കേളകം: (truevisionnews.com) മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീനെ മലയോര മേഖലയിലെ വിവിധയിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.
ഭീകരവിരുദ്ധ സേനയും ക്രൈം ബ്രാഞ്ചും ചേര്‍ന്നാണ് മൊയ്തീനെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. അമ്പായത്തോട് ടൗണ്‍, ചാല്‍ചുരം, കേളകം, രാമച്ചി എന്നിവടങ്ങളില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് മൊയ്തീനുമായി ഉദ്യോഗസ്ഥര്‍ അമ്പായത്തോട് എത്തിയത്.
മൊയ്തീനെ വാഹനത്തില്‍ നിന്നും പുറത്ത് ഇറക്കാതെയാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.
പാല്‍ചുരം കോളനിയിലും രാമച്ചി കോളനിയിലുംതുടര്‍ന്ന് കേളകത്തും എത്തിച്ച് തെളിവെടുപ്പ് നടത്തി. വ്യാഴാഴ്ചയാണ് മൊയ്തീനെ മാരാരിക്കുളത്ത് വച്ച ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തത്.
സാക്ഷികളെ പോലീസ് വാഹനത്തിലേക്ക് എത്തിച്ചാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.സാക്ഷികൾ മൊയ്തീനെ തിരിച്ചറിയുകയും, കാര്യങ്ങൾ വിവരിക്കുകയും ചെയ്തു.
കേളകം പഞ്ചായത്ത് മെമ്പർ സജീവൻ പാലുമ്മിയെ മാവോവാദികൾ മർദ്ദിച്ച സമയത്തും സിപിഎം മൊയ്തീൻ കൂടെയുണ്ടായിരുന്നു എന്നാണ് കണ്ടെത്തിയത്.
ഇതിനായാണ് രാമച്ചി കോളനിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത് . അതിനിടെ കരിക്കോട്ടക്കരി സ്റ്റേഷൻ പരിധിയിലെ എടപ്പുഴ, വാളത്തോട് എന്നിവിടങ്ങളിൽ നിന്ന് സാക്ഷിമൊഴി രേഖപ്പെടുത്തി.
സാക്ഷികളെ മൊയ്തീൻ ഉൾപ്പെട്ട സംഘത്തിൻറെ ഫോട്ടോ കാണിച്ച് തിരിച്ചറിയൽ ആണ് നടത്തിയത്. അടുത്ത ദിവസം മൊയ്തീനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.
ഇരിട്ടി തഹസിൽദാർ ബി.എസ്. ലാലി മോൾ ആയിരുന്നു തിരിച്ചറിയൽ പരേഡ് നടത്തി സാക്ഷി മൊഴി രേഖപ്പെടുത്തിയത്.
#Maoist #leader #CPMoiteen #various #places #Kannur #evidence #collected