#ucbalakrishnan | മുതിന്ന പത്രപ്രവർത്തകർ യു സി  ബാലകൃഷ്‌ണൻ അന്തരിച്ചു

#ucbalakrishnan | മുതിന്ന പത്രപ്രവർത്തകർ യു സി  ബാലകൃഷ്‌ണൻ അന്തരിച്ചു
Aug 2, 2024 01:00 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com  )കേരള പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും സംസ്ഥാന അക്രഡിറ്റേഷൻ കമ്മിറ്റി അംഗമായിരുന്ന ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്ററുമായ പേരാമ്പ്ര ഉണ്ണികുന്നുംചാലിൽ യു സി ബാലകൃഷ്ണൻ (72) അന്തരിച്ചു.

പ്രമുഖ സ്പോർട്സ് ലേഖകനുമായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. പേരാമ്പ്ര ഇ എം എസ്‌ സഹകരണ ആശുപത്രിയിലാണ്‌ അന്ത്യം. സംസ്‌കാരം വെള്ളിയാഴ വൈകിട്ട്‌ നാലിന്‌ പേരാമ്പ്രയിൽ.

ദേശാഭിമാനിയുടെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, തൃശൂർ, മലപ്പുറം യൂണിറ്റുകളിൽ പ്രവർത്തിച്ചു. 1981 ഫെബ്രുവരിയിൽ പ്രൂഫ് റീഡറായാണ് ജോലിയിൽ പ്രവേശിച്ചത്. കോഴിക്കോട്‌ സീനിയർ ന്യൂസ്‌ എഡിറ്ററായിരിക്കെ 2012 നവംബർ 30ന്‌ വിരമിച്ചു.

സിപിഐ എം ദേശാഭിമാനി തൃശൂർ യൂണിറ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. എസ്എഫ്‌ഐ പേരാമ്പ്ര ഏരിയാ പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, കെസ്‌വൈഎഫിന്റെയും ഡിവൈഎഫ്ഐയുടെയും പേരാമ്പ്ര പഞ്ചായത്ത് ഭാരവാഹി, കർഷകസംഘം പഞ്ചായത്ത് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

പുറ്റംപൊയിൽ റെഡ് സ്‌റ്റാർ തിയറ്റേഴ്‌സ് സ്ഥാപക സെക്രട്ടറിയാണ്‌. ദേശാഭിമാനി സ്റ്റഡി സർക്കിൾ പ്രവർത്തകനുമായിരുന്നു. അടിയന്തരാവസ്ഥകാലത്ത് സി കെ ജി സ്‌മാരക ഗവ. കോളേജ് എൻഎസ്എസ് ക്യാമ്പിൽനിന്നും വീടുവളഞ്ഞ് പിടിച്ചുകൊണ്ടുപോയി പൊലീസ് പീഡിപ്പിച്ചു.

എസ്എസ്എൽസിക്കു ശേഷം സാമ്പത്തിക ബുദ്ധിമുട്ട് കാരണം അഞ്ചുവർഷം ഉപരിപഠനം മുടങ്ങി. ഇക്കാലത്ത് റേഷൻ കട യിൽ ജോലി നോക്കി. പിന്നീട് പേരാമ്പ്രയിൽ സി കെ ജി കോളേജ് തുടങ്ങിയപ്പോൾ പ്രീഡിഗ്രിക്കു ചേർന്നു.

കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽനിന്ന് ബിരുദം. ഗുരുവായൂരപ്പൻ കോളേജ് യൂണിയൻ എക്സിക്യൂട്ടീവ് അംഗമായിരുന്നു. കുറച്ചുകാലം പാരലൽ കോളേജ് അധ്യാപകനായും ജോലി നോക്കി.

