#hemacommittee | ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

#hemacommittee | ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Aug 6, 2024 06:18 AM | By ADITHYA. NP

കൊച്ചി: (www.truevisionnews.com)ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിർമ്മാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിൽ നേരത്തെ റിപ്പോർട്ട് പുറത്ത് വിടുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞിരുന്നു.

വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് പുറത്തുവിടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേയായിരുന്നു കഴിഞ്ഞ മാസം 24ന് ഹൈക്കോടതിയുടെ ഇടപെടല്‍.

തന്‍റേതടക്കം സ്വകാര്യ വിവരങ്ങള്‍ പുറത്തുവരുമെന്ന് പറഞ്ഞായിരുന്നു സജിമോന്‍റെ ഹര്‍ജി. എന്നാല്‍ തിരഞ്ഞെടുത്ത വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഭാഗികമായ റിപ്പോര്‍ട്ട് മാത്രമാണ് പുറത്തുവരുന്നതെന്നും സ്വകാര്യവിവരങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ടില്‍ ഇല്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഇതിൽ വിശദമായ വാദം ഇന്ന് കോടതിയിൽ നടക്കും.''മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുളളത്.

ഇതിൽ തുടർ നടപടികളാണ് പ്രധാനം. ജസ്റ്റിസ് ഹേമ തന്നെ റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്നു സർക്കാരിനെ അറിയിച്ചിരുന്നു. ഹേമ കമ്മറ്റി റിപ്പോർട്ട്‌ ഒരു വിവരശേഖരണം മാത്രമാണ്.

റിപ്പോർട്ട്‌ പുറത്ത് വിടുന്നതിൽ ഒരു പൊതു താല്പര്യവുമില്ല. വിവരാവകാശം നിയമം വഴി റിപ്പോർട്ട്‌ ആവശ്യപ്പെട്ടവർ ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയവരല്ല''.

റിപ്പോർട്ട്‌ പുറത്ത് വിടുന്നത് നിയമവിരുദ്ധമാണെന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. റിപ്പോർട്ടിൽ പ്രതിസ്ഥാനത്ത് വന്നവരെ കേട്ടിട്ടില്ലെന്നും ഹർജിക്കാരൻ കോടതിയിൽ വാദിച്ചിരുന്നു.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ ഉള്ളടക്കം എന്തെന്ന് അറിയില്ലെന്നും അത്ര ഭയപ്പെടേണ്ടത് ആയിട്ട് അതിൽ ഒന്നുമില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ സാംസ്കാരിക മന്ത്രിയുമായ എ കെ ബാലൻ പറഞ്ഞിരുന്നു. റിപ്പോർട്ടിനെ കുറിച്ച് അനാവശ്യ ഭയമാണുള്ളത്.

സ്വകാര്യതയെ ലംഘിക്കുന്ന ഒന്നുമുണ്ടെന്ന് തോന്നുന്നില്ല. സിനിമാരംഗത്ത് പരിഹരിക്കേണ്ട ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടെന്നും എ കെ ബാലൻ വ്യക്തമാക്കിയിരുന്നു.

#high #court #will #hear #plea #against #release #hemacommittee #report #again #today

Next TV

Related Stories
#MPOX | മലപ്പുറത്ത് എംപോക്‌സ്‌ സ്ഥിരീകരിച്ചു; രോഗം യുഎയില്‍ നിന്നെത്തിയ 38 വയസുകാരന്

Sep 18, 2024 06:02 PM

#MPOX | മലപ്പുറത്ത് എംപോക്‌സ്‌ സ്ഥിരീകരിച്ചു; രോഗം യുഎയില്‍ നിന്നെത്തിയ 38 വയസുകാരന്

ആരോഗ്യ വകുപ്പിന്റെ താഴെ പറയുന്ന ആശുപത്രികളില്‍ ചികിത്സയും ഐസൊലേഷന്‍...

Read More >>
#PinarayiVijayan | 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' സംഘപരിവാറിന്റെ ഗൂഢശ്രമം, ജനാധിപത്യവ്യവസ്ഥയെ അട്ടിമറിക്കും - പിണറായി വിജയന്‍

Sep 18, 2024 05:50 PM

#PinarayiVijayan | 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' സംഘപരിവാറിന്റെ ഗൂഢശ്രമം, ജനാധിപത്യവ്യവസ്ഥയെ അട്ടിമറിക്കും - പിണറായി വിജയന്‍

കേന്ദ്ര സർക്കാറിന് സർവാധികാരം നൽകാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണ് 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന നിലപാടിനു പിന്നിലെന്ന് മുഖ്യമന്ത്രി...

Read More >>
#liftmalfunctionincident | ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് കേടായ സംഭവം: സമഗ്ര അന്വേഷണത്തിന് നിർദേശം

Sep 18, 2024 05:16 PM

#liftmalfunctionincident | ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് കേടായ സംഭവം: സമഗ്ര അന്വേഷണത്തിന് നിർദേശം

ദിവസവും ഏഴും എട്ടും രോഗികളെയാണ് ‘തുണി സ്ട്രെച്ചറിൽ’ കൊണ്ടുപോകുന്നത്....

Read More >>
#Supplyco | ഓണക്കാലത്ത് വൻ നേട്ടവുമായി സപ്ലൈകോ; 123.56 കോടിയുടെ വിറ്റുവരവ്

Sep 18, 2024 04:33 PM

#Supplyco | ഓണക്കാലത്ത് വൻ നേട്ടവുമായി സപ്ലൈകോ; 123.56 കോടിയുടെ വിറ്റുവരവ്

ജില്ലാ ഫെയറുകളിൽ ഏറ്റവും കൂടുതൽ വില്പന നടന്നത് തിരുവനന്തപുരത്താണ്, 68.01 ലക്ഷം രൂപ. സബ്സിഡി ഇനത്തിൽ 39.12ലക്ഷം രൂപയുടെയും, സബ്സിഡി ഇതര ഇനത്തിൽ 28.89 ലക്ഷം...

Read More >>
#Childdeath | കളിക്കുന്നതിനിടെ ​ഗേറ്റ് ​​ദേഹത്തുവീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം

Sep 18, 2024 04:29 PM

#Childdeath | കളിക്കുന്നതിനിടെ ​ഗേറ്റ് ​​ദേഹത്തുവീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം

മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടിലേക്ക് വിരുന്നുവന്നതായിരുന്നു. കാസർകോട് സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
Top Stories