#KERALARAIN | മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിലെ ഓറഞ്ച് അലർട്ട് തുടരും, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ജാ​ഗ്രതാ നിര്‍ദ്ദേശം

#KERALARAIN | മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിലെ ഓറഞ്ച് അലർട്ട് തുടരും, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ജാ​ഗ്രതാ നിര്‍ദ്ദേശം
Aug 11, 2024 02:33 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com )സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റമുള്ളതായി അറിയിപ്പ്. എറണാകുളം, പത്തനംതി,ട്ട തിരുവനന്തപുരം ജില്ലകളിൽ കൂടി യെല്ലോ അലർട്ട് നൽകി.

നേരത്തെ ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. അത് തുടരും. പാലക്കാട്‌, മലപ്പുറം, ജില്ലകളിലെ ഓറഞ്ച് അലർട്ടും തുടരും.

വരാനിരിക്കുന്ന നാല് ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും വ്യാപക മഴയ്ക്ക് സാധ്യയെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഇന്ന് അത് പിൻവലിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

തെക്കൻ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ 11.08.2024 മുതൽ 15.08.2024 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

11.08.2024 മുതൽ 15.08.2024 വരെ: തെക്കൻ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പ്രത്യേക ജാഗ്രതാ നിർദേശം

11/08/2024, 13/08/2024 മുതൽ 15/08/2024 വരെ : മധ്യ പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

11.08.2024: തെക്കൻ കേരളം തീരം അതിനോട് ചേർന്ന ലക്ഷദ്വീപ് പ്രദേശം മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

12.08.2024: മധ്യ പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

തെക്കൻ കേരളം തീരം അതിനോട് ചേർന്ന ലക്ഷദ്വീപ് പ്രദേശം മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ,വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

13.08.2024: തെക്കൻ കേരളം തീരം അതിനോട് ചേർന്ന ലക്ഷദ്വീപ് പ്രദേശം മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

14.08.2024 & 15.08.2024: തെക്കൻ കേരളം തീരം അതിനോട് ചേർന്ന ലക്ഷദ്വീപ് പ്രദേശം മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കൻ ബംഗാൾ ഉൾക്കടൽ,വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.

#change #rain #alert #kerala #orange #alert #two #district #yellow #alert #six #districts

Next TV

Related Stories
#goldrate |   സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധനവ്; പവന് 320 രൂപ കൂടി

Sep 14, 2024 11:28 AM

#goldrate | സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധനവ്; പവന് 320 രൂപ കൂടി

ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില 6865...

Read More >>
#MuhammadAttoorMissingCase | മാമി തിരോധാനക്കേസ്: എ.ഡി.ജി.പി. വഴി റിപ്പോർട്ട് അയക്കരുതെന്ന നിർദേശം പാലിച്ചില്ല; ഡി.ജി.പിക്ക് അതൃപ്തി

Sep 14, 2024 11:26 AM

#MuhammadAttoorMissingCase | മാമി തിരോധാനക്കേസ്: എ.ഡി.ജി.പി. വഴി റിപ്പോർട്ട് അയക്കരുതെന്ന നിർദേശം പാലിച്ചില്ല; ഡി.ജി.പിക്ക് അതൃപ്തി

നിലവിൽ മാമി തിരോധാനക്കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. അതിന് മുമ്പുള്ള നടപടിക്രമങ്ങളിലാണ് ഇപ്പോൾ ഡിജിപി അതൃപ്തി...

Read More >>
#Complaint | കോഴിക്കോട് വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞു,  വീടിന്റെ ജനൽചില്ല് തകർന്നു

Sep 14, 2024 10:39 AM

#Complaint | കോഴിക്കോട് വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞു, വീടിന്റെ ജനൽചില്ല് തകർന്നു

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം...

Read More >>
#ksurendran |   അന്‍വറിന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി മൗനം വെടിയാന്‍ തയാാറാകണം - കെ സുരേന്ദ്രന്‍

Sep 14, 2024 10:34 AM

#ksurendran | അന്‍വറിന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി മൗനം വെടിയാന്‍ തയാാറാകണം - കെ സുരേന്ദ്രന്‍

ബിജെപിയോടും ആര്‍എസ്എസിനോട് രാഷ്ട്രീയ അയിത്തം സൃഷ്ടിക്കാനാണ് ഇപ്പോഴത്തെ ശ്രമം....

Read More >>
#​fined  | പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ച്ചു; കൂ​ത്തു​പ​റ​മ്പിൽ വ​ർ​ക്ക് ഷോ​പ്പി​ന് പ​തി​നാ​യി​രം രൂ​പ പി​ഴ

Sep 14, 2024 09:59 AM

#​fined | പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ച്ചു; കൂ​ത്തു​പ​റ​മ്പിൽ വ​ർ​ക്ക് ഷോ​പ്പി​ന് പ​തി​നാ​യി​രം രൂ​പ പി​ഴ

സ്ഥി​ര​മാ​യി രാ​ത്രി കാ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം ക​ത്തി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന...

Read More >>
#suicidecase | കായികാധ്യാപിക  ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവും അമ്മയും കുറ്റക്കാർ

Sep 14, 2024 09:37 AM

#suicidecase | കായികാധ്യാപിക ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവും അമ്മയും കുറ്റക്കാർ

18-ന് ശിക്ഷ വിധിക്കും. കേസിലെ രണ്ടാം പ്രതി ഭർതൃപിതാവ് രമേശൻ വിചാരണക്കിടയിൽ...

Read More >>
Top Stories