#WayanadTragedy | ‘കേന്ദ്ര റിപ്പോർട്ടിനെ സംസ്ഥാനം അവഗണിക്കുന്നു: പരിസ്ഥിതി ലോല മേഖലയിൽ കയ്യേറ്റം’; കേരളത്തെ വിമർശിച്ച് കേന്ദ്രമന്ത്രി

#WayanadTragedy | ‘കേന്ദ്ര റിപ്പോർട്ടിനെ സംസ്ഥാനം അവഗണിക്കുന്നു: പരിസ്ഥിതി ലോല മേഖലയിൽ കയ്യേറ്റം’; കേരളത്തെ വിമർശിച്ച് കേന്ദ്രമന്ത്രി
Aug 5, 2024 12:34 PM | By VIPIN P V

(truevisionnews.com) വയനാട്ടിലെ ഉരുൾപൊട്ടലിൽ കേരളത്തെ വിമർശിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവ്. കേന്ദ്ര സമിതിയുടെ റിപ്പോർട്ടിൽ നിന്ന് സംസ്ഥാനം ഒഴിഞ്ഞുമാറുന്നുവെന്ന് കേന്ദ്രമന്ത്രി വിമർശിച്ചു.

പരിസ്ഥിതി ലോല മേഖലയ്ക്കായി സർക്കാർ പദ്ധതി തയ്യാറാക്കണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവ് ആവശ്യപ്പെട്ടു.

പരിസ്ഥിതി ലോല മേഖലയിൽ കയ്യേറ്റം നടക്കുന്നുവെന്നും പരിസ്ഥിതി ലോല മേഖലയിൽ നിന്ന് അനധികൃത താമസവും ഖനനവും ഒഴിവാക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

പ്രാദേശിക രാഷ്ട്രീയക്കാർ അനധികൃത താമസത്തിന് നിയമവിരുദ്ധ സംരക്ഷണം നൽകുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.

വിനോദസഞ്ചാരത്തിനായി പോലും ശരിയായ സോണുകൾ ഉണ്ടാക്കിയിട്ടില്ലെന്ന് ഭുപേന്ദ്ര യാദവ് കുറ്റപ്പെടുത്തി.

അനധികൃത കയ്യേറ്റത്തിന് താമസത്തിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അനുമതി നൽകിയെന്ന് അദ്ദേഹം പറഞ്ഞു. മുൻ ഫോറസ്റ്റ് ഡയറക്ടർ ജനറൽ സഞ്ജയ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ട് സംസ്ഥാന സർക്കാർ ഉടൻ‌ സമർപ്പിക്കണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി നിർദേശിച്ചു.

കേരളം സ്വയം വരുത്തിവെച്ച ദുരന്തം എന്ന രീതിയിലാണ് കേന്ദ്ര മന്ത്രിയുടെ വിമർശനം ഉയർന്നിട്ടുള്ളത്. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേരളത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

ഉരുൾ‌പൊട്ടൽ സംബന്ധിച്ച് കേരള സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഏഴുദിവസം മുമ്പ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അമിത് ഷാ പറഞ്ഞിരുന്നു.

മുന്നറിയിപ്പ് നൽകിയിട്ടും കേരളം എന്ത് ചെയ്തെന്ന് അദ്ദേഹം ചോദിച്ചു. കേരളം എന്തുകൊണ്ട് അപകട മേഖലയിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചില്ല എന്നും അദ്ദേഹം ചോദിച്ചിരുന്നു.

#State #Ignores #CentralReport #Encroachment #EcosensitiveZone #UnionMinister #criticizes #Kerala

Next TV

Related Stories
#founddeath | വിവാഹവേദിക്ക് സമീപം കത്തിക്കരിഞ്ഞ് കാർ, കാറിനുള്ളിൽ മരിച്ച നിലയിൽ വധുവിന്റെ കാമുകൻ, കേസ്

Jan 20, 2025 04:29 PM

#founddeath | വിവാഹവേദിക്ക് സമീപം കത്തിക്കരിഞ്ഞ് കാർ, കാറിനുള്ളിൽ മരിച്ച നിലയിൽ വധുവിന്റെ കാമുകൻ, കേസ്

കാറിൽ തീ പടർന്ന് നിമിഷങ്ങൾക്കുള്ളിൽ സീറ്റിലിരുന്ന യുവാവിലേക്കും തീ...

