#AKSaseendran | പ്രകൃതി വിഭവങ്ങൾ പരിമിതമായ തോതിൽ പ്രയോജനപ്പെടുത്തുന്ന വികസന സങ്കൽപത്തിലേക്ക് മാറേണ്ടതുണ്ടെന്ന് മന്ത്രി ശശീന്ദ്രൻ

#AKSaseendran | പ്രകൃതി വിഭവങ്ങൾ പരിമിതമായ തോതിൽ പ്രയോജനപ്പെടുത്തുന്ന വികസന സങ്കൽപത്തിലേക്ക് മാറേണ്ടതുണ്ടെന്ന് മന്ത്രി ശശീന്ദ്രൻ
Aug 15, 2024 03:08 PM | By VIPIN P V

കോഴിക്കോട് : (truevisionnews.com) പ്രകൃതിവിഭവങ്ങളെ പരിമിതമായ തോതിൽ പ്രയോജനപ്പെടുത്തുക എന്ന വികസന സങ്കൽപത്തിലേക്ക് നാം മാറേണ്ടതുണ്ടെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.

78-ാമത്‌ സ്വാതന്ത്ര്യ ദിനത്തിൽ കോഴിക്കോട് വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ ദേശീയപതാക ഉയർത്തിയശേഷം സ്വതന്ത്രദിന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു മന്ത്രി.


"കേരളത്തിൽ എന്തുകൊണ്ട് ദുരന്തങ്ങൾ സംഭവിക്കുന്നു എന്ന് ആഴത്തിൽ പഠിച്ച് നിർദ്ദേശങ്ങൾ രൂപീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

നാടിന്റെ വികസനത്തിനായി പ്രകൃതിയെ മുഴുവനായും ചൂഷണം ചെയ്യുക എന്നത് അശാസ്ത്രീയമാണ്. ഇത് തിരുത്തി പ്രകൃതിവിഭവങ്ങളെ പരിമിതമായ തോതിൽ പ്രയോജനപ്പെടുത്തുക എന്ന വികസന സങ്കൽപത്തിലേക്ക് നാം മാറേണ്ടതുണ്ട്.

വികസന കാര്യങ്ങളിലും ഭൂവിനിയോഗ കാര്യങ്ങളിലും ഇതുവരെ ശീലിച്ചതിൽ തിരുത്തൽ വരുത്തി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിൽ ഒരു പുനർവായന അനിവാര്യമായ സാഹചര്യമാണ് ഇന്നുള്ളത്," മന്ത്രി അഭിപ്രായപ്പെട്ടു.


കേരളം ഒന്നാണ് എന്ന കാഴ്ചയാണ് നാം വയനാട്ടിലും വിലങ്ങാടും കണ്ടതെന്ന് മന്ത്രി പറഞ്ഞു. രണ്ടിടത്തും ഒഴുകിയെത്തിയ ജനങ്ങളുടെ സഹായം കേരളത്തിന്റെ പൊതുവികാരമായിരുന്നു.

ഇന്ത്യ സ്വാതന്ത്ര്യം നേടിയ സമയം നമ്മുടെ ഭാഷ മുതൽ സംസ്കാരം വരെയുള്ള വൈവിധ്യം ചൂണ്ടിക്കാട്ടി ഇന്ത്യ ഒരു രാഷ്ട്രമായി നിലനിൽക്കില്ല എന്നായിരുന്നു പാശ്ചാത്യ നിരീക്ഷകർ പറഞ്ഞിരുന്നത്.

എന്നാൽ അതിനെല്ലാം നിരാകരിച്ച് 78 വർഷമായി ഈ നാട് ഒരു രാജ്യം ഒരു ജനത എന്ന നിലയിൽ അഭിമാനത്തോടെ നിലകൊള്ളുകയാണ്. മുമ്പ് പാശ്ചാത്യ നിരീക്ഷകർ പറഞ്ഞിരുന്ന ഇക്കാര്യം ഇന്ന് ദൗർഭാഗ്യവശാൽ രാജ്യത്തിന്റെ പല കോണുകളിൽനിന്നും ഉയരുന്നുണ്ട്.

ചരിത്രം തിരുത്തുന്ന ഈ പ്രവണതയ്ക്കെതിരെ ജാഗരൂകരായിരിക്കണം. ചരിത്രബോധമാണ് അതിന് പ്രേരകമായി നിൽക്കേണ്ടത്, മന്ത്രി ചൂണ്ടിക്കാട്ടി. ശക്തമായ സമ്പദ്ഘടനയുള്ള രാഷ്ട്രമായ ഇന്ത്യയുടെ വികസനത്തിന് നേതൃത്വം നൽകിയ സംസ്ഥാനങ്ങളിൽ മുൻപന്തിയിലാണ് കേരളമെന്നും മന്ത്രി എടുത്തുപറഞ്ഞു.

