#bangladeshviolence | 'അതിർത്തി സുരക്ഷിതം', കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് പശ്ചിമബംഗാൾ ഗവർണർ

#bangladeshviolence | 'അതിർത്തി സുരക്ഷിതം', കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് പശ്ചിമബംഗാൾ ഗവർണർ
Aug 5, 2024 10:48 PM | By VIPIN P V

കൊൽക്കത്ത: (truevisionnews.com) ബംഗ്ലാദേശിലെ അരാജകത്വത്തിലും ഇന്ത്യ- ബംഗ്ലാദേശ് അതിർത്തി സുരക്ഷിതമെന്ന് പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദബോസ്.

കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ​​​​​ആനന്ദബോസ് അറിയിച്ചു.

ഇന്ത്യ- ബംഗ്ലാദേശ് അതിർത്തികൾ സുരക്ഷിതമാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പശ്ചിമബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ്. അതിർത്തിയിലെ സ്ഥിതിഗതികൾ നിയന്ത്രണാധീനമാണ്. പരിഭ്രാന്തിയുടെ ആവശ്യമില്ല.

കിംവദന്തികൾ പ്രചരിപ്പിക്കുന്നവരെ കരുതിയിരിക്കണമെന്നും ആനന്ദബോസ് പറഞ്ഞു. അതിർത്തികൾ സംരക്ഷിക്കാൻ ശക്തവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കുന്ന ഇന്ത്യന്‍ സർക്കാരിന് പിന്നിൽ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ജാഗ്രതയോടെ നിരീക്ഷിക്കുന്നതിനും നിജസ്ഥിതി അറിയിക്കുന്നതിനും രാജ്ഭവനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ഉന്നതാധികാര നിരീക്ഷണ സമിതിക്ക് (ഹൈ പവർ വാച്ച്‌ഡോഗ് കമ്മിറ്റി) രൂപം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭ്യൂഹങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഇന്ത്യയിലേക്കുള്ള അനധികൃത കടന്നുകയറ്റം തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുമെന്നും ഗവർണർ അറിയിച്ചു.

ഔദ്യോഗിക സന്ദർശനത്തിന് ദില്ലിയിലായിരുന്ന ഗവർണർ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായുള്ള കൂടിയാലോചനകൾക്കുശേഷം വൈകിട്ടോടെ കൊൽക്കത്തയിലെത്തി.

സ്ഥിതിഗതികൾ നിരീക്ഷിച്ചശേഷം ആവശ്യമെങ്കിൽ അദ്ദേഹം അതിർത്തി പ്രദേശങ്ങൾ സന്ദര്‍ശിക്കും. വിവിധ സുരക്ഷസേനാ തലവന്മാർ ഗവർണറുമായി നിരന്തര സമ്പർക്കത്തിലാണ്.

#bordersecure #strict #action #against #those #spreading #rumours #says #WestBengal #Governor

Next TV

Related Stories
10 ലക്ഷം കെട്ടിവച്ചില്ലെങ്കിൽ പ്രസവമെടുക്കില്ലെന്ന് ഡോക്ടര്‍; ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചു

Apr 20, 2025 04:21 PM

10 ലക്ഷം കെട്ടിവച്ചില്ലെങ്കിൽ പ്രസവമെടുക്കില്ലെന്ന് ഡോക്ടര്‍; ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചു

അഞ്ച് മണിക്കൂറിലേറെ വൈകിയാണ് യുവതിക്ക് വൈദ്യ സഹായം നൽകാൻ സാധിച്ചത്. ഇത് യുവതിയെ മറ്റൊരു ഹോസ്പിറ്റലിൽ എത്തിച്ച...

Read More >>
77 കാരനെ ക്രൂരമായി മർദ്ദിച്ച് ആശുപത്രി വരാന്തയിലൂടെ വലിച്ചിഴച്ച് ഡോക്ടർ

Apr 20, 2025 04:00 PM

77 കാരനെ ക്രൂരമായി മർദ്ദിച്ച് ആശുപത്രി വരാന്തയിലൂടെ വലിച്ചിഴച്ച് ഡോക്ടർ

സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും നടപടിയുണ്ടാകുമെന്നും ആശുപത്രി അധികൃതർ...

Read More >>
നിശ്ചയ ദിവസം ആൺസുഹൃത്തിനെ കെട്ടിപ്പിടിച്ച് പെൺകുട്ടി, ബന്ധം ഉപേക്ഷിക്കണമെന്ന ആവശ്യം എതിർത്തു; വരൻ ജീവനൊടുക്കി

Apr 20, 2025 03:56 PM

നിശ്ചയ ദിവസം ആൺസുഹൃത്തിനെ കെട്ടിപ്പിടിച്ച് പെൺകുട്ടി, ബന്ധം ഉപേക്ഷിക്കണമെന്ന ആവശ്യം എതിർത്തു; വരൻ ജീവനൊടുക്കി

വിവാഹ നിശ്ചയം നടന്ന ദിവസം മോഹിനി തന്‍റെ ആണ്‍സുഹൃത്തായ സുരേഷ് പാണ്ഡെ എന്ന യുവാവിനെ ആലിംഗനം ചെയ്ത് നില്‍ക്കുന്നത് ഹരേറാം...

Read More >>
16കാരൻ വടിവാൾ വീശി ആക്രമണം നടത്തി; ബസിന്റെ ചില്ലുകൾ തകർത്തു

Apr 20, 2025 03:10 PM

16കാരൻ വടിവാൾ വീശി ആക്രമണം നടത്തി; ബസിന്റെ ചില്ലുകൾ തകർത്തു

തന്റെ അമ്മാവൻ വഴക്ക് പറഞ്ഞതാണ് പ്രകോപന കാരണമെന്ന് പൊലീസ്...

Read More >>
കനത്ത മഴയും മണ്ണിടിച്ചിലും; റമ്പാൻ ജില്ലയിൽ മൂന്ന് മരണം, വീടുകളും വാഹനങ്ങളും മണ്ണിനടിയിൽ

Apr 20, 2025 02:42 PM

കനത്ത മഴയും മണ്ണിടിച്ചിലും; റമ്പാൻ ജില്ലയിൽ മൂന്ന് മരണം, വീടുകളും വാഹനങ്ങളും മണ്ണിനടിയിൽ

സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്നതാണ് ഇപ്പോൾ മുൻഗണനയെന്നും അധികൃതർ...

Read More >>
മൃതദേഹത്തിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ച് ആശുപത്രി ജീവനക്കാരൻ; ദൃശ്യങ്ങൾ പുറത്ത്

Apr 20, 2025 01:24 PM

മൃതദേഹത്തിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ച് ആശുപത്രി ജീവനക്കാരൻ; ദൃശ്യങ്ങൾ പുറത്ത്

വനിത പൊലീസ് ഉദ്യോഗസ്ഥരെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റുന്നതിന് മുമ്പ് പരിശോധന നടത്തി....

Read More >>
Top Stories