#pkkunhalikutty | ദുരന്തം കാണാൻ വന്നതാ അതിൻ്റെയൊരു ഡിസിപ്ലിൻ എല്ലാവരും കാണിക്കണം -പി.കെ കുഞ്ഞാലികുട്ടി

#pkkunhalikutty | ദുരന്തം കാണാൻ വന്നതാ അതിൻ്റെയൊരു ഡിസിപ്ലിൻ എല്ലാവരും കാണിക്കണം -പി.കെ കുഞ്ഞാലികുട്ടി
Aug 15, 2024 11:07 PM | By Athira V

കോഴിക്കോട് (വിലങ്ങാട്) : ( www.truevisionnews.com  )നമ്മൾ ഒരു ദുരന്തം കാണാൻ വന്നതാ അതിൻ്റെയൊരു ഡിസിപ്ലിൻ കാണിക്കാൻ എല്ലാവരും തയ്യാറാകണം . യുഡിഎഫ് - ലീഗ് അണികൾക്കും നേതാക്കൾക്കും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടിയുടെ നിർദ്ദേശം.

വ്യാഴാഴ്ച്ച വൈകിട്ട് വിലങ്ങാട് ദുരന്ത മുഖത്ത് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾക്കൊപ്പം എത്തിയ കുഞ്ഞാലികുട്ടി കാറിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് ഇക്കാര്യം രണ്ട് പ്രാവശ്യമായി ആവർത്തിച്ചത്.

നൂറിലധികം മൊബൈൽ ഫോണുകളും വലിയ വാഹനങ്ങളുമായി നേതാക്കൾക്കൊപ്പം എത്തിയവരോടായിരുന്നു അദ്ദേഹത്തിൻ്റെ കനം പിടിപ്പിച്ച ഭാഷയിലുള്ള ഉപദേശം നൽകിയത്.

ഇതിനിടെ ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ കാർ യൂത്ത് ലീഗ് പ്രവർത്തകർ വാണിമേലിൽ തടഞ്ഞു വച്ചു. തങ്ങളുടെ പ്രൈവറ്റ് സെക്രട്ടറിക്കും ദേശീയ ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ പി കെ കുഞ്ഞാലികുട്ടിയുടെ ഗൺമാനും നേരെ പ്രതിഷേധവും കയ്യേറ്റ ശ്രമവും നടന്നതായും അരോപണം.

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വിലങ്ങാട് സന്ദർശിച്ച് മടങ്ങവെ ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. വിലങ്ങാട് നിന്ന് മടങ്ങുമ്പോൾ സാദിഖ് അലി തങ്ങൾ പി കെ കുഞ്ഞാലിക്കുട്ടിയുടെ കാറിലായിരുന്നു സഞ്ചരിച്ചിരുന്നത്.

ഇതേ തുടർന്ന് ഗൺമാൻ തങ്ങളുടെ കാറിലേക്ക് മാറി .വാഹനവ്യൂഹം കടന്നു പോകുംമ്പോൾ യൂത്ത് ലീഗ് പ്രവർത്തകരും വാണിമേൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളും സഞ്ചരിച്ച കാർ ഈ കാറിനെ മറികടന്നു.

സുരക്ഷ കണക്കിലെടുത്ത് ഗൺമാൻ ഉണ്ടായിരുന്ന തങ്ങളുടെ കാർ വീണ്ടും കുഞ്ഞാലിക്കുട്ടിയുടെ കാറിനുപിന്നാലെ എത്തി . ഈ സമയം യൂത്ത് ലീഗ് പ്രവർത്തകർ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചു എന്ന് ആരോപിച്ചാണ് വാണിമേൽ കരുകുളത്ത് നേതാക്കളുടെ വാഹനവ്യൂഹം എത്തിയപ്പോൾ തങ്ങളുടെ കാർ തടഞ്ഞത് .

വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. സംഭവം വലിയ വിവാദമാണ് മേഖലയിൽ ഉണ്ടാക്കിയത്. സാദിഖ് അലി തങ്ങളുടെ കാർ തടഞ്ഞ് വച്ച് പ്രകോപനം സൃഷ്‌ടിച്ചവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പാർട്ടി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വലിയ തരത്തിലുള്ള വാക്ക് പോരുകളാണ് നടക്കുന്നത്.

#Everyone #should #show #discipline #disaster #has #come #PKKunhalikutty

Next TV

Related Stories
#Murder | കോഴിക്കോട്  വടകരയിൽ വയോധികൻ്റെ മരണം കൊലപാതകം; കഴുത്തിൽ തുണി മുറുക്കിയത് മരണ കാരണം

Sep 19, 2024 11:06 PM

#Murder | കോഴിക്കോട് വടകരയിൽ വയോധികൻ്റെ മരണം കൊലപാതകം; കഴുത്തിൽ തുണി മുറുക്കിയത് മരണ കാരണം

സംഭവം കൊലപാതകമാണെന്ന് വ്യക്തമായതോടെ വടകര പോലീസ് കൊലക്കുറ്റത്തിന്...

Read More >>
#arrest | അവശനിലയില്‍ കിടന്ന ജോബിയുടെ നെഞ്ചിൽ ചവിട്ടിയത് ജിന്‍റോ,  മരണത്തിൽ രണ്ട് പേർ പിടിയിൽ

Sep 19, 2024 10:58 PM

#arrest | അവശനിലയില്‍ കിടന്ന ജോബിയുടെ നെഞ്ചിൽ ചവിട്ടിയത് ജിന്‍റോ, മരണത്തിൽ രണ്ട് പേർ പിടിയിൽ

ഉച്ചക്ക് ഒരു മണിയോടെ ഉണ്ടായ സംഭവങ്ങള്‍ക്കു ശേഷം സന്ധ്യയോടെയാണ് ബന്ധുക്കളെത്തി ജോബിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തിങ്കളാഴ്ച തൃശൂര്‍...

Read More >>
#Goldlost |  ശ്വാസം നിലച്ച നിമിഷം; ബാഗിൽ 15 പവനുണ്ടെന്ന് അറിഞ്ഞത് നഷ്ടപ്പെട്ട ശേഷം, ദൈവദൂതനായി അജിത്ത്

Sep 19, 2024 10:45 PM

#Goldlost | ശ്വാസം നിലച്ച നിമിഷം; ബാഗിൽ 15 പവനുണ്ടെന്ന് അറിഞ്ഞത് നഷ്ടപ്പെട്ട ശേഷം, ദൈവദൂതനായി അജിത്ത്

അഷ്‌കര്‍ അലി നേരത്തേ തന്നെ ബാഗ് നഷ്ടമായെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് അധികൃതര്‍ നഷ്ടപ്പെട്ട സ്വര്‍ണം സംബന്ധിച്ച്...

Read More >>
#tiger | കോഴിക്കോട് കടിയങ്ങാടിൽ പുലി ഇറങ്ങിയാതായി സംശയം

Sep 19, 2024 10:30 PM

#tiger | കോഴിക്കോട് കടിയങ്ങാടിൽ പുലി ഇറങ്ങിയാതായി സംശയം

ആളുകളെ കണ്ടതോടെ അത് അവിടെ നിന്നും അപ്രത്യക്ഷമായി. പുലി തന്നെയെന്നാണ് നാട്ടുകാര്‍...

Read More >>
Top Stories










Entertainment News