#suspension | അങ്കണവാടി കുട്ടികൾക്ക് മുട്ട നൽകി, വീഡിയോ എടുത്ത ശേഷം തിരിച്ചെടുത്ത് ജീവനക്കാർ; സസ്പെൻഷൻ

#suspension | അങ്കണവാടി കുട്ടികൾക്ക് മുട്ട നൽകി, വീഡിയോ എടുത്ത ശേഷം തിരിച്ചെടുത്ത് ജീവനക്കാർ; സസ്പെൻഷൻ
Aug 10, 2024 07:57 PM | By Athira V

ബെം​ഗളൂരു: ( www.truevisionnews.com  ) അങ്കണവാടിയിൽ കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം മുട്ട നൽകിയ ശേഷം ഉടൻ തന്നെ തിരിച്ചെടുത്ത് ജീവനക്കാർ. മുട്ട കൊടുത്തതിന്റെ വീഡിയോ എടുത്ത ശേഷമാണ് അവ തിരിച്ചെടുത്തത്.

ഇതിന്റെ ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെ അധ്യാപികയെയും സഹായിയേയും സസ്പെൻഡ് ചെയ്തു. കർണാടകയിലെ കൊപ്പൽ ജില്ലയിലെ ​ഗുൻഡുർ ​ഗ്രാമത്തിലാണ് സംഭവം.

അങ്കണവാടി ജീവനക്കാർ കുട്ടികൾക്ക് മുട്ട വിളമ്പുകയും പ്രാർഥന നടത്തുകയും ഇതിന്റെ വീഡിയോ പകർത്തുകയും ചെയ്ത ശേഷം പ്ലേറ്റിൽ നിന്ന് അവ തിരികെയെടുക്കുകയായിരുന്നു.

കുട്ടികൾ ഒന്ന് രുചിച്ചുപോലും നോക്കുന്നതിനു മുമ്പാണ് പ്ലേറ്റിൽ നിന്നും മുട്ട തിരിച്ചെടുത്തത്. സംഭവത്തിൽ ജീവനക്കാരായ ലക്ഷ്മി, ഷൈനാസ ബീഗം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

കുട്ടികള്‍ മുന്നിലുള്ള പാത്രത്തില്‍ മുട്ടകളുമായി ഇരിക്കുന്നത് വീഡിയോയില്‍ കാണാം.

https://x.com/IndiaToday/status/1822178143785918754

കൈകൂപ്പി ഇരിക്കുന്ന കുട്ടികൾക്ക് അധ്യാപിക പ്രാർഥന പറഞ്ഞുകൊടുക്കുകയും ഇതിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്യുന്നു. പ്രാർഥനയ്ക്കു ശേഷം രണ്ടാമത്തെ ജീവനക്കാരി മുട്ടകള്‍ എടുത്തു മാറ്റുന്നത് വീഡിയോയിൽ വ്യക്തമാണ്.

അങ്കണവാടിയിൽ മുട്ട നിർബന്ധമാണെന്നിരിക്കെയാണ് അധ്യാപികമാർ ഇത്തരത്തിൽ ചെയ്തത്. കുട്ടികൾക്ക് നൽകാനായി എല്ലാ അങ്കണവാടികളിലേക്കും സർക്കാർ നൽകുന്നതാണ് മുട്ടകൾ.

ഇവ ഉച്ചഭക്ഷണത്തോടൊപ്പം പുഴുങ്ങി നൽകണം. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ ഇരുവർക്കുമെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്.

ക്രമക്കേട് കാണിച്ച ജീവനക്കാരെ പുറത്താക്കണം എന്നാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്. നേരത്തെ, പൂനെയിലെ ഒരു അങ്കണവാടിയിൽ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തിയിരുന്നു.

