കണ്ണൂർ: ( www.truevisionnews.com )എരഞ്ഞോളി പഞ്ചായത്തിൽ ഉരുൾപൊട്ടൽ സാധ്യത ഉണ്ടെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. ഈ വാർത്ത വ്യാജമാണെന്ന് കണ്ണൂർ എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും അറിയിച്ചു.
ജിയോളജി വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ എരഞ്ഞോളി പഞ്ചായത്തിലെ കുണ്ടൂർ മല, തുവ്വക്കുന്ന് എന്നി പ്രദേശങ്ങൾ ഉൾപ്പെട്ടിട്ടില്ല എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഉരുളപൊട്ടൽ സാധ്യത ഉള്ളതിനാൽ ജനങ്ങളോട് മാറി താമസിക്കണമെന്നായിരുന്നു വ്യാജ സന്ദേശത്തിൽ പറയുന്നത്.
#there #is #no #landslide #warning #eranjali #panchayat #fake #news #spreading