കണ്ണൂർ: (truevisionnews.com) ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് കെ കെ ശൈലജ എംഎൽഎ. നേരത്തെ സംശയിക്കുന്ന കാര്യങ്ങളാണ് റിപ്പോർട്ടിലൂടെ പുറത്തുവന്നത്.
സിനിമാ മേഖലയിൽ മാത്രമല്ല ഇത്തരം ചൂഷണങ്ങൾ പല തൊഴിലിടങ്ങളിലും സ്ത്രീകൾ ചൂഷണം നേരിടുന്നു. സിനിമ മേഖല ശുദ്ധീകരിക്കാൻ സിനിമയിൽ തന്നെയുള്ളവർ മുൻകയ്യെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സാംസ്‌കാരിക മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അരാജകത്വം ഇല്ലാതാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കും.
പരാതി ലഭിച്ചാൽ സർക്കാർ നിയമനടപടി സ്വീകരിക്കും. രഹസ്യമൊഴിയിൽ പറയുന്ന പേരുകൾ പുറത്ത് വിടാമോ എന്ന് നിയമപരമായി പരിശോധിക്കണം.
റിപ്പോർട്ട് പുറത്ത് വിടുന്നത് മനഃപൂർവ്വം വൈകിപ്പിച്ചിട്ടില്ലെന്നും കെ കെ ശൈലജ പറഞ്ഞു. അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്നലെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്.
മലയാള സിനിമാ മേഖലയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത്.
വനിതാ പ്രവർത്തകർ നേരിട്ട കടുത്ത ക്രൂരതകൾ വിശദീകരിക്കുന്ന റിപ്പോർട്ടിൽ സിനിമയിലെ പ്രമുഖരായ താരങ്ങൾക്കെതിരെയും സംവിധായകർക്കെതിരെയും നിർമ്മാതാക്കൾക്കെതിരെയും പരാമർശങ്ങളുണ്ട്.
ജുഡീഷ്യൽ അധികാരങ്ങളുള്ള ട്രിബ്യൂണൽ വേണമെന്ന് റിപ്പോർട്ടിൽ ഹേമ കമ്മിറ്റി ആവശ്യപ്പെടുന്നുണ്ട്. വിരമിച്ച വനിതാ ജഡ്‌ജിമാരെ ട്രിബ്യൂണൽ അധ്യക്ഷരാക്കണമെന്നും നിർദേശമുണ്ട്.
#Earlier #suspicions #through #report #KKShailaja