പാനൂർ:(truevisionnews.com) പാനൂരിൽ കഴിഞ്ഞ ദിവസം സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പിൻ്റെ ആഹ്ലാദ പ്രകടനവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ കണ്ടാലറിയാവുന്ന എട്ട് എസ്.എഫ്.ഐ - ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പാനൂർ പൊലീസ് കേസെടുത്തു.
സി.സി ടിവി ദൃശ്യങ്ങളുടെയും, പൊലീസ് പകർത്തിയ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് കേസ്. റോഡ് ഉപരോധിച്ച് ഗതാഗത സ്തംഭനമുണ്ടാക്കിയതിന് എംഎസ്എഫ് പ്രവർത്തകർക്കെതിരെയും കേസുണ്ട്.
വെള്ളിയാഴ്ച്ച വൈകീട്ട് അഞ്ചു മണിയോടെ പാനൂർ ലീഗ് ഓഫീസിന് മുന്നിലാണ് എസ്.എഫ്.ഐ - എം എസ് എഫ് പ്രവർത്തകർ ഏറ്റുമുട്ടിയത്.
ആഹ്ലാദ പ്രകടനം നടത്തുകയായിരുന്ന എം എസ് എഫ് പ്രവർത്തകരെ എസ് എഫ് ഐ - ഡിവൈഎഫ്ഐ പ്രവർത്തകർ അക്രമിക്കുകയായിരുന്നത്രെ.
എന്നാൽ എം എസ് എഫ് പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് എസ്.എഫ്.ഐയും ഡിവൈഎഫ്ഐയും ആരോപിച്ചിരുന്നു. സംഘർഷത്തിൽ ഇരുവിഭാഗത്തിലും പെട്ട 6 പേർക്ക് പരിക്കേറ്റിരുന്നു.
സാരമായി പരിക്കേറ്റ എം എസ് എഫ് പ്രവർത്തകരായ 3 പേരെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകർ തലശേരി സഹകരണ ആശുപത്രിയിലും ചികിത്സ തേടി.
മർദ്ദനത്തെ തുടർന്ന് എംഎസ്എഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പൊലീസെത്തിയിടും ഉപരോധം തുടർന്നതോടെ പൊലീസ് ലാത്തി വീശി. സംസ്ഥാന നേതാവുൾപ്പടെ 5 പേരെ പൊലീസ് മുൻകരുതൽ പ്രകാരം കസ്റ്റഡിയിലെടുത്തിരുന്നു.
#Conflict #Panur #Case #against #eight #SFI #DYFI #workers