#anganwadi #workers #serve #eggs #children #take #them #back #after #video #shoot #suspension

Next TV

Related Stories
#Arrest | ഏറെ വട്ടം കറക്കിയ 'ലേഡി ഡോൺ'; ഗുണ്ടാ നേതാവിന്‍റെ പങ്കാളി അറസ്റ്റിൽ

Sep 19, 2024 09:58 PM

#Arrest | ഏറെ വട്ടം കറക്കിയ 'ലേഡി ഡോൺ'; ഗുണ്ടാ നേതാവിന്‍റെ പങ്കാളി അറസ്റ്റിൽ

കാറിനുള്ളിൽ വെടിയേറ്റ് മരിച്ച കേസിലാണ് ഇവരും...

Read More >>
#suicide | ഫുഡ് ഡെലിവറി വൈകി; ഉപഭോക്താവിന്റെ ശകാരത്തിൽ മനംനൊന്ത് 19കാരൻ ജീവനൊടുക്കി

Sep 19, 2024 08:36 PM

#suicide | ഫുഡ് ഡെലിവറി വൈകി; ഉപഭോക്താവിന്റെ ശകാരത്തിൽ മനംനൊന്ത് 19കാരൻ ജീവനൊടുക്കി

കൊരട്ടൂർ ഭാഗത്ത് ഭക്ഷണം എത്തിക്കേണ്ട വീട് കണ്ടെത്താനാകാതെ വന്നതോടെയാണ് പവിത്രൻ...

Read More >>
#rapecase | 40കാരിയെ റി​സോ​ര്‍​ട്ടി​ല്‍ വ​ച്ച്  പീ​ഡി​പ്പി​ച്ചെന്ന് പ​രാ​തി; ബി​ജെ​പി എം​എ​ല്‍​എയടക്കം ഏഴ് പേർക്കെതിരെ കേസ്

Sep 19, 2024 07:36 PM

#rapecase | 40കാരിയെ റി​സോ​ര്‍​ട്ടി​ല്‍ വ​ച്ച് പീ​ഡി​പ്പി​ച്ചെന്ന് പ​രാ​തി; ബി​ജെ​പി എം​എ​ല്‍​എയടക്കം ഏഴ് പേർക്കെതിരെ കേസ്

ബലാത്സംഗ കേസിൽ ഐപിസി 354 എ, 354 ​സി, 376, 506, 504, 120 (ബി), 149, 384, 406, 308 ​എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ഗു​രു​ത​ര​മാ​യ കു​റ്റ​ങ്ങ​ളാ​ണ്...

Read More >>
#POCSOcase | തെലുഗ് നൃത്തസംവിധായകനെതിരെ പോക്സോ കേസ്; പരാതി നല്‍കി ഇരുപത്തിയൊന്നുകാരി

Sep 19, 2024 07:12 AM

#POCSOcase | തെലുഗ് നൃത്തസംവിധായകനെതിരെ പോക്സോ കേസ്; പരാതി നല്‍കി ഇരുപത്തിയൊന്നുകാരി

കൂടെ ജോലി ചെയ്തിരുന്ന പെൺകുട്ടിയെ പല ലൊക്കേഷനുകളിൽ വച്ച് പീഡിപ്പിച്ചെന്നാണ്...

Read More >>
#arjunmission | അർജുന് വേണ്ടിയുള്ള നാവിക സേനയുടെ തിരച്ചിൽ ഇന്ന്; ഡ്രഡ്ജർ' പരിശോധന നാളെ തുടങ്ങും

Sep 19, 2024 06:16 AM

#arjunmission | അർജുന് വേണ്ടിയുള്ള നാവിക സേനയുടെ തിരച്ചിൽ ഇന്ന്; ഡ്രഡ്ജർ' പരിശോധന നാളെ തുടങ്ങും

ചൊവ്വാഴ്ച വൈകിട്ട് ഡ്രഡ്‍ജർ എത്തുമെന്നായിരുന്നു കണക്ക് കൂട്ടലെങ്കിലും കടലിൽ ശക്തമായ കാറ്റുണ്ടായിരുന്നതിനാലും മത്സ്യത്തൊഴിലാളികളുടെ വലയും...

Read More >>
Top Stories

Entertainment News