലക്ചര്‍ഹാള്‍, പഴയ അത്യാഹിതവിഭാഗത്തിലെ ആര്‍ട്ട് റൂമിന്റെയും ഏഴ്‌, എട്ട്‌ വാര്‍ഡുകളുടെയും നവീകരണം, ഒഫ്ത്താല്‍മോളജി തിയറ്റര്‍ നവീകരണം, മെഡിസിന്‍ വാര്‍ഡ് തറയിടല്‍, പെയിന്റിങ്‌ തുടങ്ങിയവയ്‌ക്കും തുക വിനിയോഗിക്കാം.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തിയറ്റര്‍ നവീകരണത്തിന്‌ 2.01 കോടി രൂപയും ജനറല്‍ വാര്‍ഡ്, ഐഎംസിഎച്ച്‌, ഐസിഡി, ഒഫ്താല്‍മോളജി വാര്‍ഡ് എന്നിവിടങ്ങളില്‍ ലിഫ്റ്റ് നിര്‍മാണത്തിന്‌ 1.98 കോടിയുമാണ്‌ അനുവദിച്ചത്‌.

എറണാകുളം മെഡിക്കല്‍ കോളേജിലെ 11/110 കെവി ഇലക്‌ട്രിക്കല്‍ ഇന്‍സ്റ്റലേഷനും പൂര്‍ത്തിയാക്കും. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഓഡിറ്റോറിയം, ക്വാര്‍ട്ടേഴ്‌സ്‌, ടോയ്‌ലറ്റ് ബ്ലോക്ക്, മെഡിക്കല്‍ റെക്കോഡ് ലൈബ്രറി, ഹൗസ് സര്‍ജന്‍സ് ക്വാര്‍ട്ടേഴ്‌സ് എന്നിവ നവീകരിക്കാനാണ്‌ തുക അനുവദിച്ചത്‌.

സംസ്ഥാനത്തെ 6 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ സമഗ്ര വികസനത്തിനായി 22,99,98,475 രൂപയുടെ ഭരണാനുമതി നല്‍കി….

Posted by K K Shailaja Teacher on Saturday, November 23, 2019

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം