ജനറൽ ബിപിൻ റാവത്തിന് പദ്മവിഭൂഷൺ; നാല് മലയാളികൾക്ക് പദ്മശ്രീ

ജനറൽ ബിപിൻ റാവത്തിന് പദ്മവിഭൂഷൺ; നാല് മലയാളികൾക്ക് പദ്മശ്രീ
Jan 25, 2022 08:57 PM | By Vyshnavy Rajan

ന്യൂഡല്‍ഹി : ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തടക്കം നാല് പേർക്ക് ഈ വർഷത്തെ പദ്മവിഭൂഷൺ പുരസ്കാരം. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനും മുതിർന്ന സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യക്കും അടക്കം 17 പേർക്ക് പദ്മഭൂഷൺ പുരസ്കാരങ്ങളുണ്ട്.

പദ്മശ്രീ ലഭിച്ചവരുടേതടക്കം 128 പുരസ്കാര ജേതാക്കളുടെ പേരുകൾ കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചു. മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിങിനും പദ്മവിഭൂഷൺ പ്രഖ്യാപിച്ചു.

സാഹിത്യം, വിദ്യാഭ്യാസം മേഖലയിൽ യുപിയിൽ നിന്നുള്ള രാധേയ്ശ്യാം ഖേംകയ്ക്കും പദ്മവിഭൂഷൺ മരണാനന്തര ബഹുമതിയായി കിട്ടി. മഹാരാഷ്ട്രയിൽ നിന്നുള്ള പ്രഭ ആത്രേയാണ് പദ്മവിഭൂഷൺ ലഭിച്ച മറ്റൊരാൾ. വെച്ചൂർ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മലയാളിയായ ഡോ ശോശാമ്മ ഐപ്പിന് പദ്മശ്രീ പുരസ്കാരം ലഭിച്ചു.

കവിയും നിരൂപകനുമായ പി നാരായണക്കുറുപ്പാണ് പദ്മശ്രീ നേടിയ മറ്റൊരു മലയാളി. നജ്മ അക്തർ, സോനു നിഗം എന്നിവർക്കും പദ്മശ്രീ ലഭിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് പദ്മശ്രീ ലഭിച്ച മറ്റുള്ളവർ. കെവി റാബിയ - സാമൂഹ്യ പ്രവർത്തനം, ചുണ്ടയിൽ ശങ്കരനാരായണൻ മേനോൻ - കായികം.

Padma Vibhushan for General Bipin Rawat; Padma Shri for four Malayalees

Next TV

Related Stories
#arrest |ഒന്നര വയസുള്ള ഇരട്ടക്കുട്ടികളുടെ മരണം, ഐസ്ക്രീം കഴിച്ചതിന് ശേഷമെന്ന അമ്മയുടെ വാദം കളവ്; അറസ്റ്റ് രേഖപ്പെടുത്തി

Apr 19, 2024 09:36 AM

#arrest |ഒന്നര വയസുള്ള ഇരട്ടക്കുട്ടികളുടെ മരണം, ഐസ്ക്രീം കഴിച്ചതിന് ശേഷമെന്ന അമ്മയുടെ വാദം കളവ്; അറസ്റ്റ് രേഖപ്പെടുത്തി

മരണപ്പെട്ട ഇരട്ടക്കുട്ടികൾക്ക് പുറമെ അമ്മയും നാല് വയസുള്ള മൂത്ത മകളും ഇപ്പോഴും ചികിത്സയിലാണ്....

Read More >>
#facial |ക്ലാസ് സമയത്ത് പ്രധാനധ്യാപികയുടെ ഫേഷ്യൽ; വീഡിയോയെടുത്ത അധ്യാപികയെ കടിച്ച് പരിക്കേൽപ്പിച്ചു

Apr 19, 2024 08:27 AM

#facial |ക്ലാസ് സമയത്ത് പ്രധാനധ്യാപികയുടെ ഫേഷ്യൽ; വീഡിയോയെടുത്ത അധ്യാപികയെ കടിച്ച് പരിക്കേൽപ്പിച്ചു

അധ്യാപികയായ അനം ഖാൻ വീഡിയോ എടുക്കുന്നത് കണ്ട പ്രധാനധ്യാപിക കസേരയിൽ നിന്ന് ഞെട്ടി എഴുന്നേൽക്കുന്നതും വീഡിയോയിൽ...

