2 ദിവസങ്ങളിലായി 22 മണിക്കൂർ; ദിലീപിന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി

2 ദിവസങ്ങളിലായി 22 മണിക്കൂർ; ദിലീപിന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി
Advertisement
Jan 24, 2022 09:00 PM | By Vyshnavy Rajan

എറണാകുളം : ദിലീപിന്‍റെ രണ്ടാംദിവസത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. രണ്ടുദിവസങ്ങളിലായി ചോദ്യംചെയ്തത് 22 മണിക്കൂര്‍. മാധ്യമങ്ങളോട് പ്രതികരിക്കാതെ ദിലീപ് മടങ്ങി. ചോദ്യംചെയ്യലിനുള്ള കോടതി അനുമതി നാളെ അവസാനിക്കും.

ദിലീപ് ഉൾപ്പെടെയുള്ള 5 പ്രതികളുടെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലാണ് പൂർത്തിയായത്. ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ്‌ സൂരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, ഡ്രൈവർ അപ്പു എന്നിവരെയാണ് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തത്‌.

പ്രതികളെ കൂടാതെ ദിലീപിന്റെ നിർമ്മാണ കമ്പനി ജീവനക്കാരെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തു. സംവിധായകൻ റാഫിയെയും ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി മൊഴിയെടുത്തു. പ്രതികളുടെ മൊഴികളിൽ പ്രകടമായ വൈരുധ്യമെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.

സംവിധായകൻ ബാലചന്ദ്ര കുമാർ കൈമാറിയ ഓഡിയോ റെക്കോർഡിൽ റാഫിയുടെ ശബ്ദവുമുണ്ട്. ഇത് തിരിച്ചറിയുന്നതിന് വേണ്ടിയാണ് റാഫിയെ വിളിച്ച് വരുത്തിയതെന്ന് എസ്പി അറിയിച്ചു. ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെ നായകനാക്കി ഒരുക്കാനിരുന്ന ചിത്രത്തിന്റെ തിരക്കഥ എഡിറ്റ് ചെയ്യാനായി ഏൽപ്പിച്ചിരുന്നത് റാഫിയെ ആയിരുന്നു.

ഇത് കൂടി കണക്കിലെടുത്താണ് അദ്ദേഹത്തെ വിളിച്ച് വരുത്തിയത്. ദിലീപിന്റെ മാനേജറെ വിളിച്ചുവരുത്തിയ അന്വേഷണ സംഘം ദിലീപിനും അനുജൻ അനൂപിനും ഒപ്പമിരുത്തി മൊഴിയെടുക്കാൻ ശ്രമിച്ചു. നേരത്തെ ദിലീപിന്റെ നിർമാണക്കമ്പനിയിൽ നടത്തിയ റെയ്ഡിൽ ചില തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് മാനേജറെ വിളിപ്പിച്ചത്. നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്കുള്ള സമയപരിധി നീട്ടണം എന്ന സംസ്ഥാനസർക്കാരിൻറെ ആവശ്യം സുപ്രീംകോടതി തള്ളി. സമയം നീട്ടാൻ ആവശ്യപ്പെടേണ്ടത് വിചാരണകോടതി ജഡ്ജിയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

22 hours in 2 days; Dileep's interrogation is over

Next TV

Related Stories
മലപ്പുറത്ത് കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

May 18, 2022 02:58 PM

മലപ്പുറത്ത് കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറത്ത് കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന്...

Read More >>
എൽഡിഎഫ് സ്ഥാനാർത്ഥി സോജിത്തിന് മിന്നും വിജയം; ഭൂരിപക്ഷം വർദ്ധിപ്പിച്ചു

May 18, 2022 01:54 PM

എൽഡിഎഫ് സ്ഥാനാർത്ഥി സോജിത്തിന് മിന്നും വിജയം; ഭൂരിപക്ഷം വർദ്ധിപ്പിച്ചു

കൊടുവള്ളി നഗരസഭയിലെ 14-ാം ഡിവിഷൻ വാരിക്കുഴിത്താഴം ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി കെ സി സോജിത്ത് 418 വോട്ടിന്റെ ഭൂരിപക്ഷത്തിൽ...

Read More >>
ബിനോയ് വിശ്വം എം പി അറസ്റ്റിൽ

May 18, 2022 01:29 PM

ബിനോയ് വിശ്വം എം പി അറസ്റ്റിൽ

ബിനോയ് വിശ്വം എം പി...

Read More >>
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഉമ തോമസിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

May 18, 2022 01:08 PM

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഉമ തോമസിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു ഡി എഫിനെതിരെ പരാതിയുമായി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി ബോസ്കോ...

Read More >>
നടി നിഖില വിമലിന്റെ പരാമർശത്തിൽ പ്രതികരണവുമായി  എം.ടി. രമേശ്

May 18, 2022 12:54 PM

നടി നിഖില വിമലിന്റെ പരാമർശത്തിൽ പ്രതികരണവുമായി എം.ടി. രമേശ്

നടി നിഖില വിമലിന്റെ പരാമർശത്തിൽ പ്രതികരണവുമായി എം.ടി....

Read More >>
കോഴിക്കോട് വീടിന് മുകളിൽ നിന്ന് വീണ 18 കാരൻ മരിച്ചു

May 18, 2022 11:16 AM

കോഴിക്കോട് വീടിന് മുകളിൽ നിന്ന് വീണ 18 കാരൻ മരിച്ചു

കോഴിക്കോട് വീടിന് മുകളിൽ നിന്ന് വീണ 18 കാരൻ...

Read More >>
Top Stories