രാവിലെ 8.58 ന് സ്വാതന്ത്ര്യ ദിനാഘോഷ വേദിയിൽ എത്തിയ മന്ത്രിയെ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ രാജ്പാൽ മീണ, കോഴിക്കോട് റൂറൽ എസ്പി അരവിന്ദ് സുകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.


പതാക ഉയർത്തിയ ശേഷം 28 വിവിധ സേന, വിദ്യാർത്ഥി പ്ലറ്റൂണുകളുടെ സല്യൂട്ട് മന്ത്രി സ്വീകരിച്ചു. തുടർന്ന് തുറന്ന ജീപ്പിൽ സഞ്ചരിച്ച് പരേഡിന് അഭിവാദ്യം നൽകി.

കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, കെ എം സച്ചിൻദേവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡൻറ് പി ഗവാസ്, മറ്റു ജനപ്രതിനിധികൾ, സബ്കലക്ടർ ഹർഷിൽ ആർ മീണ,


അസിസ്റ്റൻറ് കലക്ടർ ആയുഷ് ഗോയൽ, ഡിസിപി അനൂജ് പലിവാൾ, ഡെപ്യൂട്ടി കളക്ടർമാർ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

ഫാറൂഖ് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ടി എസ് ശ്രീജിത്ത് ആയിരുന്നു പരേഡ് കമാൻഡർ. ജില്ലാ പോലീസ് ഹെഡ്ക്വാർട്ടേഴ്സിലെ റിസർവ് സബ് ഇൻസ്‌പെക്ടർ ഷാജി പി സെക്കൻഡ്-ഇൻ കമാൻഡറുമായി.

#Minister #Saseendran #said #shift #development #concept #utilizes #natural #resources #limited #extent

Next TV

Related Stories
മർദ്ദനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലെത്തി, പോലീസിൽ പരാതിയും നൽകിയിട്ടും നടപടിയില്ല'; ഒടുവിൽ അരുംകൊല

Mar 18, 2025 10:49 PM

മർദ്ദനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലെത്തി, പോലീസിൽ പരാതിയും നൽകിയിട്ടും നടപടിയില്ല'; ഒടുവിൽ അരുംകൊല

പോലീസ് യാസിറിനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു എന്നല്ലാതെ ഒരു തരത്തിലുള്ള നടപടികളും എടുത്തില്ലെന്നാണ് ബന്ധുക്കള്‍...

Read More >>
കോഴിക്കോട് താമരശ്ശേരിയില്‍നിന്ന് കാണാതായ 13കാരിയെ നാട്ടിലെത്തിച്ചു; ബന്ധു കസ്റ്റഡിയില്‍

Mar 18, 2025 10:09 PM

കോഴിക്കോട് താമരശ്ശേരിയില്‍നിന്ന് കാണാതായ 13കാരിയെ നാട്ടിലെത്തിച്ചു; ബന്ധു കസ്റ്റഡിയില്‍

ബെംഗളൂരുവില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ മുഹമ്മദ് അജ്‌നാസ് പൊലീസ്...

Read More >>
 യാസിര്‍ ലഹരിക്ക് അടിമ, കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത് നോമ്പ് തുറക്കാനുള്ള ഒരുക്കത്തിനിടെ, പ്രതിക്കായി തെരച്ചിൽ

Mar 18, 2025 09:48 PM

യാസിര്‍ ലഹരിക്ക് അടിമ, കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത് നോമ്പ് തുറക്കാനുള്ള ഒരുക്കത്തിനിടെ, പ്രതിക്കായി തെരച്ചിൽ

നേരത്തെയും ഷിബിലയെ യാസിര്‍ മർദ്ദിച്ചിരുന്നുവെന്ന പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നുവെന്നാണ് വീട്ടുകാര്...

Read More >>
ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

Mar 18, 2025 09:42 PM

ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

വൈകിട്ട് മദ്യപിച്ച് ജഗൻ മാതൃ സഹോദരിയെ വെട്ടു കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് കൊലപാതകം. തർക്കത്തിനിടെ പെട്ടെന്നുണ്ടായ...

Read More >>
Top Stories