Read More >>
#AAP | ജയിലിൽവെച്ച് കെജ്രിവാളിനെ കൊല്ലാൻ ബി.ജെ.പിയും മോദിയും ഗൂഢാലോചന നടത്തുന്നു; ഗുരുതര ആരോപണവുമായി എ.എ.പി

Apr 18, 2024 08:00 PM

#AAP | ജയിലിൽവെച്ച് കെജ്രിവാളിനെ കൊല്ലാൻ ബി.ജെ.പിയും മോദിയും ഗൂഢാലോചന നടത്തുന്നു; ഗുരുതര ആരോപണവുമായി എ.എ.പി

കെജ്രിവാളിനെ ഇല്ലാതാക്കാനുള്ള വലിയ ഗൂഢാലോചനയാണിതെന്നും അവർ പറഞ്ഞു. തിഹാർ ജയിൽ അധികൃതർ കെജ്രിവാളിന് ഇൻസുലിൻ നൽകുന്നില്ലെന്നും അതിഷി പറഞ്ഞു. ചില...

Read More >>
#childdeath | ഐസ് ക്രീം കഴിച്ച ഒന്നര വയസുള്ള ഇരട്ട കുട്ടികൾ മരിച്ചു; മാതാവ് ആശുപത്രിയിൽ

Apr 18, 2024 07:37 PM

#childdeath | ഐസ് ക്രീം കഴിച്ച ഒന്നര വയസുള്ള ഇരട്ട കുട്ടികൾ മരിച്ചു; മാതാവ് ആശുപത്രിയിൽ

ബുധനാഴ്ച വൈകുന്നേരം ഐസ്ക്രീം കഴിച്ച മൂവർക്കും അസ്വസ്ഥത...

Read More >>
#attack | സ്കൂൾ ആക്രമിച്ച് മലയാളി വൈദികന്റെ നെറുകയിൽ കുങ്കുമം ചാർത്തി; ജയ് ശ്രീറാം വിളിച്ചെത്തിയവർ മദർ തെരേസയുടെ രൂപം അടിച്ചു തകർത്തു

Apr 18, 2024 04:11 PM

#attack | സ്കൂൾ ആക്രമിച്ച് മലയാളി വൈദികന്റെ നെറുകയിൽ കുങ്കുമം ചാർത്തി; ജയ് ശ്രീറാം വിളിച്ചെത്തിയവർ മദർ തെരേസയുടെ രൂപം അടിച്ചു തകർത്തു

രാവിലെ ക്ലാസ് തുടങ്ങുന്ന സമയം ജയ് ശ്രീറാം വിളിച്ച് സ്‌കൂളിലേക്ക് അതിക്രമിച്ചു...

Read More >>
#ArvindKejriwal | പ്രമേഹം കൂട്ടി ജാമ്യം ലഭിക്കാന്‍ കെജ്‌രിവാള്‍ ജയിലില്‍ മാങ്ങയും മധുരവും കഴിക്കുന്നു - ഇ.ഡി കോടതിയില്‍

Apr 18, 2024 03:26 PM

#ArvindKejriwal | പ്രമേഹം കൂട്ടി ജാമ്യം ലഭിക്കാന്‍ കെജ്‌രിവാള്‍ ജയിലില്‍ മാങ്ങയും മധുരവും കഴിക്കുന്നു - ഇ.ഡി കോടതിയില്‍

ജയില്‍ അധികൃതരില്‍ നിന്നാണ് ഇക്കാര്യം തങ്ങള്‍ മനസിലാക്കിയതെന്നും ഇ.ഡി കോടതിയെ...

Read More >>
Top Stories