#fire | വൻ അഗ്നിബാധ: വർക്ക് ഷോപ്പിൽ കത്തിയമർന്നത് ബെൻസും ഓഡിയും ബിഎംഡബ്ല്യുവും അടക്കം 16 കാറുകൾ

#fire | വൻ അഗ്നിബാധ: വർക്ക് ഷോപ്പിൽ കത്തിയമർന്നത് ബെൻസും ഓഡിയും ബിഎംഡബ്ല്യുവും അടക്കം 16 കാറുകൾ
Aug 11, 2024 11:14 AM | By VIPIN P V

ഗുരുഗ്രാം: (truevisionnews.com) ഗുരുഗ്രാമിലെ വര്‍ക്ക് ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ 16 ആഡംബര കാറുകൾ കത്തിനശിച്ചു.

തീപിടിത്തം നടക്കുമ്പോൾ ജീവനക്കാര്‍ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വാഹനങ്ങൾ കത്തിനശിച്ചതിലൂടെ മാത്രം ഏഴ് കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് കണക്കുകൾ വിശദമാക്കുന്നത്.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഗുരുഗ്രാമിലെ മോത്തി വിഹാറിലെ സെക്ടർ 41ലെ വർക്ക് ഷോപ്പിലാണ് വെളളിയാഴ്ച അഗ്നിബാധയുണ്ടായത്.

പുലർച്ചെ 3 മണിയോടെയാണ് ബെർലിൻ മോട്ടോർ വർക്ക് ഷോപ്പിൽ അഗ്നിബാധയുണ്ടായത്. മെർസിഡീസ് ബെൻസ്, ഓഡി ക്യു 5, ബിഎംഡബ്ല്യു, റേഞ്ച് റോവർ, വോൾവോ, ഫോർഡ് ഇക്കോ സ്പോർട്, ഓപൽ എസ്ട്രാ, ജാഗ്വാർ അടക്കമുള്ള വാഹനങ്ങളാണ് കത്തിനശിച്ചത്.

വർക്ക് ഷോപ്പിലുണ്ടായിരുന്ന മറ്റ് ചില പഴയ വാഹനങ്ങളും പൂർണമായി കത്തിനശിച്ചിട്ടുണ്ട്. മൂന്ന് മണിക്കൂറിലേറെ പ്രയത്നിച്ച ശേഷമാണ് വർക്ക് ഷോപ്പിൽ പടർന്ന തീ മറ്റ് മേഖലയിലേക്ക് പടരാതെ നിയന്ത്രിക്കാനായത്.

അഗ്നിരക്ഷാ സേനാംഗങ്ങൾ സംഭവ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും കാറുകൾ പൂർണമായി കത്തിയമർന്ന് നിലയിലായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നതാണ് സംശയിക്കുന്നത്.

സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. ഗാരേജിൽ സൂക്ഷിച്ചിരുന്ന ഓയിലുകളും മറ്റും അഗ്നി വലിയ രീതിയിൽ പടരാൻ കാരണമായെന്നാണ് നിരീക്ഷണം.

20ഓളം ആഡംബര വാഹനങ്ങളായിരുന്നു വർക്ക് ഷോപ്പിൽ സർവ്വീസിനായി എത്തിച്ചിരുന്നത്. ഇതിൽ അഞ്ച് വാഹനങ്ങൾക്ക് മാത്രമാണ് കാര്യമായ തകരാറുകൾ സംഭവിക്കാതെയുള്ളത്.

#Massive #fire #cars #including #Benz #Audi #BMW #gutted #workshop

Next TV

Related Stories
#OneNationOneElection | ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Sep 18, 2024 03:10 PM

#OneNationOneElection | ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ടിനാണ്...

