#NarendraModi | ബംഗ്ലാദേശിലെ സാഹചര്യം നേരിട്ട് വിലയിരുത്തി പ്രധാനമന്ത്രി മോദി, എസ് ജയശങ്കറും അജിത് ഡോവലുമായി ചർച്ച നടത്തി

#NarendraModi | ബംഗ്ലാദേശിലെ സാഹചര്യം നേരിട്ട് വിലയിരുത്തി പ്രധാനമന്ത്രി മോദി, എസ് ജയശങ്കറും അജിത് ഡോവലുമായി ചർച്ച നടത്തി
Aug 5, 2024 08:20 PM | By VIPIN P V

ദില്ലി: (truevisionnews.com) കലാപവും പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച സാഹചര്യമടക്കം ബംഗ്ലാദേശ് വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തി.

അക്രമം അതിരൂക്ഷമായ ബംഗ്ലാദേശിലെ സാഹചര്യം അതിർത്തി രാജ്യമായ ഇന്ത്യക്ക് ഏതെങ്കിലും തരത്തിൽ ഭീഷണി ഉയർത്തുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ മോദി വിലയിരുത്തി.

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി പ്രധാനമന്ത്രി ബംഗ്ലാദേശ് സാഹചര്യം ചർച്ച ചെയ്തു. ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനനടക്കം കേന്ദ്ര സർക്കാർ സുരക്ഷ കൂട്ടി.

ഹൈക്കമ്മീഷനു മുന്നിലെ എല്ലാ ഗേറ്റുകളും ബാരിക്കേഡ് കൊണ്ട് അടച്ചു. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരേയും പ്രദേശത്ത് വിന്യസിക്കും.

സംഘ‌ർഷം രൂക്ഷമായതോടെ ഇന്ത്യൻ പൗരൻമാർ ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യുന്നത് കേന്ദ്ര സർക്കാർ വിലക്കിയിട്ടുണ്ട്. അതീവ ജാഗ്രത പാലിക്കാൻ ബംഗ്ലാദേശിലെ ഇന്ത്യൻ പൗരൻമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇന്ത്യാക്കാർക്കായി ഹെൽപ്‌ലൈൻ തുറന്നിട്ടുണ്ട്. നമ്പർ - +8801958383679, +8801958383680, +8801937400591. രാജിവച്ച ഷെയ്ക് ഹസീന അതിനിടെ ഇന്ത്യയിലെത്തി.

ദില്ലി വിമാനത്താവളത്തിലെത്തിയ ഹസീന ലണ്ടനിലേക്ക് പോകുമെന്നാണ് വ്യക്തമാകുന്നത്. സംവരണ വിരുദ്ധ പ്രക്ഷോഭം അതിരൂക്ഷ കലാപമായതോടെ ഇന്ന് ഉച്ചക്കാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യംവിട്ടത്.

സഹോദരിക്കൊപ്പം സൈനിക വിമാനത്തിലാണ് ഇവർ രാജ്യം വിട്ടത്. ഇവര്‍ ഇന്ത്യയില്‍ അഭയം തേടിയെങ്കിലും ഇന്ത്യയിൽ അഭയം നല്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

ഷെയ്ക് ഹസീന ബെലറൂസിലേക്കോ ലണ്ടനിലേക്കോ പോയെന്നുള്ള റിപ്പോർട്ടുകൾക്കിടെയാണ് ദില്ലിയിൽ സൈനിക വിമാനമിറങ്ങിയത്.

ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പോരാട്ടമാണ് ഷെയ്ഖ് ഹസിനയുടെ പതനത്തിൽ കലാശിച്ചത്. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ദിവസങ്ങളായി അക്രമാസക്തമായിരുന്നു.

ഹസീനയുടെ രാജിക്കായി പ്രതിഷേധക്കാരും അവരെ നേരിടാൻ ഭരണകക്ഷിയായ അവാമി ലീഗ് പ്രവർത്തകരും തെരുവിൽ നിരവധി തവണ ഏറ്റുമുട്ടിയിരുന്നു. ഏറ്റുമുട്ടലില്‍ ഇന്നലെ നൂറോളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

നിരവധി പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 14 പേർ പൊലീസുകാരാണ്. സംഘർഷം നേരിടാൻ ബംഗ്ലാദേശിൽ രാജ്യവ്യാപകമായി അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

#PM #Modi #directly #assessed #situation #Bangladesh #talks #SJaishankar #AjitDoval

