#Suicide | 'അയാം സോറി മമ്മീ, പപ്പാ...സമ്മര്‍ദ്ദം താങ്ങാനാകുന്നില്ല'; കത്തെഴുതിവെച്ച് ഐഎഎസ് പരിശീലന വിദ്യാർഥി ജീവനൊടുക്കി

#Suicide | 'അയാം സോറി മമ്മീ, പപ്പാ...സമ്മര്‍ദ്ദം താങ്ങാനാകുന്നില്ല'; കത്തെഴുതിവെച്ച് ഐഎഎസ് പരിശീലന വിദ്യാർഥി ജീവനൊടുക്കി
Aug 4, 2024 10:36 AM | By VIPIN P V

ദില്ലി: (truevisionnews.com) ജീവനൊടുക്കിയ ഐഎഎസ് പരിശീലന വിദ്യാർഥിയുടെ ആത്മഹത്യാക്കുറിപ്പ് ചർച്ചയാകുന്നു.

മാനസിക സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നും വിദ്യാർഥികളിൽ നിന്ന് വീട്ടുടമകൾ അമിത വാടക ഈടാക്കുകയാണെന്നും വ്യക്തമാക്കിയാണ് കുറിപ്പെഴുതിയ ശേഷം ദില്ലിയിലെ ഓൾഡ് രജീന്ദർ ന​ഗറിലെ താമസ സ്ഥലത്താണ് 26കാരിയായ അഞ്ജലി ​ഗോപ്നാരായൺ എന്ന പരിശീലന വിദ്യാർഥി ജീവനൊടുക്കിയത്.

മഹാരാഷ്ട്രയിലെ അലോക് ജില്ലക്കാരിയാണ് അഞ്ജലി. താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും കരകയറാൻ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും അഞ്ജലി മാതാപിതാക്കൾക്കുള്ള കുറിപ്പിൽ വ്യക്തമാക്കി.

'അയാം സോറി മമ്മീ, പപ്പാ' എന്ന അഭിസംബോധനയോടെയാണ് കത്ത് തുടങ്ങുന്നത്. വിദ്യാർഥികളിൽ നിന്ന് വാടകക്കാർ കൊള്ളയാണ് നടത്തുന്നതെന്നും ‌വാടക കുറയ്ക്കാൻ സർക്കാർ ഇടപെടണമെന്നും അഞ്ജലി കത്തിൽ പറഞ്ഞു.

'കൂടെ പഠിക്കുന്ന ശ്വേത എന്ന വി​ദ്യാർഥിനി 15000 രൂപയാണ് വാടക നൽകിയിരുന്നത്. വീട്ടുടമ അത് ഒറ്റയടിക്ക് 18000 രൂപയാക്കി. താങ്ങാനാകാത്തതോടെ 12000 രൂപക്ക് വീടിന്റെ ബേസ്മെന്റിലാണ് ശ്വേതയുടെ താമസമെന്നും ഉദാഹരണ സഹിതം അഞ്ജലി പറഞ്ഞു.

ഇക്കാര്യങ്ങളിൽ സർക്കാർ ഇടപെടണം. ആവശ്യത്തിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കണം. നിരവധി ചെറുപ്പക്കാരാണ് തൊഴിലിന് വേണ്ടി ബുദ്ധിമുട്ടുന്നത്.

ആദ്യ അവസരത്തിൽ തന്നെ സിവിൽ സർവീസ് നേടണമെന്നായിരുന്നു എന്റെ സ്വപ്നം. പക്ഷേ എന്റെ മാനസികാരോ​ഗ്യം വളരെ മോശമാണ്. ആത്മഹത്യ പരിഹാരമല്ലെന്ന് അറിയാം.

