#WaqfAmendmentBill | സ്ത്രീ പ്രാതിനിധ്യം നിർബന്ധമാക്കും; അധികാരങ്ങളിൽ നിയന്ത്രണങ്ങൾ: വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കും

#WaqfAmendmentBill | സ്ത്രീ പ്രാതിനിധ്യം നിർബന്ധമാക്കും; അധികാരങ്ങളിൽ നിയന്ത്രണങ്ങൾ: വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കും
Aug 5, 2024 08:53 AM | By VIPIN P V

(truevisionnews.com) വഖഫ് ഭേദഗതി ബിൽ പാർലമെന്റിന്റെ ഈ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കും. വഖഫ് ബോർഡിന്റെ അധികാരങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതാണ് പുതിയ വഖഫ് ബിൽ.

നാൽപ്പതോളം ഭേദഗതികൾ ആകും നിലവിലുള്ള വഖഫ് നിയമങ്ങളിൽ വരിക. ഭേദഗതികൾക്ക് കഴിഞ്ഞദിവസം ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകിയിരുന്നു.

ഏതു ഭൂമിയും വഖഫ് ഭൂമിയാണെന്ന് അവകാശവാദം ഉന്നയിച്ച് കണ്ടുകെട്ടാനുള്ള അധികാരങ്ങൾ പുതിയ ബില്ലിൽ നഷ്ടമാകും.

വഖഫ് ബോർഡ് ഏതെങ്കിലും ഭൂമിയിൽ അധികാരം ഉന്നയിച്ചാൽ അതനുവദിക്കുന്നതിന് മുമ്പായി നിർബന്ധമായും പരിശോധനകളുണ്ടാകും.

2013ൽ യുപിഎ സർക്കാരിന്റെ കാലത്ത് വഖഫ് നിയമത്തിൽ മാറ്റങ്ങൾ വരുത്തി വഖഫ് ബോർഡിന് കൊണ്ടുവന്ന അധിക അവകാശങ്ങൾ പുതിയ ഭേദഗതികളോടെ ഇല്ലാതാവും.

കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന ബോർഡുകളിലും സ്ത്രീ പ്രാതിനിധ്യം നിർബന്ധമാക്കുന്ന വ്യവസ്ഥയും പുതിയ ബില്ലിലുണ്ട്.

വഖഫ് ബോർഡിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനാണ് ശ്രമമെന്നാണ് വിശദീകരണം.

ജില്ലാ കളക്ടർമാർക്കായിരിക്കും വഖഫ് വസ്തുക്കളുടെ മേൽ നിരീക്ഷണ അധികാരം. വഖഫ് നിയമത്തിലെ മാറ്റങ്ങൾ മത സ്വാതന്ത്ര്യത്തിന് എതിരെന്ന് വ്യക്തിനിയമ ബോർഡ് കുറ്റപ്പെടുത്തിയിരുന്നു.

#Femalerepresentation #mandated #restrictions #powers #WaqfAmendmentBill #introduced #Parliament

Next TV

Related Stories
സ്കൂൾ ബസിൽ സീറ്റിനെ ചൊല്ലി  സംഘർഷം; സഹപാഠിയുടെ അടിയേറ്റ്  ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

Feb 11, 2025 10:13 PM

സ്കൂൾ ബസിൽ സീറ്റിനെ ചൊല്ലി സംഘർഷം; സഹപാഠിയുടെ അടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

നെഞ്ചിൽ ചവിട്ടേറ്റ കന്ദഗുരു ബസിന്റെ തറയിലിടിച്ച് വീഴുകയായിരുന്നു.അടിയേറ്റ് വീണ് ബോധരഹിതനായ കന്ദഗുരു സേലത്തെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
പത്ത് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; അധ്യാപകന് സസ്പെൻഷൻ

Feb 11, 2025 08:58 PM

പത്ത് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; അധ്യാപകന് സസ്പെൻഷൻ

ഏർക്കാട്ടിൽ ഹോസ്റ്റലിൽ താമസിച്ച്‌ പഠിക്കുന്ന വിദ്യാർത്ഥിനികളെ പീഡിപ്പിച്ചതായാണ് പരാതി....

Read More >>
കൂട്ടുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു; പ്രതിയും സുഹൃത്തുക്കളും അറസ്റ്റില്‍

Feb 11, 2025 02:37 PM

കൂട്ടുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു; പ്രതിയും സുഹൃത്തുക്കളും അറസ്റ്റില്‍

വീഡിയോ വലിയ രീതിയില്‍ പ്രചരിച്ചതോടെയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി പൊലീസില്‍ പരാതി...

Read More >>
ലൈംഗീക ചുവയോടെ സംസാരിച്ചതോടെ ബസില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനികള്‍; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

Feb 11, 2025 12:23 PM

ലൈംഗീക ചുവയോടെ സംസാരിച്ചതോടെ ബസില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനികള്‍; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

തിങ്കളാഴ് രാവിലെ എട്ടരയോടെ പരീക്ഷ എഴുതാനായി കുട്ടികള്‍ സ്കൂളിലേക്ക്...

Read More >>
സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടി; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

Feb 11, 2025 11:27 AM

സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടി; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

ഭീഷണിപ്പെടുത്തിയ ശേഷം തന്റെ പക്കൽ നിന്നു 5 ലക്ഷം രൂപ തട്ടിയെടുത്തതായി യുവതി പൊലീസിനു മൊഴി...

Read More >>
Top Stories