#arrest | മോഷ്ടിച്ച സാധനങ്ങളുമായി കോഴിക്കോടെത്തി; സംശയം തോന്നി പൊലീസ് പരിശോധന, യുവാക്കൾ അറസ്റ്റിൽ

#arrest | മോഷ്ടിച്ച സാധനങ്ങളുമായി കോഴിക്കോടെത്തി; സംശയം തോന്നി പൊലീസ് പരിശോധന, യുവാക്കൾ അറസ്റ്റിൽ
Aug 10, 2024 09:49 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com )താമരശ്ശേരിയില്‍ മോഷണ ശ്രമത്തിനിടെ നാലു യുവാക്കൾ പിടിയില്‍. മലപ്പുറം പോത്തുകല്ല് സ്വദേശി ദേവന്‍, ബാലുശ്ശേരി സ്വദേശി വീരന്‍, വയനാട് കമ്പളക്കാട് സ്വദേശി ചെറുവാടിക്കുന്ന് അജു, പൂനത്ത് കുളങ്ങര സ്വദേശി രതീഷ് എന്നിവരാണ് പിടിയിലായത്.

താമരശ്ശേരി പൊലീസ് നടത്തിയ നൈറ്റ് പട്രോളിംഗിനിടയിലാണ് മോഷണ സംഘം പിടിയിലായത്. മലപ്പുറത്ത് നിന്ന് മോഷ്ടിച്ച സാധനങ്ങളുമായാണ് ഇവർ കോഴിക്കോടെത്തിയത്.

അമ്പായത്തോട് വെച്ച് പൊലീസിനെ കണ്ടപ്പോള്‍ പിക് അപ് വാനില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാക്കളെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് മോഷണം നടത്താനാണ് ഇവരെത്തിയതെന്ന് മനസിലായത്.

പരിശോധനയിൽ ഇവരുടെ വാഹനത്തില്‍ നിന്നും വെല്‍ഡിംഗ് മെഷീൻ, പമ്പു സെറ്റുകള്‍, വാഹനങ്ങളുടെ റേഡിയേറ്റര്‍, സ്പാനര്‍, സ്ക്രൂ ഡ്രൈവര്‍ തുടങ്ങിയവ കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വണ്ടിയില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ മലപ്പുറത്ത് നിന്നും മോഷ്ടിച്ചു കൊണ്ടു വരികയാണെന്ന് വ്യക്തമായത്.

#youth #who #came #kozhikode #with #stolen #goods #malappuram #arrested

Next TV

Related Stories
ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം; നാദാപുരം വാണിമേൽ സ്വദേശിക്ക് 43 വർഷം കഠിന തടവും 10,5000 രൂപ പിഴയും

Mar 25, 2025 05:51 PM

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം; നാദാപുരം വാണിമേൽ സ്വദേശിക്ക് 43 വർഷം കഠിന തടവും 10,5000 രൂപ പിഴയും

അമ്മ ഉപേക്ഷിച്ച് പോയതിനേതുടർന്ന് അച്ഛനോടും രണ്ടാനമ്മയോടുമൊപ്പം പരപ്പുപാറയിലും, പാതിരിപ്പറ്റയിലും അതിജീവിത വാടകയ്ക്ക്...

Read More >>
കോഴിക്കോട് ഈങ്ങാപ്പുഴ ഷിബില കൊലപാതകം: യാസിർ കടയിലെത്തി കത്തി വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്

Mar 25, 2025 05:40 PM

കോഴിക്കോട് ഈങ്ങാപ്പുഴ ഷിബില കൊലപാതകം: യാസിർ കടയിലെത്തി കത്തി വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്

ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാനെയും മാതാവ് ഹസീനയെയും കുത്തിപ്പരിക്കേല്‍പ്പിച്ച് കാറില്‍ രക്ഷപ്പെട്ട യാസിറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ്...

Read More >>
തൃശൂരിൽ 12 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കേസിൽ പ്രതിക്ക് 52 വർഷം കഠിന തടവ്

Mar 25, 2025 05:34 PM

തൃശൂരിൽ 12 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കേസിൽ പ്രതിക്ക് 52 വർഷം കഠിന തടവ്

സബ്ബ് ഇൻസ്പെക്ടർ അരിസ്റ്റോട്ടിൽ വി പി, എ എസ് ഐ മാരായ പ്രസാദ് കെ കെ, ധനലക്ഷ്മി എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് സ്പെഷ്യൽ പോക്സോ കോടതി ചാലക്കുടിയിൽ...

Read More >>
വേ ടു നികാഹ്; മാട്രിമോണി സൈറ്റിൽ വ്യാജ ഐഡിയുണ്ടാക്കി ലക്ഷങ്ങൾ തട്ടി, യുവതി അറസ്റ്റിൽ

Mar 25, 2025 05:29 PM

വേ ടു നികാഹ്; മാട്രിമോണി സൈറ്റിൽ വ്യാജ ഐഡിയുണ്ടാക്കി ലക്ഷങ്ങൾ തട്ടി, യുവതി അറസ്റ്റിൽ

ആലപ്പുഴക്കാരിയായ യുവതിയെയാണ് തട്ടിപ്പിന് ഇരയാക്കിയത്....

Read More >>
വിലങ്ങാട് ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന വീടിനും നികുതി; വാണിമേൽ പഞ്ചായത്ത് നടപടിക്കെതിരെ ഉടമ

Mar 25, 2025 05:28 PM

വിലങ്ങാട് ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന വീടിനും നികുതി; വാണിമേൽ പഞ്ചായത്ത് നടപടിക്കെതിരെ ഉടമ

നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം 360 രൂപ നികുതിയടയ്ക്കണം എന്നാണ്...

Read More >>
മോഷ്ടിച്ച ഫോൺ കള്ളൻ വിറ്റു; കോഴിക്കോട് തൂണേരി സ്വദേശിക്ക് കാശ് പോയി, പൊലീസ് ഫോൺ ഉടമയ്ക്ക് നൽകി

Mar 25, 2025 04:53 PM

മോഷ്ടിച്ച ഫോൺ കള്ളൻ വിറ്റു; കോഴിക്കോട് തൂണേരി സ്വദേശിക്ക് കാശ് പോയി, പൊലീസ് ഫോൺ ഉടമയ്ക്ക് നൽകി

നഷ്ടപ്പെട്ടതും കളവു പോയതുമായ നിരവധി മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമകൾക്ക്...

Read More >>
Top Stories

Entertainment News