പക്ഷെ എന്റെ മുന്നിൽ മറ്റ് മാർ​ഗമില്ല. എന്നെ പിന്തുണച്ച അങ്കിളിനും ആന്റിക്കും നന്ദി'- അഞ്ജലി കുറിച്ചു. കത്തിന്റെ അവസാനം സ്മൈലി ചിഹ്നം വരച്ചുവെച്ചാണ് അവർ അവസാനിപ്പിച്ചത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അതിജീവിക്കാൻ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, വിളിക്കൂ 1056)

#Imsorry #mummy #papa #pressure #IAS #training #student #committed #suicide #writing #letter

Next TV

Related Stories
#zubairkhan | കോൺഗ്രസ് എം.എൽ.എ സുബൈർ ഖാൻ അന്തരിച്ചു

Sep 14, 2024 11:53 AM

#zubairkhan | കോൺഗ്രസ് എം.എൽ.എ സുബൈർ ഖാൻ അന്തരിച്ചു

നിയമസഭയിലെ കോൺഗ്രസ് എം.എൽ.എമാരുടെ എണ്ണം 65 ആയി...

Read More >>
#rapecase | 15കാരിയായ മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയതിനെതിരെ പരാതി നൽകി; ദളിത് കുടുംബത്തിന് ഭ്രഷ്ട്

Sep 14, 2024 11:42 AM

#rapecase | 15കാരിയായ മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയതിനെതിരെ പരാതി നൽകി; ദളിത് കുടുംബത്തിന് ഭ്രഷ്ട്

ഉയർന്ന ജാതിയിൽപ്പെട്ട യുവാവാണ് ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയത്....

Read More >>
#arrest | മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി ചമഞ്ഞ് നിരവധിപ്പേരെ കബളിപ്പിച്ചു,  യുവാവ് പിടിയിൽ

Sep 14, 2024 11:24 AM

#arrest | മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി ചമഞ്ഞ് നിരവധിപ്പേരെ കബളിപ്പിച്ചു, യുവാവ് പിടിയിൽ

ഓൺലൈൻ ചൂതാട്ടം ഉൾപ്പെടെയുള്ള തട്ടിപ്പുുകൾ ഇയാൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു....

Read More >>
#SitaramYechury | യെച്ചൂരിക്ക് അന്ത്യാഭിവാദ്യമർപ്പിച്ച് നേതാക്കൾ; എ.കെ.ജി. ഭവനിൽ പൊതുദർശനം, മൃതദേഹം വൈകിട്ട് എയിംസിന്‌ കൈമാറും

Sep 14, 2024 11:15 AM

#SitaramYechury | യെച്ചൂരിക്ക് അന്ത്യാഭിവാദ്യമർപ്പിച്ച് നേതാക്കൾ; എ.കെ.ജി. ഭവനിൽ പൊതുദർശനം, മൃതദേഹം വൈകിട്ട് എയിംസിന്‌ കൈമാറും

അവിടെനിന്ന് വൈകീട്ട് ആറോടെയാണ് വസന്തകുഞ്ചിലെ വസതിയിൽ ഭൗതികശരീരം എത്തിച്ചത്. കനത്ത മഴയത്താണ് ജെ.എൻ.യു.വിലെത്തിച്ചതും പിന്നീട് വസതിയിലേക്ക്...

Read More >>
#arrest |  മനുഷ്യ മൂത്രം കലര്‍ത്തി ജ്യൂസ് വില്‍പ്പന; കച്ചവടക്കാരനും സഹായിയും അറസ്റ്റിൽ

Sep 14, 2024 10:52 AM

#arrest | മനുഷ്യ മൂത്രം കലര്‍ത്തി ജ്യൂസ് വില്‍പ്പന; കച്ചവടക്കാരനും സഹായിയും അറസ്റ്റിൽ

ഇതുമായി ബന്ധപ്പെട്ട് ആമിറിനെ ചോദ്യം ചെയ്തെങ്കിലും തൃപ്തികരമായ മറുപടിയല്ല ലഭിച്ചതെന്നും അദ്ദേഹം...

Read More >>
#gangraped | രാമക്ഷേത്രത്തിലെ തൂപ്പുജോലിക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; എട്ട് പേർ അറസ്റ്റിൽ

Sep 14, 2024 10:40 AM

#gangraped | രാമക്ഷേത്രത്തിലെ തൂപ്പുജോലിക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; എട്ട് പേർ അറസ്റ്റിൽ

പെൺകുട്ടിക്ക് കേസിലെ പ്രതിയെ നാല് വർഷമായി അറിയാമായിരുന്നുവെന്നും സിങ്...

Read More >>
Top Stories