#arrest | വീടിനുസമീപം പതുങ്ങി നിന്നു, വെള്ളവുമായി വരുന്നതിനിടെ വീട്ടമ്മയുടെ കഴുത്തിന് പിടിച്ചു; മാല മോഷ്ടാവ് പിടിയിൽ

#arrest | വീടിനുസമീപം പതുങ്ങി നിന്നു, വെള്ളവുമായി വരുന്നതിനിടെ വീട്ടമ്മയുടെ കഴുത്തിന് പിടിച്ചു; മാല മോഷ്ടാവ് പിടിയിൽ
Aug 7, 2024 10:00 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com )കഴക്കൂട്ടത്തിന് സമീപം കരിമണലിൽ പട്ടാപകൽ വീട്ടിൽ കയറി വീട്ടമ്മയുടെ മാല മോഷ്ടിച്ചു. കരിമണൽ മേലെ മണപ്പുറത്ത് വീട്ടിൽ ലീല (60)യുടെ കഴുത്തിൽ കിടന്ന മാലയാണ് കവർന്നത് .

വീടിന്‍റെ അടുക്കള വശത്ത് കിണറ്റിൽ നിന്നും വെള്ളം കോരുകയായിരുന്ന വീട്ടമ്മയെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തിയശേഷം കഴുത്തിൽ മാല മോഷ്ടിക്കുകയായിരുന്നു.

തുടര്‍ന്ന് മോഷ്ടാവ് മാലയുമായി കടന്നുകളഞ്ഞു. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. സംഭവത്തില്‍ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

നെടുമങ്ങാട് സ്വദേശി സുനില്‍ ആണ് അറസ്റ്റിലായത്. കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെയാണ് മോഷ്ടാവ് വന്നതെന്ന് ലീല പറഞ്ഞു. ഒളിച്ചുനിന്നയാള്‍ ചാടിവീഴുകയായിരുന്നു. വീടിന് സമീപം ആരുമറിയാതെ പതുങ്ങി നില്‍ക്കുകയായിരുന്നു.

വെള്ളം എടുത്ത് അടുക്കള ഭാഗത്തിലൂടെ വീട്ടിനുള്ളിലേക്ക് കയറുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കഴുത്തില്‍ കയറിപിടിക്കുകയായിരുന്നു. വെള്ളം തട്ടിമറിച്ചിട്ട് ബലം പ്രയോഗിച്ച് മാല വലിച്ചുപൊട്ടിക്കുകയായിരുന്നു. കഴുത്തിന് മുറിവേറ്റു. പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടിയെന്നും ലീല പറഞ്ഞു.

#housewife #forcibly #held #while #talking #water #well #accused #who #broke #necklace #ran #away #arrested

Next TV

Related Stories
#Goldlost |  ശ്വാസം നിലച്ച നിമിഷം; ബാഗിൽ 15 പവനുണ്ടെന്ന് അറിഞ്ഞത് നഷ്ടപ്പെട്ട ശേഷം, ദൈവദൂതനായി അജിത്ത്

Sep 19, 2024 10:45 PM

#Goldlost | ശ്വാസം നിലച്ച നിമിഷം; ബാഗിൽ 15 പവനുണ്ടെന്ന് അറിഞ്ഞത് നഷ്ടപ്പെട്ട ശേഷം, ദൈവദൂതനായി അജിത്ത്

അഷ്‌കര്‍ അലി നേരത്തേ തന്നെ ബാഗ് നഷ്ടമായെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് അധികൃതര്‍ നഷ്ടപ്പെട്ട സ്വര്‍ണം സംബന്ധിച്ച്...

Read More >>
#tiger | കോഴിക്കോട് കടിയങ്ങാടിൽ പുലി ഇറങ്ങിയാതായി സംശയം

Sep 19, 2024 10:30 PM

#tiger | കോഴിക്കോട് കടിയങ്ങാടിൽ പുലി ഇറങ്ങിയാതായി സംശയം

ആളുകളെ കണ്ടതോടെ അത് അവിടെ നിന്നും അപ്രത്യക്ഷമായി. പുലി തന്നെയെന്നാണ് നാട്ടുകാര്‍...

Read More >>
#balaji | ആറ് കൊലപാതകം, 58 കേസുകൾ; കുപ്രസിദ്ധ ഗുണ്ട കാക്കത്തോപ്പ് ബാലാജി ഒളിവില്‍ താമസിച്ചത് കോഴിക്കോട് പേരാമ്പ്രയില്‍

Sep 19, 2024 09:54 PM

#balaji | ആറ് കൊലപാതകം, 58 കേസുകൾ; കുപ്രസിദ്ധ ഗുണ്ട കാക്കത്തോപ്പ് ബാലാജി ഒളിവില്‍ താമസിച്ചത് കോഴിക്കോട് പേരാമ്പ്രയില്‍

വീട്ടുകാരിയോട് ബാലാജിയെ കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ല എന്ന മറുപടിയാണ്...

Read More >>
#Arrest | ഉദ്യോഗസ്ഥരെ വാഹനമിടിച്ച് അപായപ്പെടുത്തി കടന്നുകളയാൻ ശ്രമം;പിന്നാലെ പിടികൂടി എക്സൈസ്

Sep 19, 2024 09:33 PM

#Arrest | ഉദ്യോഗസ്ഥരെ വാഹനമിടിച്ച് അപായപ്പെടുത്തി കടന്നുകളയാൻ ശ്രമം;പിന്നാലെ പിടികൂടി എക്സൈസ്

തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരെയാണ് വാഹന പരിശോധനയ്ക്കിടെ അപകടകരമായി വാഹനം വേഗത കൂട്ടി ഓടിച്ച് അപായപ്പെടുത്താൻ...

Read More >>
Top Stories

Entertainment News