Next TV

Related Stories
#BasangoudaPatilYatnal | 'പൊട്ടാത്ത വെറും നാടന്‍ തോക്കാണ് രാഹുൽ', അദ്ദേഹത്തെ കൊണ്ട് ഒന്നും നടക്കാന്‍ പോകുന്നില്ല; രാഹുലിനെതിരെ അധിക്ഷേപവുമായി ബിജെപി എംഎല്‍എ

Sep 14, 2024 12:25 PM

#BasangoudaPatilYatnal | 'പൊട്ടാത്ത വെറും നാടന്‍ തോക്കാണ് രാഹുൽ', അദ്ദേഹത്തെ കൊണ്ട് ഒന്നും നടക്കാന്‍ പോകുന്നില്ല; രാഹുലിനെതിരെ അധിക്ഷേപവുമായി ബിജെപി എംഎല്‍എ

പൊട്ടാത്ത വെറും നാടന്‍ തോക്കാണ് രാഹുലെന്നും ബസന്‍ഗൗഡ പാട്ടീല്‍ യന്ത്വാള്‍ പറഞ്ഞു. ഇന്ത്യയില്‍ നമുക്ക് നാടന്‍ തോക്കുകള്‍...

Read More >>
#zubairkhan | കോൺഗ്രസ് എം.എൽ.എ സുബൈർ ഖാൻ അന്തരിച്ചു

Sep 14, 2024 11:53 AM

#zubairkhan | കോൺഗ്രസ് എം.എൽ.എ സുബൈർ ഖാൻ അന്തരിച്ചു

നിയമസഭയിലെ കോൺഗ്രസ് എം.എൽ.എമാരുടെ എണ്ണം 65 ആയി...

Read More >>
#rapecase | 15കാരിയായ മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയതിനെതിരെ പരാതി നൽകി; ദളിത് കുടുംബത്തിന് ഭ്രഷ്ട്

Sep 14, 2024 11:42 AM

#rapecase | 15കാരിയായ മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയതിനെതിരെ പരാതി നൽകി; ദളിത് കുടുംബത്തിന് ഭ്രഷ്ട്

ഉയർന്ന ജാതിയിൽപ്പെട്ട യുവാവാണ് ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയത്....

Read More >>
#arrest | മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി ചമഞ്ഞ് നിരവധിപ്പേരെ കബളിപ്പിച്ചു,  യുവാവ് പിടിയിൽ

Sep 14, 2024 11:24 AM

#arrest | മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി ചമഞ്ഞ് നിരവധിപ്പേരെ കബളിപ്പിച്ചു, യുവാവ് പിടിയിൽ

ഓൺലൈൻ ചൂതാട്ടം ഉൾപ്പെടെയുള്ള തട്ടിപ്പുുകൾ ഇയാൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു....

Read More >>
#SitaramYechury | യെച്ചൂരിക്ക് അന്ത്യാഭിവാദ്യമർപ്പിച്ച് നേതാക്കൾ; എ.കെ.ജി. ഭവനിൽ പൊതുദർശനം, മൃതദേഹം വൈകിട്ട് എയിംസിന്‌ കൈമാറും

Sep 14, 2024 11:15 AM

#SitaramYechury | യെച്ചൂരിക്ക് അന്ത്യാഭിവാദ്യമർപ്പിച്ച് നേതാക്കൾ; എ.കെ.ജി. ഭവനിൽ പൊതുദർശനം, മൃതദേഹം വൈകിട്ട് എയിംസിന്‌ കൈമാറും

അവിടെനിന്ന് വൈകീട്ട് ആറോടെയാണ് വസന്തകുഞ്ചിലെ വസതിയിൽ ഭൗതികശരീരം എത്തിച്ചത്. കനത്ത മഴയത്താണ് ജെ.എൻ.യു.വിലെത്തിച്ചതും പിന്നീട് വസതിയിലേക്ക്...

Read More >>
#arrest |  മനുഷ്യ മൂത്രം കലര്‍ത്തി ജ്യൂസ് വില്‍പ്പന; കച്ചവടക്കാരനും സഹായിയും അറസ്റ്റിൽ

Sep 14, 2024 10:52 AM

#arrest | മനുഷ്യ മൂത്രം കലര്‍ത്തി ജ്യൂസ് വില്‍പ്പന; കച്ചവടക്കാരനും സഹായിയും അറസ്റ്റിൽ

ഇതുമായി ബന്ധപ്പെട്ട് ആമിറിനെ ചോദ്യം ചെയ്തെങ്കിലും തൃപ്തികരമായ മറുപടിയല്ല ലഭിച്ചതെന്നും അദ്ദേഹം...

Read More >>
Top Stories