Read More >>
#RahulGandhi | രാഹുല്‍ ഗാന്ധിക്കെതിരായ വിദ്വേഷ പരാമര്‍ശങ്ങൾ; എന്‍.ഡി.എ നേതാക്കള്‍ക്കെതിരേ പരാതി നല്‍കി കോണ്‍ഗ്രസ്

Sep 18, 2024 01:48 PM

#RahulGandhi | രാഹുല്‍ ഗാന്ധിക്കെതിരായ വിദ്വേഷ പരാമര്‍ശങ്ങൾ; എന്‍.ഡി.എ നേതാക്കള്‍ക്കെതിരേ പരാതി നല്‍കി കോണ്‍ഗ്രസ്

കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു രാഹുല്‍ ഗാന്ധി ഭീകരനാണെന്ന് ആക്ഷേപിച്ചു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് പരാതി...

Read More >>
#ArjunMissing | അർജുനായി തിരച്ചിൽ പുനരാരംഭിക്കുന്നു; ഡ്രഡ്ജർ കാർവാർ തുറമുഖത്ത് എത്തി

Sep 18, 2024 01:30 PM

#ArjunMissing | അർജുനായി തിരച്ചിൽ പുനരാരംഭിക്കുന്നു; ഡ്രഡ്ജർ കാർവാർ തുറമുഖത്ത് എത്തി

പകരം നാളെ രാവിലെയാകും ഡ്രഡ്ജർ പുറപ്പെടുകയെന്ന് ജില്ലാ ഭരണകൂടം...

Read More >>
#SanjayGaikwad | കോൺ​ഗ്രസിനെ നായയോടുപമിച്ച് ശിവസേന എംഎൽഎ; വീണ്ടും വിവാദം

Sep 18, 2024 11:18 AM

#SanjayGaikwad | കോൺ​ഗ്രസിനെ നായയോടുപമിച്ച് ശിവസേന എംഎൽഎ; വീണ്ടും വിവാദം

ഇന്ത്യ ന്യായമുള്ള സ്ഥലമാകുമ്പോൾ സംവരണം ഇല്ലാതാക്കുമെന്നായിരുന്നു രാഹുൽ ​ഗാന്ധിയുടെ പരാമർശം. നേരത്തെ ​ഗെയ്ക്വാദിന്റെ വാഹനം പൊലീസുദ്യോ​ഗസ്ഥൻ...

Read More >>
#death | ഭ​ർ​ത്താ​വി​ന്‍റെ ബ​ന്ധു​വി​ന് ക​ര​ൾ പ​കു​ത്തു ന​ൽ​കി​യ കോ​ള​ജ് അ​ധ്യാ​പി​ക മ​രി​ച്ചു

Sep 18, 2024 09:39 AM

#death | ഭ​ർ​ത്താ​വി​ന്‍റെ ബ​ന്ധു​വി​ന് ക​ര​ൾ പ​കു​ത്തു ന​ൽ​കി​യ കോ​ള​ജ് അ​ധ്യാ​പി​ക മ​രി​ച്ചു

12 ദി​വ​സം മു​മ്പാ​ണ് ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ന്ന​ത്. ക​ര​ൾ സ്വീ​ക​രി​ച്ച​യാ​ൾ...

Read More >>
#Lebanonpagerexplosion  |  പേജർ സ്ഫോടനങ്ങളിൽ നടുങ്ങി ലെബനോൻ;  പരിക്കേറ്റ ഇരുന്നൂറിലേറെ പേരുടെ നില ഗുരുതരം

Sep 18, 2024 07:25 AM

#Lebanonpagerexplosion | പേജർ സ്ഫോടനങ്ങളിൽ നടുങ്ങി ലെബനോൻ; പരിക്കേറ്റ ഇരുന്നൂറിലേറെ പേരുടെ നില ഗുരുതരം

പുതിയ സംഭവത്തോടെ പശ്ചിമേഷ്യ തുറന്ന യുദ്ധത്തിലേക്ക് നീങ്ങുമോയെന്ന ആശങ്ക കനക്കുകയാണ്‌.ടെൽ അവീവിലേക്കുള്ള സർവീസുകൾ നിർത്തിവച്ച് വിമാന കമ്പനികള്‍...

Read More >>
Top Stories