ലക്നൗ: (truevisionnews.com) ട്രെഡ്മില്ലിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ നാൽപതുകാരൻ കുഴഞ്ഞുവീണുമരിച്ചു.
ഗാസിയാബാദ് സ്വദേശിയായ ജിതേന്ദ്ര സിങ് ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ട്രെഡ്മില്ലിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ ജിതേന്ദ്ര സിങ് കുഴഞ്ഞുവീഴുന്നതിന്റെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.
ട്രെഡ്മില്ലിൽ നടന്നുകൊണ്ടിരിക്കേ ജിതേന്ദ്രസിങ് അസ്വസ്ഥനാവുന്നത് വീഡിയോയിൽ കാണാം. അൽപസമയം നടത്തം നിർത്തുന്നതും അധികം വൈകാതെ പുറകിലേക്ക് മറിഞ്ഞുവീഴുന്നതും വീഡിയോയിലുണ്ട്.
ഉടൻതന്നെ സമീപത്തുള്ളവർ സി.പി.ആർ. ഉൾപ്പെടെയുള്ള പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
#40year #old #man #collapsed #died #suspected #heart #attack #working #out #treadmill