കണ്ണൂർ:(truevisionnews.com) പാനൂരിൽ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പിന്റെ ആഹ്ലാദ പ്രകടനത്തിനിടെ സംഘർഷം.
എസ്എഫ്ഐ - എംഎസ്എഫ് പ്രവർത്തകർ തമ്മിലാണ് പ്രശ്നമുണ്ടായത്. സംഘർഷത്തിൽ ഇരു വിഭാഗത്തിലും പെട്ട ആറ് പ്രവർത്തകർക്ക് പരിക്കേറ്റു.
സംഭവത്തെ തുടർന്ന് എംഎസ്എഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പൊലീസ് എത്തിയിട്ടും ഉപരോധം തുടർന്നു. ഇതോടെ പോലീസ് ലാത്തി വീശി.
വൈകിട്ട് 5 മണിയോടെ പാനൂർ ലീഗ് ഓഫീസിന് മുന്നിലായിരുന്നു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. എസ്എഫ്ഐ പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം ലീഗ് ഓഫീസിന് മുന്നിലെത്തിയപ്പോഴാണ് സംഘർഷം തുടങ്ങിയതെന്നാണ് വിവരം.
#Clash #during #school #parliament #election #jubilation #Panur.