Read More >>
#rgkarrapemurdercase | ‘അപൂർവങ്ങളിൽ അപൂർവമല്ലെ’ന്ന് കോടതി; ആർജി കർ ബലാത്സം​ഗ കൊലപാതകം, സഞ്ജയ് റോയ്‌ക്ക് ജീവപര്യന്തം

Jan 20, 2025 03:17 PM

#rgkarrapemurdercase | ‘അപൂർവങ്ങളിൽ അപൂർവമല്ലെ’ന്ന് കോടതി; ആർജി കർ ബലാത്സം​ഗ കൊലപാതകം, സഞ്ജയ് റോയ്‌ക്ക് ജീവപര്യന്തം

പ്രതി സഞ്ജയ് റോയ് ജീവിതാന്ത്യം വരെ ജയിലില്‍ തുടരണം. 17 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരമായി ഡോക്ടറുടെ കുടുംബത്തിന് നല്‍കണമെന്ന് കോടതി...

Read More >>
#brutallykilled |  പൂ‍ർണ​ഗർഭിണിയായ പശുവിനോട് കൊടും ക്രൂരത; തലയും അകിടും ഭ്രൂണവും മുറിച്ച് പലയിടങ്ങളിൽ ഉപേക്ഷിച്ചു

Jan 20, 2025 01:57 PM

#brutallykilled | പൂ‍ർണ​ഗർഭിണിയായ പശുവിനോട് കൊടും ക്രൂരത; തലയും അകിടും ഭ്രൂണവും മുറിച്ച് പലയിടങ്ങളിൽ ഉപേക്ഷിച്ചു

പശുവിന്റെ ഉടമ കൃഷ്ണ ആചാരിയുടെ പരാതിയിൽ ഹൊന്നാവർ പൊലീസ് അന്വേഷണം...

Read More >>
#boataccident | ബോട്ട് മറിഞ്ഞ് അപകടം, പിഞ്ചു കുഞ്ഞുൾപ്പെടെ മൂന്ന്  പേർക്ക് ദാരുണാന്ത്യം,  അഞ്ച് പേരെ കാണാതായി

Jan 20, 2025 11:11 AM

#boataccident | ബോട്ട് മറിഞ്ഞ് അപകടം, പിഞ്ചു കുഞ്ഞുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, അഞ്ച് പേരെ കാണാതായി

കതിഹാർ ജില്ലയിലെ ഗംഗയിൽ അംദാബാദിലെ ഗോലാഘട്ടിന് സമീപമാണ് ബോട്ട് മറിഞ്ഞ് അപകടം ഉണ്ടായത്....

Read More >>
#wildelephant | അടുക്കളയിലേക്ക് എത്തി കാട്ടാന; അരിയുമായി കടന്നു

Jan 20, 2025 10:51 AM

#wildelephant | അടുക്കളയിലേക്ക് എത്തി കാട്ടാന; അരിയുമായി കടന്നു

നാല് അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിലേക്കാണ് ആന എത്തിയത്....

Read More >>
#covid | രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം കേരളത്തില്‍, കഴിഞ്ഞ വര്‍ഷം കേരളത്തില്‍ കൊവിഡ് ബാധിച്ചുമരിച്ചത് 66 പേർ

Jan 20, 2025 10:13 AM

#covid | രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം കേരളത്തില്‍, കഴിഞ്ഞ വര്‍ഷം കേരളത്തില്‍ കൊവിഡ് ബാധിച്ചുമരിച്ചത് 66 പേർ

2023ല്‍ 516 മരണമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍...

Read More >>
Top Stories

Entertainment News