#youthcongress | റോഡിലെ കുഴിയിൽ വീണ് വിമുക്തഭടൻ മരിച്ച സംഭവം; പ്രതീകാത്മക മൃതദേഹവുമായി യൂത്ത് കോൺഗ്രസ്, സംഘർഷം

#youthcongress |  റോഡിലെ കുഴിയിൽ വീണ് വിമുക്തഭടൻ മരിച്ച സംഭവം; പ്രതീകാത്മക മൃതദേഹവുമായി യൂത്ത് കോൺഗ്രസ്, സംഘർഷം
Aug 10, 2024 09:31 PM | By Athira V

പാലക്കാട്: ( www.truevisionnews.com  )പട്ടാമ്പിയിൽ റോഡിലെ കുഴിയിൽ വീണ് വിമുക്തഭടൻ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. പട്ടാമ്പി നഗരത്തിൽ റോഡ് തടഞ്ഞാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയത്.

പ്രതീകാത്മക മൃതദേഹവുമായാണ് പ്രതിഷേധം. അതിനിടെ, പ്രതിഷേധക്കാരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. രണ്ട് ദിവസത്തിനകം റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ വിപുലമായ സമരം നടത്തുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു.

പാലക്കാട് പട്ടാമ്പിയിൽ ബസ് അപകടത്തിൽ വിമുക്ത ഭടനായ പരുതൂർ മംഗലം പുറത്താട്ടിൽ സജീഷ് (42) ആണ് മരിച്ചത്. റോഡിലെ കുഴിയിൽ വീഴാതെ ബൈക്ക് വെട്ടിക്കുന്നതിനിടെ തെന്നിവീണാണ് അപകടമുണ്ടായത്.

റോഡിലേക്ക് വീണ സജീഷിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ശനിയാഴ്ച്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്.

അപകടത്തെ തുടർന്ന് മേലെ പട്ടാമ്പി സ്വകാര്യ ആശുപത്രിയിലും തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഷൊർണൂരിൽ നിന്ന് പരുതൂരിലേക്കുള്ള യാത്രയിലായിരുന്നു സജീഷ്. ഷൊർണൂരിൽ നിന്ന് പട്ടാമ്പിയിലേക്ക് വരികയായിരുന്ന ബസാണ് സജീഷിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയത്.

മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പട്ടാമ്പി - മേലെ പട്ടാമ്പി ഭാഗത്തെ റോഡ് തകർന്നുകിടക്കുന്നത് ചർച്ചാവിഷയമാണ്. ഈ ഭാ​ഗത്തെ റോഡുകൾ പൂർണ്ണമായി തകർന്ന അവസ്ഥയിലാണ്.

#youthcongress #protested #death #an #exserviceman #who #fell #into #pothole #road #pattambi

Next TV

Related Stories
#arrest | അവശനിലയില്‍ കിടന്ന ജോബിയുടെ നെഞ്ചിൽ ചവിട്ടിയത് ജിന്‍റോ,  മരണത്തിൽ രണ്ട് പേർ പിടിയിൽ

Sep 19, 2024 10:58 PM

#arrest | അവശനിലയില്‍ കിടന്ന ജോബിയുടെ നെഞ്ചിൽ ചവിട്ടിയത് ജിന്‍റോ, മരണത്തിൽ രണ്ട് പേർ പിടിയിൽ

ഉച്ചക്ക് ഒരു മണിയോടെ ഉണ്ടായ സംഭവങ്ങള്‍ക്കു ശേഷം സന്ധ്യയോടെയാണ് ബന്ധുക്കളെത്തി ജോബിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തിങ്കളാഴ്ച തൃശൂര്‍...

Read More >>
#Goldlost |  ശ്വാസം നിലച്ച നിമിഷം; ബാഗിൽ 15 പവനുണ്ടെന്ന് അറിഞ്ഞത് നഷ്ടപ്പെട്ട ശേഷം, ദൈവദൂതനായി അജിത്ത്

Sep 19, 2024 10:45 PM

#Goldlost | ശ്വാസം നിലച്ച നിമിഷം; ബാഗിൽ 15 പവനുണ്ടെന്ന് അറിഞ്ഞത് നഷ്ടപ്പെട്ട ശേഷം, ദൈവദൂതനായി അജിത്ത്

അഷ്‌കര്‍ അലി നേരത്തേ തന്നെ ബാഗ് നഷ്ടമായെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് അധികൃതര്‍ നഷ്ടപ്പെട്ട സ്വര്‍ണം സംബന്ധിച്ച്...

Read More >>
#tiger | കോഴിക്കോട് കടിയങ്ങാടിൽ പുലി ഇറങ്ങിയാതായി സംശയം

Sep 19, 2024 10:30 PM

#tiger | കോഴിക്കോട് കടിയങ്ങാടിൽ പുലി ഇറങ്ങിയാതായി സംശയം

ആളുകളെ കണ്ടതോടെ അത് അവിടെ നിന്നും അപ്രത്യക്ഷമായി. പുലി തന്നെയെന്നാണ് നാട്ടുകാര്‍...

Read More >>
#balaji | ആറ് കൊലപാതകം, 58 കേസുകൾ; കുപ്രസിദ്ധ ഗുണ്ട കാക്കത്തോപ്പ് ബാലാജി ഒളിവില്‍ താമസിച്ചത് കോഴിക്കോട് പേരാമ്പ്രയില്‍

Sep 19, 2024 09:54 PM

#balaji | ആറ് കൊലപാതകം, 58 കേസുകൾ; കുപ്രസിദ്ധ ഗുണ്ട കാക്കത്തോപ്പ് ബാലാജി ഒളിവില്‍ താമസിച്ചത് കോഴിക്കോട് പേരാമ്പ്രയില്‍

വീട്ടുകാരിയോട് ബാലാജിയെ കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ല എന്ന മറുപടിയാണ്...

Read More >>
Top Stories

Entertainment News