കണ്ണൂർ:(www.truevisionnews.com) അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രാജേഷ്. കെ യുടെ നേതൃത്വത്തിലുള്ള പാർട്ടി തളിപ്പറമ്പ് വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ തളിപ്പറമ്പ് ടൗണിൽ വെച്ച് 5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പശ്ചിമ ബംഗാൾ സംസ്ഥാനത്ത് സ്വദേശി വിശ്വനാഥ് മുണ്ട (64) എന്നയാളുടെ പേരിൽ ഒരു അബ്കാരി കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.
പർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ അഷ്‌റഫ്. എം. വി.,രാജീവൻ പച്ചക്കൂട്ടത്തിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ വിജിത്ത്. ടി. വി,കലേഷ്. എം ,എക്സൈസ് ഡ്രൈവർ അനിൽ കുമാർ.സി. വി. എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു.
തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ് മലപ്പട്ടവും പാർട്ടിയും ചേർന്ന് കുറുമാത്തൂർ,കൂനം, പൊക്കുണ്ട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കൂനത്ത് വെച്ച് ബീഹാർ സ്വദേശി വിജയ് റായ് (46)എന്നയാളെ 34 കുപ്പി (21.250 ലിറ്റർ) പുതുച്ചേരി മദ്യവുമായി പിടികൂടി.
അബ്കാരി കേസെടുത്തു. പാർട്ടിയിൽ AEl (G) രാജേഷ്. കെ., സിവിൽ എക്സൈസ് ഓഫീസ മാരായ വിജിത്ത് .ടി .വി, ശ്യാം രാജ്.എം.വി, റെനിൽ കൃഷ്ണൻ.പി.പി,വനിത സിവിൽ എക്സൈസ് ഓഫീസർ സുനിത. എം. വി എന്നിവരും ഉണ്ടായിരുന്നു.
#Two #persons #caught #excise #with #foreign #liquor #Kannur