#tech | നിങ്ങളുടെ മൊബൈൽ സേവനം അറിയിപ്പില്ലാതെ തടസ്സപ്പെട്ടോ? കമ്പനിയോട് നഷ്ടപരിഹാരം ആവശ്യപ്പെടാം

#tech | നിങ്ങളുടെ മൊബൈൽ സേവനം അറിയിപ്പില്ലാതെ തടസ്സപ്പെട്ടോ? കമ്പനിയോട് നഷ്ടപരിഹാരം ആവശ്യപ്പെടാം
Aug 5, 2024 11:13 AM | By Susmitha Surendran

ദില്ലി: (truevisionnews.com)  മൊബൈൽ സേവനങ്ങൾ തടസപ്പെട്ടാൽ ഇനി ഒന്നും നോക്കണ്ട , കമ്പനിയോടെ നഷ്ടപരിഹാരം ആവശ്യപ്പെടാം.

ഇത് സംബന്ധിച്ച് ടെലികോം സേവനങ്ങളുടെ ഗുണനിലവാരമാനദണ്ഡങ്ങൾ പരിഷ്കരിച്ചുകൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇതെക്കുറിച്ച് പറയുന്നത്.

ട്രായിയുടെ പുതിയ വ്യവസ്ഥകളനുസരിച്ച് ജില്ലാതലത്തിൽ 24 മണിക്കൂറിൽ കൂടുതൽ മൊബൈൽ സേവനങ്ങൾ തടസപ്പെടുന്ന സാഹചര്യമുണ്ടായാൽ ഉപഭോക്താക്കൾക്ക് കമ്പനിയോട് നഷ്ടപരിഹാരം ആവശ്യപ്പെടാം.

ഇത് നല്കാൻ കമ്പനി ബാധ്യസ്ഥരുമാണ്. കൂടാതെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനുള്ള പിഴ 50,000 രൂപയിൽ നിന്ന് ഒരു ലക്ഷമാക്കിയും ട്രായി ഉയർത്തി.

മാനദണ്ഡങ്ങളുടെ ലംഘനം അനുസരിച്ച് ഒരു ലക്ഷം, രണ്ട് ലക്ഷം, അഞ്ച് ലക്ഷം, പത്ത് ലക്ഷം എന്നിങ്ങനെ വിവിധ ഗ്രേഡുകളിലായാണ് പിഴ ഈടാക്കുക.

മുൻപ് സെല്ലുലാർ മൊബൈൽ സർവീസുകൾ, ബ്രോഡ്ബാൻഡ് സർവീസുകൾ, ബ്രോഡ്ബാന്റ് വയർലെസ് സർവീസുകൾ എന്നിവയ്ക്കായുള്ള മാനദണ്ഡങ്ങൾക്ക് പകരമായാണ് പുതിയവ അവതരിപ്പിച്ചിരിക്കുന്നത്.

ഒക്ടോബർ ഒന്നിനു ശേഷം പോസ്റ്റ് പെയ്ഡ് ഉപഭോക്താവിന് സേവനം തടസപ്പെട്ടാലും ആ ദിവസത്തെ തുക അടുത്ത ബില്ലിൽ ഇളവ് ചെയ്യേണ്ടി വരും.

2025 മുതലാണ് പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമായി തുടങ്ങുക. ചുരുക്കി പറഞ്ഞാൽ 12 മണിക്കൂറിൽ കൂടുതലായി ഉപഭോക്താവിന് സേവനം നഷ്ടപ്പെട്ടാൽ ഒരു ദിവസത്തെ അധിക വാലിഡിറ്റി കൂടി ഒരാഴ്ചയ്ക്കുള്ളിൽ ക്രെഡിറ്റ് ചെയ്യും.

ഏതെങ്കിലും ജില്ലയിലോ സംസ്ഥാനത്തോ സേവനം നാല് മണിക്കൂറോളം തടസപ്പെട്ടാൽ ട്രായ് അധികൃതകരെ കമ്പനി അറിയിക്കണമെന്നും നിർദേശമുണ്ട്.

തടസം നേരിട്ട ജില്ലയിൽ രജിസ്റ്റർ ചെയ്ത നമ്പറുകളിൽ മാത്രമാണ് ആനുകൂല്യങ്ങൾ ലഭിക്കുക. ഫിക്‌സഡ് ലൈൻ സേവനദാതാക്കളും സേവനം തടസപ്പെട്ടാൽ പോസ്റ്റ് പെയ്ഡ് പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് മാനദണ്ഡത്തിൽ പറയുന്നുണ്ട്.

