#cookerexploded | പാചകത്തിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം; സൃഹൃത്ത് ഗുരുതരാവസ്ഥയിൽ

#cookerexploded  | പാചകത്തിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം; സൃഹൃത്ത് ഗുരുതരാവസ്ഥയിൽ
Aug 15, 2024 03:18 PM | By Athira V

ബംഗളുരു: ( www.truevisionnews.com )കഴിഞ്ഞ ദിവസം ബംഗളുരുവിലുണ്ടായ സ്ഫോടനം പാചകത്തിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ചതാണെന്ന് കണ്ടെത്തി. ചൊവ്വാഴ്ചയാണ് ബംഗളുരുവിലെ ജെ.പി നഗറിൽ പൊട്ടിത്തെറിയുണ്ടായത്.

ഒരാൾ മരണപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേ‌ൽക്കുകയും ചെയ്തു. തുടർന്ന് സംഭവം അന്വേഷിച്ച ദേശീയ അന്വേഷണ ഏജൻസിയാണ് പാചകത്തിനിടെ സംഭവിച്ച അപകടമാണെന്ന് കണ്ടെത്തിയത്.

എട്ട് വർഷമായി ബംഗളുരുവിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിയളായ സമീർ, മുഹ്സിൻ എന്നിവരുടെ താമസ സ്ഥലത്തായിരുന്നു സ്ഫോടനം. ബാർബ‍ർമാരായി ജോലി ചെയ്യുന്ന ഇവർ കടയുടെ മുകളിലെ 100 ചതുരശ്ര അടി വിസ്തീർണമുള്ള മുറിയിലാണ് താമസിച്ചിരുന്നത്.

ചൊവ്വാഴ്ച ചെറിയ ഗ്യാസ് സ്റ്റൗ ഉപയോഗിച്ച് പ്രഷർ കുക്കറിൽ പാചകം ചെയ്യുകയായിരുന്നു. ഇതിനിടെയാണ് കുക്കർ പൊട്ടിത്തെറിച്ചത്. ഇതിന് പിന്നാലെ സ്റ്റൗവിൽ നിന്ന് തീപടർന്ന് മറ്റിടങ്ങളും കത്തി.

മുറിയിലെ ഏതാണ്ടെല്ലാ സാധനങ്ങളും തീപിടുത്തത്തിൽ കത്തിനശിച്ചിട്ടുണ്ട്. ഇവിടെ താമസിച്ചിരുന്ന രണ്ട് പേർക്കും ഗുരുതരമായി പൊള്ളലേറ്റു. ഒരാൾ പിന്നീട് മരണപ്പെട്ടു. മറ്റൊരാൾ ചികിത്സയിലാണ്.

സംഭവത്തിൽ ദുരൂഹതയൊന്നുമില്ലെന്ന് പൊലീസ് കമ്മീഷണർ പറഞ്ഞു. പൊലീസും എൻഐഎ സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. പുത്തനഹള്ളി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പൊള്ളലേറ്റ് ചികിത്സയിലുള്ള രണ്ടാമന്റെ ആരോഗ്യനിലയും ഗുരുതരമാണ്.

#pressure #cooker #exploded #while #cooking #bengaluru #leaving #one #dead #another #one #injured

Next TV

Related Stories
#attack |  ചെരുപ്പ് അഴിച്ച് വെക്കാൻ പറഞ്ഞു; ഡോക്ടർക്ക് രോഗിയുടെ ബന്ധുക്കളുടെ ക്രൂരമർദനം

Sep 18, 2024 05:28 PM

#attack | ചെരുപ്പ് അഴിച്ച് വെക്കാൻ പറഞ്ഞു; ഡോക്ടർക്ക് രോഗിയുടെ ബന്ധുക്കളുടെ ക്രൂരമർദനം

അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങൾക്ക് കേടുപാടുകൾ...

Read More >>
#KCVenugopal | ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പ്രായോഗികമല്ല, ബില്ലിനെ കോൺഗ്രസ് എതിർക്കും - കെ.സി വേണുഗോപാൽ

Sep 18, 2024 04:57 PM

#KCVenugopal | ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പ്രായോഗികമല്ല, ബില്ലിനെ കോൺഗ്രസ് എതിർക്കും - കെ.സി വേണുഗോപാൽ

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ശിപാർശക്ക് കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം...

Read More >>
#OneNationOneElection | ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Sep 18, 2024 03:10 PM

#OneNationOneElection | ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ടിനാണ്...

Read More >>
#RahulGandhi | രാഹുല്‍ ഗാന്ധിക്കെതിരായ വിദ്വേഷ പരാമര്‍ശങ്ങൾ; എന്‍.ഡി.എ നേതാക്കള്‍ക്കെതിരേ പരാതി നല്‍കി കോണ്‍ഗ്രസ്

Sep 18, 2024 01:48 PM

#RahulGandhi | രാഹുല്‍ ഗാന്ധിക്കെതിരായ വിദ്വേഷ പരാമര്‍ശങ്ങൾ; എന്‍.ഡി.എ നേതാക്കള്‍ക്കെതിരേ പരാതി നല്‍കി കോണ്‍ഗ്രസ്

കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു രാഹുല്‍ ഗാന്ധി ഭീകരനാണെന്ന് ആക്ഷേപിച്ചു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് പരാതി...

Read More >>
#ArjunMissing | അർജുനായി തിരച്ചിൽ പുനരാരംഭിക്കുന്നു; ഡ്രഡ്ജർ കാർവാർ തുറമുഖത്ത് എത്തി

Sep 18, 2024 01:30 PM

#ArjunMissing | അർജുനായി തിരച്ചിൽ പുനരാരംഭിക്കുന്നു; ഡ്രഡ്ജർ കാർവാർ തുറമുഖത്ത് എത്തി

പകരം നാളെ രാവിലെയാകും ഡ്രഡ്ജർ പുറപ്പെടുകയെന്ന് ജില്ലാ ഭരണകൂടം...

Read More >>
#SanjayGaikwad | കോൺ​ഗ്രസിനെ നായയോടുപമിച്ച് ശിവസേന എംഎൽഎ; വീണ്ടും വിവാദം

Sep 18, 2024 11:18 AM

#SanjayGaikwad | കോൺ​ഗ്രസിനെ നായയോടുപമിച്ച് ശിവസേന എംഎൽഎ; വീണ്ടും വിവാദം

ഇന്ത്യ ന്യായമുള്ള സ്ഥലമാകുമ്പോൾ സംവരണം ഇല്ലാതാക്കുമെന്നായിരുന്നു രാഹുൽ ​ഗാന്ധിയുടെ പരാമർശം. നേരത്തെ ​ഗെയ്ക്വാദിന്റെ വാഹനം പൊലീസുദ്യോ​ഗസ്ഥൻ...

Read More >>
Top Stories