ഇരിട്ടി : (truevisionnews.com) കരിക്കോട്ടക്കരി രാജീവ് ഗാന്ധി കോളനിയിലെ താമസക്കാരായ അയൽവാസികൾ തമ്മിലുണ്ടായ വാക്കുതർക്കത്തെതുടർന്ന് മദ്യപിച്ചെത്തിയ പ്രതി അയൽവാസിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു .
ബുധനാഴ്ച രാത്രി 7. 30 ഓടെയാണ് സംഭവം . രാജീവ് ഗാന്ധി കോളനിയിലെ താമസക്കാരായ മുനീർ (32 ) ആണ് ആസിഡ് ആക്രമണ കേസിലെ പ്രതി .
അയൽവാസിയും കോളനിയിലെ താമസക്കാരനായ സുബാഷ് (36) നാണ് ഗുരുതരമായി പൊള്ളലേറ്റത് . മുഖത്തും ശരീരഭാഗത്തും ഗുരുതരമായി പൊള്ളലേറ്റ സുഭാഷിനെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .
ആസിഡ് ആക്രമണ സമയത്ത് സമീപത്തുണ്ടയിരുന്ന കുട്ടികളടക്കം കോളനിയിലെ താമസക്കാരായ ആര്യ (5) , വിജേഷ് (12) , ശിവകുമാർ (22), ജാനു (35), ശോഭ (45) , സോമൻ (70) എന്നിവർക്കാണ് പരിക്കേറ്റത് .
ഇവർക്ക് ഇരിട്ടി താലൂക് ആശുപത്രിയിൽ ചികിത്സ നൽകി. മുനീർ ജില്ലക്ക് അകത്തും പുറത്തും നിരവധി മോഷണകേസുകളിലെ പ്രതിയാണ്.
പ്രതി കഴിഞ്ഞ കുറെ വർഷങ്ങളായി കോളനിയിലെ സ്ത്രീയെ വിവാഹം കഴിച്ച് താമസിച്ചു വരികയാണ് . അയൽവാസികളായ രണ്ടുപേരും തമ്മിലുണ്ടായ വാക്കുതർക്കമാണ് അക്രമണത്തിലേക്ക് നയിച്ചത് .
അക്രമണസമയത്ത് പ്രതി വല്ലാതെ മദ്യപിച്ചിരുന്നു . മുൻപും മദ്യപിച്ചെത്തിയ പ്രതി കോളനിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു . കരിക്കോട്ടക്കരി സി ഐ കെ.ജെ. വിനോയിയുടെ നേതൃത്വത്തിലുള്ള പോലീസ് പ്രതിയെ ഇന്നലെ രാത്രി തന്നെ കസ്റ്റഡിയിൽ എടുത്തു .
#Argument #between #neighbors #seven #injured #acid #attack #Kannur