പേരാമ്പ്രയിലെ പരേതരായ ഉണ്ണിക്കുന്നും ചാലിൽ കുഞ്ഞിക്കണ്ണക്കുറുപ്പിന്റെയും ലക്ഷ്‌മി അമ്മയുടെയും മകനാണ്. ഭാര്യ: ഇന്ദിര. മക്കൾ: ബിപിൻ, ഇഷിത (അബുദാബി). മരുമകൻ: അനുജിത്ത്‌ (അബുദാബി). സഹോദരങ്ങൾ: മീനാക്ഷി (തെരുവത്ത് കടവ്) , വത്സല (അഞ്ചാംപീടിക ) , ശാരദ (ചാലിക്കര ), ഇന്ദിര (കാരയാട്), വസന്ത (എരവട്ടൂർ), പുഷ്പ (പള്ളിക്കര ).

#Veteran #Journalists #UCBalakrishnan #passed #away

Next TV

Related Stories
 പാലക്കാട് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jan 21, 2025 10:50 PM

പാലക്കാട് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കക്കാട്ടിരി നേർച്ച കാണാനെത്തിയ കുടുംബം സഞ്ചരിച്ച കാർ ആണ്...

Read More >>
കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീ പിടിച്ചു

Jan 21, 2025 10:31 PM

കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീ പിടിച്ചു

ഓടിക്കൊണ്ടിരുന്ന ലോറിയുടെ കാബിൻ കത്തിനശിച്ചു....

Read More >>
മന്ത്രി മുഹമ്മദ് റിയാസിന്‍റെ പേരിൽ വ്യാജ സന്ദേശം; പൊലീസ് മേധാവിക്ക് പരാതി നൽകി

Jan 21, 2025 09:50 PM

മന്ത്രി മുഹമ്മദ് റിയാസിന്‍റെ പേരിൽ വ്യാജ സന്ദേശം; പൊലീസ് മേധാവിക്ക് പരാതി നൽകി

കേരളത്തിലെ ഒരു വിമാനത്താവളത്തിലും ടാക്സി തൊഴിലാളികളെ നിയന്ത്രിക്കാനോ വിനോദ സഞ്ചാരികൾ പോകേണ്ട ടാക്സികൾ ഏതൊക്കെയെന്ന് കണക്കാക്കാനോ വിനോദ സഞ്ചാര...

Read More >>
വീട് വാടകയ്ക്ക് എടുത്ത് നിരോധിത ലഹരി വിൽപ്പന; പരിശോധനയിൽ പിടികൂടിയത് 50 ചാക്ക് ഹാൻസ്

Jan 21, 2025 09:43 PM

വീട് വാടകയ്ക്ക് എടുത്ത് നിരോധിത ലഹരി വിൽപ്പന; പരിശോധനയിൽ പിടികൂടിയത് 50 ചാക്ക് ഹാൻസ്

ഇതിനു മുൻപും ഇയാൾ ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയതിന് പൊലീസിന്റെ...

Read More >>
ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കെ 15 വയസുകാരനെ വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു; മധ്യവയസ്‌കൻ അറസ്റ്റില്‍

Jan 21, 2025 09:34 PM

ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കെ 15 വയസുകാരനെ വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു; മധ്യവയസ്‌കൻ അറസ്റ്റില്‍

പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന് പൊലീസ്...

Read More >>
‘പി.പി.ഇ കിറ്റിന് ക്ഷാമമുണ്ടായപ്പോൾ കൂടിയ വിലക്ക് കുറച്ചെണ്ണം വാങ്ങി’; സി.എ.ജി റിപ്പോർട്ടിൽ മുൻ മന്ത്രി കെ.കെ. ശൈലജ

Jan 21, 2025 09:18 PM

‘പി.പി.ഇ കിറ്റിന് ക്ഷാമമുണ്ടായപ്പോൾ കൂടിയ വിലക്ക് കുറച്ചെണ്ണം വാങ്ങി’; സി.എ.ജി റിപ്പോർട്ടിൽ മുൻ മന്ത്രി കെ.കെ. ശൈലജ

പിപിഇ കിറ്റ് ഇടപാടിൽ 10.23 കോടി രൂപ സർക്കാരിന് അധിക ബാധ്യതയുണ്ടായി എന്നാണ് സിഎജി നിയമസഭയിൽ വച്ച റിപ്പോർട്ടിൽ...

Read More >>
Top Stories