കൊച്ചി: കൊവിഡ് വ്യാപനത്തെ തുടർന്ന് എറണാകുളം, തൃശൂർ ജില്ലകളിലെ കുടുംബശ്രീ സിഡിഎസ് തെരഞ്ഞെടുപ്പുകൾ മാറ്റി വെച്ചു. കൊവിഡ് വ്യാപന നിയന്ത്രണത്തിനുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ എറണാകുളവും തൃശൂരും ബി കാറ്റഗറിയിൽ ഉൾപ്പെട്ടിരിക്കുന്നതിനാലാണ് തെരഞ്ഞെടുപ്പ് മാറ്റാൻ തീരുമാനിച്ചത്.
കുടുംബശ്രീ സി ഡി എസുകളിലേക്ക് നാളെ (ചൊവ്വ) നടക്കാനിരുന്ന തിരഞ്ഞെടുപ്പ് മാറ്റിയതായി എറണാകുളം, തൃശൂർ ജില്ലാ കലക്ടർമാർ ഔദ്യോഗികമായി അറിയിച്ചു.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ നിർദേശപ്രകാരമാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Covid expansion: Kudumbasree CDS polls postponed