ന്യൂഡൽഹി: (truevisionnews.com) വയനാട് സന്ദർശനത്തിന് പിന്നാലെ കോൺഗ്രസ് എം.പി ശശി തരൂരിന്റെ എക്സ് പോസ്റ്റിൽ വിമർശനവുമായി ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യ.
സന്ദർശനത്തിന് പിന്നാലെ അത് ഓർമിക്കപ്പെടുന്ന ദിനമെന്ന് തരൂർ എക്സിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെ ഇക്കാര്യത്തിൽ വിമർശനവുമായി അമിത് മാളവ്യ രംഗത്തെത്തുകയായിരുന്നു.
വയനാട്ടിൽ സന്ദർശനം നടത്തുന്നതിന്റെയും സഹായം നൽകുന്നതിന്റേയും വിഡിയോ ഉൾപ്പടെ പങ്കുവെച്ച് ഓർമിക്കപ്പെടുന്ന ദിനത്തിലെ ചില ഓർമകൾ എന്നായിരുന്നു എക്സിൽ തരൂർ കുറിച്ചത്.
വയനാട്ടിലെ ദുരിതബാധിതർക്ക് സഹായമെത്തിക്കാനായിട്ടായിരുന്നു തരൂർ എത്തിയത്. ഇതിന് പിന്നാലെ മരണവും ദുരന്തവും തരൂരിന് ഓർമിക്കപ്പെടുന്ന സംഭവമാണോയെന്ന ചോദ്യവുമായി ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യ രംഗത്തെത്തി.
ഉടൻ തന്നെ ഇക്കാര്യത്തിൽ തരൂർ വിശദീകരണം നൽകി. ഓർത്തിരിക്കേണ്ടത് അല്ലെങ്കിൽ ഓർക്കപ്പെടാൻ സാധ്യതയുള്ളത് ഒരു ദിനമാണിത്.
കാരണം അത് തന്നെ സംബന്ധിച്ചടുത്തോളം പ്രത്യേകതകളുള്ളതും മറക്കാൻ കഴിയാത്തതുമാണ്. അത് മാത്രമാണ് താൻ പോസ്റ്റിൽ ഉദ്ദേശിച്ചതെന്നും ശശി തരൂർ പറഞ്ഞു.
#BJP #ITcell #head #criticizes #Tharoor #post #Wayanadvisit