കണ്ണൂർ : (truevisionnews.com) കണ്ണൂർ മുനീശ്വരൻ കോവിൽ പരിസരത്തെ ബൂത്തിൽ ചായയുണ്ടാക്കാൻ വെച്ച വെള്ളത്തിലും വെള്ളം സൂക്ഷിച്ച പ്ലാസ്റ്റിക് ബാരലിലും കൂത്താടികളെയും പുഴുവിനെയും കണ്ടെത്തിയ സാഹചര്യത്തിൽ പരിശോധന കർശനമാക്കി.
ഒൻപതിന് നടന്ന ഈ സംഭവമുൾപ്പെടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മന്ത്രി വീണാ ജോർജ് ഭക്ഷണശാലകളിലെ ജലസംഭരണികൾ ഉടനടി ശുചിയാക്കണമെന്ന് കർശന നിർദേശം പുറപ്പെടുവിച്ചിരുന്നു.
ഭക്ഷ്യസുരക്ഷാവിഭാഗവും കോർപ്പറേഷൻ ആരോഗ്യവിഭാഗവുമാണ് ഉത്തരവ് പാലിക്കാൻ സജീവമായി രംഗത്തുള്ളത്.
ഹോട്ടലുകൾ, ലോഡ്ജുകൾ, ആസ്പത്രികൾ എന്നിവിടങ്ങളിൽ നടക്കുന്ന പരിശോധനയ്ക്ക് പുറമെ, ആരാധനാലയങ്ങൾക്കും നിർദേശം നൽകുന്നുണ്ട്.
#Worms #water #used #make #tea #Health #department #widened #inspection #Kannur