പ്രകൃതി ദുരന്തങ്ങളെ തുടർന്നാണ് സേവനം നഷ്ടപ്പെടുന്നത് എങ്കിൽ നഷ്ടപരിഹാരം നൽകേണ്ടതില്ല എന്നും പറയുന്നു.

#Your #mobile #service #interrupted #without #notice? #ask #company #compensation

Next TV

Related Stories
#VandeMetro | ടിക്കറ്റ് നിരക്ക് 30 രൂപ; ഇന്ത്യയുടെ ആദ്യ വന്ദേ മെട്രോ പ്രധാനമന്ത്രി 16-ന് ഫ്ലാ​ഗ് ഓഫ് ചെയ്യും

Sep 14, 2024 01:25 PM

#VandeMetro | ടിക്കറ്റ് നിരക്ക് 30 രൂപ; ഇന്ത്യയുടെ ആദ്യ വന്ദേ മെട്രോ പ്രധാനമന്ത്രി 16-ന് ഫ്ലാ​ഗ് ഓഫ് ചെയ്യും

മിനിമം ടിക്കറ്റ് നിരക്ക് 30 രൂപയാണ്. ഒരുമാസം വരെ പോയി വരാനുള്ള സീസൺ ടിക്കറ്റ് എടുക്കാനുള്ള സൗകര്യം...

Read More >>
#drowned |   വെള്ളക്കെട്ടിൽ കുടുങ്ങി ബാങ്ക് മാനേജർക്കും കാഷ്യർക്കും ദാരുണാന്ത്യം

Sep 14, 2024 12:58 PM

#drowned | വെള്ളക്കെട്ടിൽ കുടുങ്ങി ബാങ്ക് മാനേജർക്കും കാഷ്യർക്കും ദാരുണാന്ത്യം

മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ശനിയാഴ്ച പുലർച്ചെ 4 മണിയോടെയാണ് ദ്വിവേദിയുടെ മൃതദേഹം...

Read More >>
#BasangoudaPatilYatnal | 'പൊട്ടാത്ത വെറും നാടന്‍ തോക്കാണ് രാഹുൽ', അദ്ദേഹത്തെ കൊണ്ട് ഒന്നും നടക്കാന്‍ പോകുന്നില്ല; രാഹുലിനെതിരെ അധിക്ഷേപവുമായി ബിജെപി എംഎല്‍എ

Sep 14, 2024 12:25 PM

#BasangoudaPatilYatnal | 'പൊട്ടാത്ത വെറും നാടന്‍ തോക്കാണ് രാഹുൽ', അദ്ദേഹത്തെ കൊണ്ട് ഒന്നും നടക്കാന്‍ പോകുന്നില്ല; രാഹുലിനെതിരെ അധിക്ഷേപവുമായി ബിജെപി എംഎല്‍എ

പൊട്ടാത്ത വെറും നാടന്‍ തോക്കാണ് രാഹുലെന്നും ബസന്‍ഗൗഡ പാട്ടീല്‍ യന്ത്വാള്‍ പറഞ്ഞു. ഇന്ത്യയില്‍ നമുക്ക് നാടന്‍ തോക്കുകള്‍...

Read More >>
#zubairkhan | കോൺഗ്രസ് എം.എൽ.എ സുബൈർ ഖാൻ അന്തരിച്ചു

Sep 14, 2024 11:53 AM

#zubairkhan | കോൺഗ്രസ് എം.എൽ.എ സുബൈർ ഖാൻ അന്തരിച്ചു

നിയമസഭയിലെ കോൺഗ്രസ് എം.എൽ.എമാരുടെ എണ്ണം 65 ആയി...

Read More >>
#rapecase | 15കാരിയായ മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയതിനെതിരെ പരാതി നൽകി; ദളിത് കുടുംബത്തിന് ഭ്രഷ്ട്

Sep 14, 2024 11:42 AM

#rapecase | 15കാരിയായ മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയതിനെതിരെ പരാതി നൽകി; ദളിത് കുടുംബത്തിന് ഭ്രഷ്ട്

ഉയർന്ന ജാതിയിൽപ്പെട്ട യുവാവാണ് ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയത്....

Read More >>
#arrest | മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി ചമഞ്ഞ് നിരവധിപ്പേരെ കബളിപ്പിച്ചു,  യുവാവ് പിടിയിൽ

Sep 14, 2024 11:24 AM

#arrest | മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി ചമഞ്ഞ് നിരവധിപ്പേരെ കബളിപ്പിച്ചു, യുവാവ് പിടിയിൽ

ഓൺലൈൻ ചൂതാട്ടം ഉൾപ്പെടെയുള്ള തട്ടിപ്പുുകൾ ഇയാൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു....

Read More >>
Top Stories