#attack | കണ്ണൂരിൽ കുഞ്ഞിനെ എടുത്തതിന് തർക്കം; സഹോദരങ്ങളെയും ജ്യേഷ്ഠൻ്റെ ഭാര്യയെയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ്

#attack |  കണ്ണൂരിൽ കുഞ്ഞിനെ എടുത്തതിന് തർക്കം; സഹോദരങ്ങളെയും ജ്യേഷ്ഠൻ്റെ ഭാര്യയെയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ്
Aug 13, 2024 02:37 PM | By Athira V

മാലൂര്‍(കണ്ണൂര്‍): ( www.truevisionnews.com  ) ശിവപുരത്ത് ജ്യേഷ്ഠനെയും ഭാര്യയെയും സഹോദരിയെയും യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു.

ശിവപുരം-വെമ്പടി റോഡിലെ അഫ്‌നിത മന്‍സിലില്‍ വി.അജ്മല്‍ (31), ഭാര്യ കെ.തന്‍സീറ (25), സഹോദരി വി.അഫ്‌നിത (25) എന്നിവരെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

അജ്മലിനെയും തന്‍സീറയെയും അക്രമിക്കുന്നതിനിടെ തടയാന്‍ ശ്രമിച്ചപ്പോഴാണ് അഫ്നിതയ്ക്ക് വെട്ടേറ്റത്. ഇവരെ മട്ടന്നൂരിലെ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയ ശേഷം കണ്ണൂര്‍ ചാലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ അജ്മലിന്റെ വീടിന് സമീപം താമസിക്കുന്ന സഹോദരന്‍ അസ്ലമിനെതിരെ മാലൂര്‍ പോലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം.

അസ്ലമിന്റെയും അജ്മലിന്റെയും വീട്ടുകാര്‍ തമ്മില്‍ ഏറെനാളായി പിണക്കത്തിലായിരുന്നു. തിങ്കളാഴ്ച രാവിലെ സഹോദരന്‍ അസ്ലമിന്റെ രണ്ടുവയസ്സുള്ള കുഞ്ഞ് അജ്മലിന്റെ വീട്ടിലെത്തിയിരുന്നു.

തന്‍സീറ കുഞ്ഞിനെ എടുക്കുകയും ചെയ്തു. ഇതേച്ചൊല്ലിയുണ്ടായ വാക്ക് തർക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പറയുന്നു.

ഗുരുതരമായി പരിക്കേറ്റ തന്‍സീറയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. സംഭവമറിഞ്ഞ് മാലൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.കെ.ശശീന്ദ്രന്‍, എ.എസ്.ഐ. ശശിധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. അന്വേഷണം തുടങ്ങിയിട്ടുണ്ട്.

#man #attacked #brother #sister #maloor #kannur

Next TV

Related Stories
#Supplyco | ഓണ വിപണി പൊടിപൊടിച്ച് സപ്ലൈകോ: ഇന്നലെ നടത്തിയത് 16 കോടി രൂപയുടെ വിൽപ്പന

Sep 14, 2024 01:18 PM

#Supplyco | ഓണ വിപണി പൊടിപൊടിച്ച് സപ്ലൈകോ: ഇന്നലെ നടത്തിയത് 16 കോടി രൂപയുടെ വിൽപ്പന

എല്ലാ കാർഡുകൾക്കും ചെമ്പാവരി ഉറപ്പാക്കുന്ന നിലപാടാണ് സർക്കാർ...

Read More >>
#kSEBcable | ഭൂ​മി​ക്ക​ടി​യി​ലൂ​ടെ പോ​കു​ന്ന കെ.എസ്.ഇ.ബി കേബിൾ മുറിച്ചു കടത്താൻ ശ്രമം

Sep 14, 2024 01:12 PM

#kSEBcable | ഭൂ​മി​ക്ക​ടി​യി​ലൂ​ടെ പോ​കു​ന്ന കെ.എസ്.ഇ.ബി കേബിൾ മുറിച്ചു കടത്താൻ ശ്രമം

വ്യാ​ഴാ​ഴ്ച രാ​ത്രി 12.30ഓ​ടെ​യാ​ണ് ദേ​ശീ​യ​പാ​ത​യി​ൽ ഉ​മ​യ​ന​ല്ലൂ​ർ പ​ട്ട​രു​മു​ക്ക് പ​ള്ളി​ക്ക​ടു​ത്ത്നി​ന്ന് 11 കെ.​വി ലൈ​നി​ന്‍റെ അ​ണ്ട​ർ...

Read More >>
#founddead | വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം

Sep 14, 2024 12:38 PM

#founddead | വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം

സംഭവത്തില്‍ മലപ്പുറം പൊലീസ് അന്വേഷണം...

Read More >>
#arrest | പ​ണം ന​ൽ​കാ​തെ ബി​യ​ർ ചോ​ദി​ച്ചു; ബാ​ർ  ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

Sep 14, 2024 12:19 PM

#arrest | പ​ണം ന​ൽ​കാ​തെ ബി​യ​ർ ചോ​ദി​ച്ചു; ബാ​ർ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

മൈ​നാ​ർ റോ​ഡി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന സ​മീ​പ​വാ​സി​യാ​യ വ​ത്സ​നെ ത​ല​ക്ക​ടി​ച്ച്‌ പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്‌​തു....

Read More >>
#arrest | താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർക്കുനേരെ കൈയേറ്റം; യുവാവ് അറസ്റ്റിൽ

Sep 14, 2024 12:14 PM

#arrest | താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർക്കുനേരെ കൈയേറ്റം; യുവാവ് അറസ്റ്റിൽ

മാ​താ​വി​ന്​ വി​ദ​ഗ്​​ധ പ​രി​ശോ​ധ​ന​ക​ൾ വേ​ണ​മെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞ​തും ഇ​യാ​ളെ...

Read More >>
Top Stories