#aksaseendran | പത്താൾ പോയി നേരിട്ട് ഇത്തരം പ്രദേശങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുകയല്ല വേണ്ടത് - എ.കെ ശശീന്ദ്രൻ

#aksaseendran | പത്താൾ പോയി നേരിട്ട് ഇത്തരം പ്രദേശങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുകയല്ല വേണ്ടത് -  എ.കെ ശശീന്ദ്രൻ
Aug 4, 2024 05:47 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തകർക്ക് ഉൾപ്പെടെ സൗജന്യ ഭക്ഷണം വിളമ്പാനായി മേപ്പാടിയിൽ മുസ്‌ലിം യൂത്ത് ലീ​ഗ് വൈറ്റ്​ഗാർഡ് നടത്തിവന്ന ഊട്ടുപുര സർക്കാർ പൂട്ടിച്ചതിൽ വിശദീകരണവുമായി മന്ത്രി എ.കെ ശശീന്ദ്രൻ.

സഹായിക്കാൻ വരുന്നവർ അത് നേരിട്ടല്ല ചെയ്യേണ്ടതെന്നും ജില്ലാ ഭരണകൂടവുമായി സഹകരിച്ചാണ് പ്രവർത്തിക്കേണ്ടതെന്നും മന്ത്രി  പറഞ്ഞു.

'ആർക്കും വരാം. ആർക്കും സഹായിക്കാം. പക്ഷേ അവർ നേരിട്ടല്ല സഹായിക്കേണ്ടത്. ഇവിടെ ഭക്ഷണം വിതരണം ചെയ്യുന്നൊരു സംവിധാനമുണ്ട്.

ആ സംവിധാനത്തെയാണ് സഹായിക്കേണ്ടത്. പത്താൾ പോയി നേരിട്ട് ഇത്തരം പ്രദേശങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുകയല്ല വേണ്ടത്. എത്രയാണ് ആവശ്യം, അതിന് ഞങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ച് ഒരു ധാരണയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കണം'- മന്ത്രി പറഞ്ഞു.

'ഇതെല്ലാം നല്ല മനസാണ്. അവർ ഉത്സാഹപൂർവമാണ് പ്രവർത്തിക്കുന്നത്. ത്യാഗസന്നദ്ധരായിട്ടാണ് പ്രവർത്തിക്കുന്നത്. പക്ഷേ ഇവിടുത്തെ രക്ഷാപ്രവർത്തനത്തിന് മുൻഗണന നൽകുമ്പോൾ അതിന് തടസമുണ്ടാക്കുന്ന ഒന്നുമുണ്ടാവാത്ത വിധത്തിൽ ജില്ലാ ഭരണകൂടത്തിന്റെ ഹെൽപ് ഡെസ്‌കുമായി ചർച്ച ചെയ്തും സഹകരിച്ചുമാണ് പ്രവർത്തിക്കേണ്ടത്'.

'ഇവിടെയെത്തിയ എല്ലാവരോടും ഇക്കാര്യമാണ് പറയുന്നത്- സഹകരിക്കുകയാണ് വേണ്ടത്. ഇവിടെ 5000 പേർക്കുള്ള ഭക്ഷണം ഉണ്ടാക്കുന്നുണ്ട്.

അപ്പോൾ അതുംകൂടിയാവുമ്പോൾ ഭക്ഷണം വേസ്റ്റായിപ്പോവുകയാണ്. ഭക്ഷണം കൊണ്ടുവന്ന ശേഷം അക്കാര്യം അറിയിക്കുന്നതിന് പകരം, ഇവിടെ ഉണ്ടാക്കുന്നതിൽ ഞങ്ങളുടെ പങ്കായി എത്ര വേണം എന്ന് ചോദിക്കുകയാണ് വേണ്ടത്. അതിന് സർക്കാരിന്റെ ഭാഗത്തുനിന്നും മുൻകൈയെടുക്കണം എന്ന നിർദേശം പരിശോധിക്കാം'- മന്ത്രി കൂട്ടിച്ചേർത്തു.

മേപ്പാടിയിൽ, നാദാപുരം നരിപ്പറ്റ വൈറ്റ്ഗാർഡ് ജൂലൈ 31ന് ആരംഭിച്ച് നാലു ദിവസമായി നടത്തിവന്ന ഊട്ടുപുരയാണ് പൂട്ടിച്ചത്. ഡി.ഐ.ജി തോംസൺ ജോസിന്റെ നിർദേശപ്രകാരമാണ് ഊട്ടുപുരയുടെ സേവനം അവസാനിപ്പിക്കേണ്ടിവന്നതെന്ന് വൈറ്റ്​ഗാർഡ് അറിയിച്ചു.

