ഭോപ്പാൽ: (truevisionnews.com) കനത്ത മഴക്ക് പിന്നാലെ ചുമർ ഇടിഞ്ഞ് വീണ് ഒൻപത് കുട്ടികൾക്ക് ദാരുണാന്ത്യം.
മധ്യപ്രദേശ് സാഗർ ജില്ലയിലെ ഷാഹ്പുർ ഗ്രാമത്തിലാണ് അപകടം നടന്നത്. മതപരമായ ചടങ്ങ് നടക്കുന്നതിനിടെ അടുത്തുള്ള ദ്രവിച്ച കെട്ടിടത്തിന്‍റെ ചുമര്‍ തകര്‍ന്ന് വീഴുകയായിരുന്നു. പരിക്കേറ്റ മറ്റു രണ്ട് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ തന്നെ രേവ ജില്ലയിൽ ദ്രവിച്ച കെട്ടിടത്തിന്റെ ചുമർ തകർന്ന് വീണ് നാല് കുട്ടികളും ഒരു സ്ത്രീയും മരിച്ചിരുന്നു.
#During #religious #ceremony #wall #building #collapsed #9 #children #died