#bombattack | സ്കൂളിന് നേരെ ഇസ്രായേലിന്‍റെ ബോംബ് ആക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു, സ്കൂള്‍ പൂര്‍ണമായും തകര്‍ന്നു

#bombattack | സ്കൂളിന് നേരെ ഇസ്രായേലിന്‍റെ ബോംബ് ആക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു, സ്കൂള്‍ പൂര്‍ണമായും തകര്‍ന്നു
Aug 4, 2024 07:52 AM | By VIPIN P V

ടെല്‍ അവീവ്: (truevisionnews.com) ഗാസയിൽ പലസ്തീനികൾ അഭയം തേടിയ സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ 3 ബോംബ് ആക്രമണങ്ങളിലായി 15 പേർ കൊല്ലപ്പെട്ടു.

ഷെയ്ഖ് റദ്‍വാനിലെ സ്കൂളിലാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ സ്കൂൾ തകർന്നു. ആദ്യ ബോംബ് വീണ ശേഷം ആളുകളെ ഒഴിപ്പിക്കുന്നതിനിടെ തുടർച്ചയായി ബോംബ് സ്ഫോടനം നടന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.

വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് കമാൻഡർ അടക്കം 9 പേരും കൊല്ലപ്പെട്ടു.

ഇതിനിടെ, ശരീരത്തിന് തൊട്ടടുത്ത് നിന്നുണ്ടായ ആക്രമണത്തിലാണ് ഹമാസ് രാഷ്ട്രീയ കാര്യ തലവൻ ഇസ്മായിൽ ഹനിയേ കൊല്ലപ്പെട്ടതെന്ന് ഇറാൻ സ്ഥിരീകരിച്ചു.

ടെഹ്‍റാനിൽ വച്ച് നടന്ന ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഹമാസ് രാഷ്ട്രീയ കാര്യ തലവൻ ഇസ്മായിൽ ഹനിയേ ഇറാനിലെ ടെഹ്‍റാനിൽ തന്‍റെ ഗസ്റ്റ്ഹൗസിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ അറിയിച്ചു.

ബുധനാഴ്ചയുണ്ടായ സംഭവത്തിൽ ഹനിയേയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടതായി ഇറാൻ അറിയിച്ചു.

ഇറാന്‍റെ പുതിയ പ്രസിഡന്‍റിന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാനായാണ് ഹനിയേ ടെഹ്‍റാനിലെത്തിയത്.

ഇസ്രായേൽ അമേരിക്കയുടെ സഹായത്തോടെ നടപ്പാക്കിയ ആക്രമണമാണെന്ന് ഇറാൻ ആരോപിച്ചു.എന്നാൽ, ഇസ്രായേൽ ആരോപണത്തോട് പ്രതികരിച്ചിട്ടില്ല.

#Israeli #bombattack #school #people #killed #school #completely #destroyed

Next TV

Related Stories
#death | കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥി ജർമനിയിൽ  മരിച്ചു

Oct 4, 2024 07:39 PM

#death | കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥി ജർമനിയിൽ മരിച്ചു

മെറ്റീരിയല്‍ എഞ്ചിനീയറിങ് മാസ്റ്റര്‍ ഡിഗ്രി...

Read More >>
#boataccident | ബോട്ട് മറിഞ്ഞ് അപകടം; 78 പേർ മരിച്ചു, അപകടത്തിന് കാരണം കൂടുതൽ ആളുകളെ കയറ്റിയത്

Oct 4, 2024 07:54 AM

#boataccident | ബോട്ട് മറിഞ്ഞ് അപകടം; 78 പേർ മരിച്ചു, അപകടത്തിന് കാരണം കൂടുതൽ ആളുകളെ കയറ്റിയത്

മരണസംഖ്യ ഉയരാനിടയുണ്ട്. കൂടുതൽ ആളുകളെ കയറ്റിയതാണ് അപകടത്തിന്...

Read More >>
#murderattampt | ഭാര്യയെ കൊലപ്പെടുത്താൻ താമസിക്കുന്ന വീടിന് തീയിട്ടു; ശരീരത്തിൽ 25 ശതമാനം പൊള്ളൽ, മലയാളി അറസ്റ്റിൽ

Oct 3, 2024 12:56 PM

#murderattampt | ഭാര്യയെ കൊലപ്പെടുത്താൻ താമസിക്കുന്ന വീടിന് തീയിട്ടു; ശരീരത്തിൽ 25 ശതമാനം പൊള്ളൽ, മലയാളി അറസ്റ്റിൽ

പ്രതിയായ 29കാരന്‍ ജോസ്മാന്‍ കോളെറയ്ന്‍ മജിസ്ട്രേറ്റ്സ് കോടതിക്ക് മുമ്പില്‍...

Read More >>
#IranMissileAttack | ഇറാന്റെ മിസൈൽ ആക്രമണം; സ്ഥിതി നിരീക്ഷിച്ച് രാജ്യങ്ങൾ, ദേശീയ സുരക്ഷാ കൗൺസിലുമായി യോഗം വിളിച്ച് യുഎന്‍

Oct 2, 2024 06:33 AM

#IranMissileAttack | ഇറാന്റെ മിസൈൽ ആക്രമണം; സ്ഥിതി നിരീക്ഷിച്ച് രാജ്യങ്ങൾ, ദേശീയ സുരക്ഷാ കൗൺസിലുമായി യോഗം വിളിച്ച് യുഎന്‍

ഇന്ത്യയും സ്ഥിതി നിരീക്ഷിക്കുകയാണ്. ഇസ്രയേലിലുള്ള ഇന്ത്യക്കാർക്ക് എംബസി ജാഗ്രതാനിർദേശം നൽകി. സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്നും അനാവശ്യ യാത്രകൾ...

Read More >>
#iranmissileattack | ഇസ്രയേലിനെതിരെ ഇറാന്റെ വ്യോമാക്രമണം; ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം

Oct 1, 2024 10:52 PM

#iranmissileattack | ഇസ്രയേലിനെതിരെ ഇറാന്റെ വ്യോമാക്രമണം; ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം

ജനങ്ങൾ കനത്ത ജാ​ഗ്രത പാലിക്കണമന്ന് നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ‌ ബങ്കറുകളിൽ തുടരണമെന്നും നിർദേശം...

Read More >>
Top Stories