#flashflood | മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11, കാണാതായത് 50 പേരെ

#flashflood | മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11, കാണാതായത് 50 പേരെ
Aug 5, 2024 09:05 AM | By VIPIN P V

ഷിംല: (truevisionnews.com) ഹിമാചലിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി.

ഷിംല, മണ്ഡി, കുളു എന്നീ ജില്ലകളിലായി 50 പേരെയോളമാണ് കാണാതായിട്ടുള്ളത്. മേഖലയിൽ കരസേനയുടെ നേതൃത്വത്തിൽ തെരച്ചിൽ പുരോഗമിക്കുകയാണ്.

അതേസമയം സംസ്ഥാനത്ത് കനത്ത മഴ 3 ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

ഇതിനിടെ, കേദാർനാഥിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മേഖലയിൽ കുടുങ്ങിയ തീർത്ഥാടകരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ കരസേന ഊർജ്ജിതമാക്കിയിട്ടുണ്ട്.

ദുരന്തത്തിൽ ആകെ മരണം 15 ആയി. ജമ്മുകശ്മീരിലെ ഗന്ദർബാലിലും മേഘ വിസ്ഫോടനമുണ്ടായി. ശ്രീനഗർ-ലേഹ് ദേശീയപാത അടച്ചിരിക്കുകയാണ്.

87 റോഡുകളാണ് ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തിന് പിന്നാലെ അടച്ചിരിക്കുന്നത്. ഇതിൽ 30 എണ്ണം കുളുവിലും 25 എണ്ണം മണ്ഡിയിലും 14 എണ്ണം ലാഹോളിലും സ്പിതിയിലും 5 എണ്ണം ഷിംലയിലും 7 എണ്ണം കംഗ്രയിലും 2 എണ്ണം കിന്നൌറിലുമാണ്.

മിന്നൽ പ്രളയും മണ്ണിടിച്ചിലും കഴിഞ്ഞ അഞ്ച് ദിവസങ്ങളാണ് ഹിമാചലിനെ വലയ്ക്കുകയാണ്. ഓഗസ്റ്റ് 8 വരെ യെല്ലോ അലേർട്ടുള്ള മേഖലയിൽ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്.

41 ട്രാൻസ്ഫോമറുകളും 66 കുടിവെള്ള പദ്ധതികളും തകരാറിലായിട്ടുണ്ട്. ഇടവിട്ടുള്ള മഴയാണ് ഹിമാചലിൽ പെയ്യുന്നത്. ജൂൺ 27നും ഓഗസ്റ്റ് 3നും ഇടയിലായ 663 കോടി രൂപയുടെ നഷ്ടമാണ് മേഖലയിൽ കണക്കാക്കിയിട്ടുള്ളത്.

#dead #missing #flashflood

Next TV

Related Stories
#VandeMetro | ടിക്കറ്റ് നിരക്ക് 30 രൂപ; ഇന്ത്യയുടെ ആദ്യ വന്ദേ മെട്രോ പ്രധാനമന്ത്രി 16-ന് ഫ്ലാ​ഗ് ഓഫ് ചെയ്യും

Sep 14, 2024 01:25 PM

#VandeMetro | ടിക്കറ്റ് നിരക്ക് 30 രൂപ; ഇന്ത്യയുടെ ആദ്യ വന്ദേ മെട്രോ പ്രധാനമന്ത്രി 16-ന് ഫ്ലാ​ഗ് ഓഫ് ചെയ്യും

മിനിമം ടിക്കറ്റ് നിരക്ക് 30 രൂപയാണ്. ഒരുമാസം വരെ പോയി വരാനുള്ള സീസൺ ടിക്കറ്റ് എടുക്കാനുള്ള സൗകര്യം...

Read More >>
#drowned |   വെള്ളക്കെട്ടിൽ കുടുങ്ങി ബാങ്ക് മാനേജർക്കും കാഷ്യർക്കും ദാരുണാന്ത്യം

Sep 14, 2024 12:58 PM

#drowned | വെള്ളക്കെട്ടിൽ കുടുങ്ങി ബാങ്ക് മാനേജർക്കും കാഷ്യർക്കും ദാരുണാന്ത്യം

മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ശനിയാഴ്ച പുലർച്ചെ 4 മണിയോടെയാണ് ദ്വിവേദിയുടെ മൃതദേഹം...

Read More >>
#BasangoudaPatilYatnal | 'പൊട്ടാത്ത വെറും നാടന്‍ തോക്കാണ് രാഹുൽ', അദ്ദേഹത്തെ കൊണ്ട് ഒന്നും നടക്കാന്‍ പോകുന്നില്ല; രാഹുലിനെതിരെ അധിക്ഷേപവുമായി ബിജെപി എംഎല്‍എ

Sep 14, 2024 12:25 PM

#BasangoudaPatilYatnal | 'പൊട്ടാത്ത വെറും നാടന്‍ തോക്കാണ് രാഹുൽ', അദ്ദേഹത്തെ കൊണ്ട് ഒന്നും നടക്കാന്‍ പോകുന്നില്ല; രാഹുലിനെതിരെ അധിക്ഷേപവുമായി ബിജെപി എംഎല്‍എ

പൊട്ടാത്ത വെറും നാടന്‍ തോക്കാണ് രാഹുലെന്നും ബസന്‍ഗൗഡ പാട്ടീല്‍ യന്ത്വാള്‍ പറഞ്ഞു. ഇന്ത്യയില്‍ നമുക്ക് നാടന്‍ തോക്കുകള്‍...

Read More >>
#zubairkhan | കോൺഗ്രസ് എം.എൽ.എ സുബൈർ ഖാൻ അന്തരിച്ചു

Sep 14, 2024 11:53 AM

#zubairkhan | കോൺഗ്രസ് എം.എൽ.എ സുബൈർ ഖാൻ അന്തരിച്ചു

നിയമസഭയിലെ കോൺഗ്രസ് എം.എൽ.എമാരുടെ എണ്ണം 65 ആയി...

Read More >>
#rapecase | 15കാരിയായ മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയതിനെതിരെ പരാതി നൽകി; ദളിത് കുടുംബത്തിന് ഭ്രഷ്ട്

Sep 14, 2024 11:42 AM

#rapecase | 15കാരിയായ മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയതിനെതിരെ പരാതി നൽകി; ദളിത് കുടുംബത്തിന് ഭ്രഷ്ട്

ഉയർന്ന ജാതിയിൽപ്പെട്ട യുവാവാണ് ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയത്....

Read More >>
#arrest | മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി ചമഞ്ഞ് നിരവധിപ്പേരെ കബളിപ്പിച്ചു,  യുവാവ് പിടിയിൽ

Sep 14, 2024 11:24 AM

#arrest | മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി ചമഞ്ഞ് നിരവധിപ്പേരെ കബളിപ്പിച്ചു, യുവാവ് പിടിയിൽ

ഓൺലൈൻ ചൂതാട്ടം ഉൾപ്പെടെയുള്ള തട്ടിപ്പുുകൾ ഇയാൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു....

Read More >>
Top Stories