#vsivankutty | ഉടൻ കോളേജിൽ ചേരണം, സര്‍ട്ടിഫിക്കറ്റ് പോയി, ഇന്ന് വനയാട്ടിലെത്തിയ മന്ത്രിയോട് നബീൽ, നാളെ നൽകുമെന്ന് അറിയിപ്പ്

#vsivankutty |  ഉടൻ കോളേജിൽ ചേരണം, സര്‍ട്ടിഫിക്കറ്റ് പോയി, ഇന്ന് വനയാട്ടിലെത്തിയ മന്ത്രിയോട് നബീൽ, നാളെ നൽകുമെന്ന് അറിയിപ്പ്
Aug 6, 2024 08:44 PM | By Susmitha Surendran

കൽപ്പറ്റ: (truevisionnews.com)  ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ അടിയന്തരമായി ആവശ്യമുണ്ടെന്ന് വയനാട് സന്ദർശിച്ച മന്ത്രി വി ശിവൻകുട്ടിയോട് മുഹമ്മദ് നബീലിന്റെ ആവശ്യം.

ഉടനടി സർട്ടിഫിക്കറ്റുകൾ നൽകാൻ മന്ത്രിയുടെ നിർദേശം, ഒടുവിൽ നാളെ ( ഓഗസ്റ്റ് 7)ന് നബീലിന് വയനാട്ടിൽ സർട്ടിഫിക്കറ്റുകൾ കൈമാറും.

വയനാട് വെള്ളാർമ്മല ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്നും 2018 - ൽ എസ്.എസ്.എൽ.സി പാസായ മുഹമ്മദ് നബീൽ എം എന്ന വിദ്യാർത്ഥിയുടെ സർട്ടിഫിക്കറ്റുകൾ എല്ലാം ഉരുൾപ്പൊട്ടലിൽ നഷ്ടപ്പെട്ടിരുന്നു.

എന്നാൽ ജാമിയ മിലിയ ഇസ്ലാമിയ കോളേജിൽ പ്രവേശനം ലഭിച്ച തനിക്ക് സർട്ടിഫിക്കറ്റുകൾ അടിയന്തിരമായി ലഭ്യമാക്കണമെന്ന് ഇന്ന് വയനാട്ടിൽ എത്തിയ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയോട് നബീൽ അഭ്യർത്ഥിക്കുകയായിരുന്നു.

മന്ത്രി ഉടൻ തന്നെ അപേക്ഷ നടപടിക്കായി പരീക്ഷാഭവനിലേക്ക് അയച്ചു നൽകുകയും പരീക്ഷാഭവനിൽ നിന്ന് നടപടികൾ പൂർത്തിയാക്കി പുതിയ സർട്ടിഫിക്കറ്റുമായി ഉദ്യോഗസ്ഥൻ ഇന്നുതന്നെ വയനാട്ടിലേക്ക് പുറപ്പെടുകയും ചെയ്തു.

നാളെ(ഓഗസ്റ്റ് 7) തന്നെ വെള്ളാർമല ഹൈസ്കൂൾ പ്രഥമാധ്യാപകൻ മുഖേന കുട്ടിക്ക് സർട്ടിഫിക്കറ്റ് നേരിട്ട്‌ നൽകുമെന്ന് പരീക്ഷാഭവൻ അറിയിച്ചു.

#certificate #one #day #student #who #lost #certificate #wayanad #landslide #vsivankutty

Next TV

Related Stories
കണ്ണൂർ പാനൂരിൽ കുടിവെള്ള വിതരണത്തിനെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ് അപകടം; ദമ്പതികളടക്കം മൂന്ന് പേർക്ക് പരിക്ക്

Jul 22, 2025 03:14 PM

കണ്ണൂർ പാനൂരിൽ കുടിവെള്ള വിതരണത്തിനെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ് അപകടം; ദമ്പതികളടക്കം മൂന്ന് പേർക്ക് പരിക്ക്

കണ്ണൂർ പാനൂരിൽ കുടിവെള്ള വിതരണത്തിനെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ്...

Read More >>
വിഎസിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ്, അധ്യാപകൻ പൊലീസ് കസ്റ്റഡിയിൽ

Jul 22, 2025 01:36 PM

വിഎസിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ്, അധ്യാപകൻ പൊലീസ് കസ്റ്റഡിയിൽ

വിഎസിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ്, അധ്യാപകൻ പൊലീസ്...

Read More >>
വീണ്ടും ജീവനെടുത്ത് കാട്ടാന; അട്ടപ്പാടിയിൽ പശുവിനെ മേയ്ക്കാൻ പോയ മധ്യ വയസ്കൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

Jul 22, 2025 01:21 PM

വീണ്ടും ജീവനെടുത്ത് കാട്ടാന; അട്ടപ്പാടിയിൽ പശുവിനെ മേയ്ക്കാൻ പോയ മധ്യ വയസ്കൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

അട്ടപ്പാടിയിൽ പശുവിനെ മേയ്ക്കാൻ പോയ മധ്യ വയസ്കൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു...

Read More >>
വാട്സാപ് ഗ്രൂപ്പിൽ 'ജീവിതം അവസാനിപ്പിക്കുന്നു' എന്ന് സന്ദേശം; പിന്നാലെ യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി

Jul 22, 2025 10:47 AM

വാട്സാപ് ഗ്രൂപ്പിൽ 'ജീവിതം അവസാനിപ്പിക്കുന്നു' എന്ന് സന്ദേശം; പിന്നാലെ യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി

മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ചനിലയിൽ...

Read More >>
Top Stories

//Truevisionall