#rain | കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്, മഴ മാത്രമല്ല ഇടിമിന്നലോടെ ശക്തമായ മഴയും കാറ്റും; ജാഗ്രത

#rain | കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്, മഴ മാത്രമല്ല ഇടിമിന്നലോടെ ശക്തമായ മഴയും കാറ്റും;  ജാഗ്രത
Aug 15, 2024 05:15 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  സംസ്ഥാനത്ത് ആഗസ്റ്റ് 19 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

മഴ കൂടാതെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്ക് കിഴക്കൻ അറബിക്കടലിനും തെക്കൻ കേരള തീരത്തിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. കൊങ്കൺ മുതൽ ചക്രവാതചുഴി വരെ 1 .5 കിമി ഉയരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്.

ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആഗസ്റ്റ് ഇന്നും പതിനേഴാം തീയതിയും അതിശക്തമായ ശക്തമായ മഴക്കും ആഗസ്റ്റ് 15 -19 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 17ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 15 മുതൽ 19 വരെ കേരള തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഈ ദിവസങ്ങളിൽ കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, 17ന് ഇടുക്കി, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 18ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 19ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

#Weather #Department's #warning #not #only #rain #but #strong #rain #wind #thunder #caution

Next TV

Related Stories
#Murder | കോഴിക്കോട്  വടകരയിൽ വയോധികൻ്റെ മരണം കൊലപാതകം; കഴുത്തിൽ തുണി മുറുക്കിയത് മരണ കാരണം

Sep 19, 2024 11:06 PM

#Murder | കോഴിക്കോട് വടകരയിൽ വയോധികൻ്റെ മരണം കൊലപാതകം; കഴുത്തിൽ തുണി മുറുക്കിയത് മരണ കാരണം

സംഭവം കൊലപാതകമാണെന്ന് വ്യക്തമായതോടെ വടകര പോലീസ് കൊലക്കുറ്റത്തിന്...

Read More >>
#arrest | അവശനിലയില്‍ കിടന്ന ജോബിയുടെ നെഞ്ചിൽ ചവിട്ടിയത് ജിന്‍റോ,  മരണത്തിൽ രണ്ട് പേർ പിടിയിൽ

Sep 19, 2024 10:58 PM

#arrest | അവശനിലയില്‍ കിടന്ന ജോബിയുടെ നെഞ്ചിൽ ചവിട്ടിയത് ജിന്‍റോ, മരണത്തിൽ രണ്ട് പേർ പിടിയിൽ

ഉച്ചക്ക് ഒരു മണിയോടെ ഉണ്ടായ സംഭവങ്ങള്‍ക്കു ശേഷം സന്ധ്യയോടെയാണ് ബന്ധുക്കളെത്തി ജോബിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തിങ്കളാഴ്ച തൃശൂര്‍...

Read More >>
#Goldlost |  ശ്വാസം നിലച്ച നിമിഷം; ബാഗിൽ 15 പവനുണ്ടെന്ന് അറിഞ്ഞത് നഷ്ടപ്പെട്ട ശേഷം, ദൈവദൂതനായി അജിത്ത്

Sep 19, 2024 10:45 PM

#Goldlost | ശ്വാസം നിലച്ച നിമിഷം; ബാഗിൽ 15 പവനുണ്ടെന്ന് അറിഞ്ഞത് നഷ്ടപ്പെട്ട ശേഷം, ദൈവദൂതനായി അജിത്ത്

അഷ്‌കര്‍ അലി നേരത്തേ തന്നെ ബാഗ് നഷ്ടമായെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് അധികൃതര്‍ നഷ്ടപ്പെട്ട സ്വര്‍ണം സംബന്ധിച്ച്...

Read More >>
#tiger | കോഴിക്കോട് കടിയങ്ങാടിൽ പുലി ഇറങ്ങിയാതായി സംശയം

Sep 19, 2024 10:30 PM

#tiger | കോഴിക്കോട് കടിയങ്ങാടിൽ പുലി ഇറങ്ങിയാതായി സംശയം

ആളുകളെ കണ്ടതോടെ അത് അവിടെ നിന്നും അപ്രത്യക്ഷമായി. പുലി തന്നെയെന്നാണ് നാട്ടുകാര്‍...

Read More >>
Top Stories










Entertainment News