തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിലായി വ്യാഴാഴ്ച മൂന്നു പേർ മരിച്ചു.
കോഴിക്കോട് കയിമ്പാടത്ത് ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പന്തീരങ്കാവ് വള്ളിക്കുന്ന് ഇല്ലത്തുതാഴം സുരേഷ് (59) ആണ് മരിച്ചത്.
വിഎൻഎം ഗോൾഡ് ജ്വല്ലറിയിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. തിരുവനന്തപുരം പോത്തൻകോട് ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.
ബൈക്ക് യാത്രികനായ അയിരൂപ്പാറ സ്വദേശി ദീപുവാണ് മരിച്ചത്.
അമിത വേഗതയിലെത്തിയ കാർ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
തൃശൂർ ചാലക്കുടി പരിയാരത്ത് സ്വകാര്യ ബസ് ബൈക്കിലിടിച്ച് ഒരാൾ മരിച്ചു. പരിയാരം സ്വദേശി ഷാജി(53) ആണ് മരിച്ചത്.
#Bike #bus #collided #securityguard #Three #died #Various #road #accidents