കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെൻ്റ് മാറ്റിവച്ചു. അടുത്ത മാസം 20ന് ആരംഭിക്കാനിരുന്ന ഫൈനൽ റൗണ്ട് മത്സരങ്ങളാണ് മാറ്റിവച്ചത്. മഞ്ചേരിയിലാണ് മത്സരങ്ങൾ തീരുമാനിച്ചിരുന്നത്.
എന്നാൽ, രാജ്യത്തും സംസ്ഥാനത്തും കൊവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ടൂർണമെൻ്റ് മറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു. ഫെബ്രുവരി 20 മുതൽ മാർച്ച് ആറു വരെയാണ് സന്തോഷ് ട്രോഫി തീരുമാനിച്ചിരുന്നത്.
എന്നാൽ, കൊവിഡ് സാഹചര്യം മൂലം ടൂർണമെൻ്റ് മാറ്റിവെക്കാൻ നിർബന്ധിതരായെന്നും ഫെബ്രുവരി അവസാന വാരം വീണ്ടും ഇതിൽ ചർച്ച നടത്തുമെന്നും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പറയുന്നു.
അന്നത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച് പുതിയ തീയതി പ്രഖ്യാപിക്കും. ആദ്യ ഘട്ട മത്സരത്തിൽ മൂന്നു മത്സരങ്ങളും വിജയിച്ച് ഒമ്പതു പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് കേരളം ഫൈനൽ റൗണ്ടിൽ പ്രവേശിച്ചത്.
covid diffusion; Santosh trophy postponed