സർക്കാർ തീരുമാനമാണെന്നാണ് ഡി.ഐ.ജി അറിയിച്ചതെന്നും സംഘാടകർ പറഞ്ഞു. ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തുന്ന സന്നദ്ധപ്രവർത്തകർ, സൈനികർ, പൊലീസുകാർ, വളണ്ടിയർമാർ, ആരോഗ്യപ്രവർത്തകർ, മൃതദേഹം തിരയുന്ന ബന്ധുക്കൾ, മാധ്യമപ്രവർത്തകർ തുടങ്ങിയ എല്ലാവർക്കും നാലു ദിവസം ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്തിരുന്ന ഊട്ടുപുരയാണ് സർക്കാർ നിർദേശത്തെ തുടർന്ന് പൂട്ടേണ്ടിവന്നത്.

#no #need #go #directly #ten #people #distribute #food #such #areas #AKSaseendran

Next TV

Related Stories
#goldrate |   സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധനവ്; പവന് 320 രൂപ കൂടി

Sep 14, 2024 11:28 AM

#goldrate | സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധനവ്; പവന് 320 രൂപ കൂടി

ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില 6865...

Read More >>
#MuhammadAttoorMissingCase | മാമി തിരോധാനക്കേസ്: എ.ഡി.ജി.പി. വഴി റിപ്പോർട്ട് അയക്കരുതെന്ന നിർദേശം പാലിച്ചില്ല; ഡി.ജി.പിക്ക് അതൃപ്തി

Sep 14, 2024 11:26 AM

#MuhammadAttoorMissingCase | മാമി തിരോധാനക്കേസ്: എ.ഡി.ജി.പി. വഴി റിപ്പോർട്ട് അയക്കരുതെന്ന നിർദേശം പാലിച്ചില്ല; ഡി.ജി.പിക്ക് അതൃപ്തി

നിലവിൽ മാമി തിരോധാനക്കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. അതിന് മുമ്പുള്ള നടപടിക്രമങ്ങളിലാണ് ഇപ്പോൾ ഡിജിപി അതൃപ്തി...

Read More >>
#Complaint | കോഴിക്കോട് വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞു,  വീടിന്റെ ജനൽചില്ല് തകർന്നു

Sep 14, 2024 10:39 AM

#Complaint | കോഴിക്കോട് വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞു, വീടിന്റെ ജനൽചില്ല് തകർന്നു

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം...

Read More >>
#ksurendran |   അന്‍വറിന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി മൗനം വെടിയാന്‍ തയാാറാകണം - കെ സുരേന്ദ്രന്‍

Sep 14, 2024 10:34 AM

#ksurendran | അന്‍വറിന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി മൗനം വെടിയാന്‍ തയാാറാകണം - കെ സുരേന്ദ്രന്‍

ബിജെപിയോടും ആര്‍എസ്എസിനോട് രാഷ്ട്രീയ അയിത്തം സൃഷ്ടിക്കാനാണ് ഇപ്പോഴത്തെ ശ്രമം....

Read More >>
#​fined  | പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ച്ചു; കൂ​ത്തു​പ​റ​മ്പിൽ വ​ർ​ക്ക് ഷോ​പ്പി​ന് പ​തി​നാ​യി​രം രൂ​പ പി​ഴ

Sep 14, 2024 09:59 AM

#​fined | പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ച്ചു; കൂ​ത്തു​പ​റ​മ്പിൽ വ​ർ​ക്ക് ഷോ​പ്പി​ന് പ​തി​നാ​യി​രം രൂ​പ പി​ഴ

സ്ഥി​ര​മാ​യി രാ​ത്രി കാ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം ക​ത്തി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന...

Read More >>
#suicidecase | കായികാധ്യാപിക  ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവും അമ്മയും കുറ്റക്കാർ

Sep 14, 2024 09:37 AM

#suicidecase | കായികാധ്യാപിക ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവും അമ്മയും കുറ്റക്കാർ

18-ന് ശിക്ഷ വിധിക്കും. കേസിലെ രണ്ടാം പ്രതി ഭർതൃപിതാവ് രമേശൻ വിചാരണക്കിടയിൽ...

Read More >>
Top Stories