തളിപ്പറമ്പ്( കണ്ണൂർ ) : ( www.truevisionnews.com ) ചികില്‍സിച്ച കുട്ടിക്ക് അസുഖം കൂടി, പാരമ്പര്യ വൈദ്യന്റെ വീട്ടിലെത്തി ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് രണ്ടുപേര്‍ക്കെതിരെ കേസ്.
ഇക്കഴിഞ്ഞ 9 ന് രാത്രി 7.30 നായിരുന്നു സംഭവം. തൃച്ചംബരത്തെ ശ്രീരംഗം വീട്ടില്‍ ഇ.കെ.സുമംഗലയാണ്(66)ഇത് സംബന്ധിച്ച് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്.
സംഭവത്തിൽ സുമംഗലയുടെ പാരമ്പര്യ വൈദ്യനായ ഭര്‍ത്താവ് പി.വി.മാധവന് നായര്‍ ചികില്‍സ നടത്തിയ കുട്ടിയുടെ മുത്തച്ഛനുള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത് .
#Kannur #house #traditional #healer #trespassed #because #his #daughter #illness #Police #registered #case