#AmitShah | വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ടൽ; അമിത് ഷാക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി സി.പി.എമ്മും സി.പി.ഐയും

#AmitShah | വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ടൽ; അമിത് ഷാക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി സി.പി.എമ്മും സി.പി.ഐയും
Aug 4, 2024 07:47 PM | By VIPIN P V

ന്യൂഡൽഹി: (truevisionnews.com) വയനാട് ഉരുൾപൊട്ടലിൽ കേരള സർക്കാർ നേരത്തെ നൽകിയ മുന്നറിയിപ്പുകൾ പാലിച്ചില്ലെന്ന് അവകാശപ്പെട്ട്രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകി സി.പി.എമ്മും സി.പി.ഐയും.

അ​മി​ത് ഷാ​ക്കെ​തി​രെ അ​വ​കാ​ശ ലം​ഘ​ന ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സും നേരത്തെ നോ​ട്ടീ​സ് ന​ൽ​കിയിരുന്നു.

വയനാട്ടിലെ ഉരുൾപൊട്ടൽ സംബന്ധിച്ച ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ൽ പ്ര​മേ​യ​ത്തി​ന് ന​ൽ​കി​യ മ​റു​പ​ടി​യി​ൽ ജൂലൈ 23, 24, 25, 26 തീയതികളിൽ അയച്ച മുന്നറിയിപ്പുകൾ കേരള സർക്കാർ ഗൗനിച്ചില്ലെന്ന് അമിത് ഷാ ആരോപിച്ചു.

സി.പി.എമ്മിന് വേണ്ടി രാജ്യസഭാ എം.പി വി. ശിവദാസനും സി.പി.ഐക്ക് വേണ്ടി പി. സന്തോഷ് കുമാർ എം.പിയും ആഭ്യന്തര മന്ത്രിക്കെതിരെ പ്രത്യേകാവകാശ ലംഘനത്തിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി.

അമിത് ഷായുടെ വാദം വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയിരുന്നു.

ഓറഞ്ച് അലർട്ട് മാത്രമാണ് ഉണ്ടായിരുന്നതെന്നും കേന്ദ്രകാലവാസ്ഥാ നിരീക്ഷണ വകുപ്പ് റെഡ് അലര്‍ട്ട് നല്‍കിയത് അപകടം നടന്ന ദിവസമായ ജൂലായ് 30-ന് രാവിലെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

#Wayanadlandslide #CPM #CPI #issued #infringement #notice #AmitShah

Next TV

Related Stories
എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക​ളി​ൽ വിജയം 60 ശതമാനത്തിൽ താഴെ; സ്കൂൾ പ്രധാനാധ്യാപകർക്ക് നോട്ടീസ് അയച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

Jun 21, 2025 08:16 AM

എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക​ളി​ൽ വിജയം 60 ശതമാനത്തിൽ താഴെ; സ്കൂൾ പ്രധാനാധ്യാപകർക്ക് നോട്ടീസ് അയച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

2025ലെ ​എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക​ളി​ലെ വി​ജ​യ​ശ​ത​മാ​നം 60 ശ​ത​മാ​ന​ത്തി​ൽ താ​ഴെ രേ​ഖ​പ്പെ​ടു​ത്തി​യ സ്കൂ​ളു​ക​ളി​ലെ...

Read More >>
അഹമ്മദാബാദ് വിമാന ദുരന്തം; എയര്‍ ഇന്ത്യയുടെ ടിക്കറ്റ് ബുക്കിങ്ങില്‍ 20 ശതമാനം കുറവ്, ടിക്കറ്റ് നിരക്കിലും  കുറവ്

Jun 21, 2025 08:06 AM

അഹമ്മദാബാദ് വിമാന ദുരന്തം; എയര്‍ ഇന്ത്യയുടെ ടിക്കറ്റ് ബുക്കിങ്ങില്‍ 20 ശതമാനം കുറവ്, ടിക്കറ്റ് നിരക്കിലും കുറവ്

അഹമ്മദാബാദ് വിമാന ദുരന്തത്തിനു പിന്നാലെ എയര്‍ ഇന്ത്യയുടെ ടിക്കറ്റ് ബുക്കിങ്ങില്‍...

Read More >>
യോഗാദിനം ആചരിച്ച് രാജ്യം; വിശാഖപട്ടണത്ത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ആഘോഷം

Jun 21, 2025 07:21 AM

യോഗാദിനം ആചരിച്ച് രാജ്യം; വിശാഖപട്ടണത്ത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ആഘോഷം

അന്താരാഷ്ട്ര യോഗാദിനത്തിൽ രാജ്യത്ത് വിപുലമായ പരിപാടികൾ....

Read More >>
വാല്‍പ്പാറയില്‍ പുലി കടിച്ചുകൊണ്ടുപോയ പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടര്‍ന്ന് അധികൃതര്‍

Jun 21, 2025 07:03 AM

വാല്‍പ്പാറയില്‍ പുലി കടിച്ചുകൊണ്ടുപോയ പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടര്‍ന്ന് അധികൃതര്‍

വാല്‍പ്പാറയില്‍ പുലി കടിച്ചുകൊണ്ടുപോയ പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടര്‍ന്ന്...

Read More >>
Top Stories

Entertainment News