കണ്ണൂർ: (truevisionnews.com) കണ്ണൂർ ചൊക്ലിയിൽ കാറിൻ്റെ വാതിലിൽ ഇരുന്ന് വിവാഹ ഘോഷയാത്ര. വിവാഹത്തിൽ വരനെ അനുഗമിച്ച വാഹനങ്ങളുടെ ഡിക്കിയില്‍ ഇരുന്നായിരുന്നു യുവാക്കളുടെ യാത്ര. സംഭവത്തില്‍ 18 പേർക്കെതിരെ നടപടിയെടുത്തു.
ആറ് കാറും ഒരു ബൈക്കും കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ച 6 പേരുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.
ജൂലൈ 24 ന് വൈകിട്ടോടെ ആയിരുന്നു സംഭവം. വണ്ടിയോടിച്ച മുഹമ്മദ് ഷബിൻ ഷാൻ, മുഹമ്മദ് സിനാൻ, മുഹമ്മദ് ഷഫീൻ, ലിഹാൻ മുനീർ, മുഹമ്മദ് റാസി, മുഹമ്മദ് അർഷാദ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
#Wedding #procession #sitting #car #door #kannur #action #taken #against #8 #persons #vehicles #impounded