#railway | 24,657 കോടിയുടെ വമ്പൻ പദ്ധതികൾ, കേരളം പട്ടികയിലില്ല; 900 കിലോമീറ്റർ പാത, എട്ട് പുതിയ റെയിൽ പാതകൾക്ക് അനുമതി

#railway | 24,657 കോടിയുടെ വമ്പൻ പദ്ധതികൾ, കേരളം പട്ടികയിലില്ല; 900 കിലോമീറ്റർ പാത, എട്ട് പുതിയ റെയിൽ പാതകൾക്ക് അനുമതി
Aug 10, 2024 09:41 AM | By ADITHYA. NP

ദില്ലി:(www.truevisionnews.com) രാജ്യത്ത് 900 കിലോമീറ്റർ പുതിയ റെയിൽപാതയ്ക്ക് അനുമതി. 24,657 കോടിയുടെ പുതിയ പദ്ധതികൾക്കാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. ഏഴ് സംസ്ഥാനങ്ങളിലെ എട്ട് പാതകൾക്കാണ് അനുമതി. കേരളത്തിലൂടെയുള്ള പാതകൾ പട്ടികയിലില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റിയാണ് എട്ട് റെയിൽവേ പദ്ധതികൾക്ക് അംഗീകാരം നൽകിയത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.ഒഡീഷ, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, ജാർഖണ്ഡ്, ബിഹാർ, തെലങ്കാന, പശ്ചിമ ബംഗാൾ എന്നീ ഏഴ് സംസ്ഥാനങ്ങളിലെ 14 ജില്ലകളിലൂടെയാണ് പാത കടന്നുപോവുക. ഈ പദ്ധതികൾക്കൊപ്പം 64 പുതിയ സ്റ്റേഷനുകൾ നിർമ്മിക്കും. ഇതിലൂടെ കിഴക്കൻ സിംഗ്ബം, ഭദാദ്രി കോതഗുഡെം, മൽക്കൻഗിരി, കലഹണ്ടി, നബരംഗ്പൂർ, രായഗഡ തുടങ്ങിയ ജില്ലകളിലെ 510 ഗ്രാമങ്ങളിലെ 40 ലക്ഷത്തോളം ജനങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്ന് റെയിൽവേ മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പുതിയ എട്ട് റെയിൽവേ ലൈനുകളിൽ കൂടുതലും ഒഡീഷയിൽ ആണ്. ഗുണുപൂർ - തെരുബാലി, ജുനഗർ-നബ്രംഗ്പൂർ, ബദാംപഹാർ - കന്ദുജാർഗഡ്, ബംഗ്രിപോസി - ഗോരുമാഹിസാനി എന്നിവ ഒഡീഷയിലാണ്. മൽക്കൻഗിരി - പാണ്ഡുരംഗപുരം (ഭദ്രാചലം വഴി) പാത ഒഡീഷ, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു. ബുരാമറയ്ക്കും ചകുലിയയ്ക്കും ഇടയിലുള്ള റെയിൽവേ ലൈൻ ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു. ജൽന - ജൽഗാവ് പാത മഹാരാഷ്ട്രയിലും ബിക്രംശില - കതാരേഹ് റെയിൽ പാത ബിഹാറിലുമാണ്. കാർഷികോൽപ്പന്നങ്ങൾ, വളം, കൽക്കരി, ഇരുമ്പയിര്, സ്റ്റീൽ, സിമന്‍റ്, ബോക്‌സൈറ്റ്, ചുണ്ണാമ്പുകല്ല്, അലുമിനിയം പൌഡർ തുടങ്ങിയ ചരക്കുനീക്കത്തിന് അവശ്യ പാതകളാണിവയെന്ന് സർക്കാർ അറിയിച്ചു.

#24,657 #crore #mega #projects #Kerala #not #list #900 #km #track #eight #new #rail #lines #sanctioned

Next TV

Related Stories
ലൈംഗീക ചുവയോടെ സംസാരിച്ചതോടെ ബസില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനികള്‍; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

Feb 11, 2025 12:23 PM

ലൈംഗീക ചുവയോടെ സംസാരിച്ചതോടെ ബസില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനികള്‍; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

തിങ്കളാഴ് രാവിലെ എട്ടരയോടെ പരീക്ഷ എഴുതാനായി കുട്ടികള്‍ സ്കൂളിലേക്ക്...

Read More >>
സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടി; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

Feb 11, 2025 11:27 AM

സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടി; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

ഭീഷണിപ്പെടുത്തിയ ശേഷം തന്റെ പക്കൽ നിന്നു 5 ലക്ഷം രൂപ തട്ടിയെടുത്തതായി യുവതി പൊലീസിനു മൊഴി...

Read More >>
ഓടുന്ന ട്രെയിനിൽ മദ്യലഹരിയിൽ യുവതിക്ക് നേരെ പീഡനശ്രമം; അറസ്റ്റ്

Feb 11, 2025 11:11 AM

ഓടുന്ന ട്രെയിനിൽ മദ്യലഹരിയിൽ യുവതിക്ക് നേരെ പീഡനശ്രമം; അറസ്റ്റ്

ഏതാനും ദിവസം മുൻപ് ആന്ധ്ര സ്വദേശിനിയായ ഗർഭിണിക്കു നേരെയും സമാനരീതിയിൽ...

Read More >>
കൂട്ടുകാരോടൊപ്പം സ്കൂൾ ഗ്രൗണ്ടിലേക്ക് നടക്കവേ 12 വയസ്സുകാരി സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു

Feb 11, 2025 10:01 AM

കൂട്ടുകാരോടൊപ്പം സ്കൂൾ ഗ്രൗണ്ടിലേക്ക് നടക്കവേ 12 വയസ്സുകാരി സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു

കൂട്ടുകാരോടൊപ്പം സ്കൂൾ ഗ്രൗണ്ടിലേക്ക് നടക്കവേ കുട്ടി...

Read More >>
ഐഐടി ഗവേഷക വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

Feb 11, 2025 08:14 AM

ഐഐടി ഗവേഷക വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

സുഹൃത്തുക്കള്‍ ഫോണ്‍ വിളിച്ചപ്പോള്‍ അങ്കിത് ഫോണ്‍ എടുക്കാതായതോടെയാണ് സംഭവം...

Read More >>
ഫോണിൽ പത്തിലേറെ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ; പ്രണയം നടിച്ച് പണം തട്ടി, ബിജെപിയുടെ യുവനേതാവ് അറസ്റ്റിൽ

Feb 11, 2025 08:02 AM

ഫോണിൽ പത്തിലേറെ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ; പ്രണയം നടിച്ച് പണം തട്ടി, ബിജെപിയുടെ യുവനേതാവ് അറസ്റ്റിൽ

ഇയാളുടെ ഫോണിൽ പത്തിലേറെ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ ഉണ്ടായിരുന്നതായി പൊലീസ്...

Read More >>
Top Stories